ഇല്ലിക്കൽ 5 [കഥാനായകൻ] 198

“ഒന്നുമില്ല അച്ചുമോനെ ഇന്ന് എന്തോ വയ്യ പിന്നെ പ്രായം ആയില്ലേ അതിന്റെയും കാണും. എടോ ദിനേശാ ഈ ചായ കാശ് പറ്റിൽ എഴുതിക്കോ പെൻഷൻ കിട്ടുമ്പോൾ അത് തന്നു തീർക്കാം. അപ്പോൾ മക്കളെ എന്നാ ഞാൻ അങ്ങോട്ട്‌  ഇറങ്ങുന്നു.”

അപ്പോഴേക്കും ചായ ആയി ദിനേശേട്ടൻ വന്നു.

“അത് കുഴപ്പമില്ല പ്രഭകരേട്ടാ.”

പ്രഭാകരേട്ടനോട് പറഞ്ഞു അയാൾ അവർക്ക് നേരെ തിരിഞ്ഞു.

“അതെ ഇന്ന് അങ്ങേരുടെ അമ്മയുടെ ആണ്ടാണ് അതിന്റെ വിഷമം കാരണമാണ് ഇന്ന് ഇങ്ങനെ ഇരിക്കുന്നത്.”

ദിനേശേട്ടൻ പതിയെ പറഞ്ഞു കൊണ്ട് അയാൾ അയാളുടെ പണികളിലേക്ക് കടന്നു. അവർ പതിയെ ചായ കുടിച്ചു കാശും കൊടുത്ത് അവിടെ നിന്നും നടന്നു.

“എടാ അമലു നിനക്ക് ഈ പ്രഭാകരേട്ടന്റെ കഥ അറിയോ?”

“ഇല്ലടാ എന്താ നി ഇപ്പോൾ ചോദിക്കാൻ കാരണം?”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.