ഇല്ലിക്കൽ 5 [കഥാനായകൻ] 199

“അവിടെ എന്ത് പണി എല്ലാം ഓരോരുത്തരെയും ഏല്പിച്ചു പിന്നെ അമ്മക്കുള്ള മരുന്നൊക്കെ കൊടുത്ത ശേഷം ഇരിക്കുമ്പോഴാണ് വല്യമ്മ വന്നു പറഞ്ഞത് ഇവിടെ ഇങ്ങനെ ഹോസ്പിറ്റൽ കേസ് കൂടി വന്നു എന്ന്. അപ്പോൾ നിനക്കൊരു സഹായം ആയിക്കോട്ടെ എന്ന് വിചാരിച്ചു ഇങ്ങോട്ട് പോന്നതാ.”

അവർ ഓരോ കാര്യങ്ങൾ സംസാരിച്ചു നടന്നവർ ആ ചായക്കടയിലേക്ക് കയറി.

“ദിനേശേട്ടാ കടുപ്പം കൂട്ടി മധുരം കൂട്ടി രണ്ടു ചായ.”

“അല്ലാ ആരിത് അച്ചു മോനോ ഈ തവണ തമ്പ്രാൻ കുഞ്ഞും ഉണ്ടല്ലോ. നിങ്ങൾ ആ കുട്ടന്റെ വീട്ടിൽ പോയതാണോ?”

ദിനേശൻ അവരെ കണ്ടതും വിശേഷം തിരക്കി. ചായ കടയിൽ ഉണ്ടായിരുന്ന ആളുകൾ അവരെ കണ്ടപ്പോൾ പരിചയഭാവം കാണിച്ചു.

“അതെ ചേട്ടാ എന്ത് ചെയ്യാനാ അവരുടെ വിധി. ആ പയ്യന് അത്രയേ ആയുസ്സ് വിധിച്ചിട്ടുള്ളു.”

അശ്വിൻ അതിന് മറുപടി കൊടുത്തപ്പോൾ അപ്പുറത്ത് ഒന്നും മിണ്ടാതെ ചായ കുടിക്കുന്ന ആളുടെ നേർക്ക് അവന്റെ ശ്രദ്ധ എത്തിയത്.

“അല്ല പ്രഭാകരേട്ടാ ഇന്ന് എന്താ ഒന്നും മിണ്ടാതിരിക്കുന്നത് സാധാരണ അങ്ങനെ അല്ലല്ലോ.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.