അശ്വിൻ ഒരു ചെറിയ ചിരിയോടെ ഇന്ദുവിനോട് പറഞ്ഞു. പക്ഷെ അവന്റെ ഉള്ളിലിപ്പോഴും അവരുടെ മരണം ഒരു വലിയ നോവായി തന്നെ കിടക്കുന്നുണ്ട്. അതുകൊണ്ട് അവൻ ഒരിക്കലും ആ വീട് വിട്ടു പോകാറില്ല. ഇനി പോയാൽ തന്നെ പെട്ടന്ന് വീട്ടിൽ വന്നു അവിടെ കിടന്നു ഉറങ്ങിയാലെ അവന് ഉറക്കം ശരിയാവുള്ളു.
“ആഹ് എന്തായാലും നി അവിടെ ഭക്ഷണം ഉണ്ടാക്കാൻ നിൽക്കണ്ട. നിനക്കുള്ളത് എപ്പോഴത്തെ പോലെ കൊടുത്തു വിടാം.”
“ശരി വല്യമ്മേ നാളെ കാണാം.”
അതും പറഞ്ഞു അവൻ അവിടെ നിന്നും പതിയെ നടന്നു. തറവാടിന്റെ സൈഡിലൂടെ ഒരു വഴി പോകുന്നത് ആ പറമ്പ് കഴിഞ്ഞു കാണുന്ന ഒരു ചെറിയ വീട്ടിലേക്കാണ്. അതാണ് പണ്ട് തൊട്ടേ തറവാട്ടിലെ കാര്യസ്ഥ സ്ഥാനം നോക്കിയിരുന്ന കുമാരന്റെ വീട് അതായത് ഇപ്പോൾ കുമാരന്റെ മകനായ അശ്വിന്റെ വീട്.
അവൻ സൈഡിലെ ചെടി ചട്ടികളുടെ ഇടയിൽ നിന്നും ചാവി എടുത്തു വീട് തുറന്നു. വീടിന്റെ ഉള്ളിൽ കയറി ചുമരിൽ മാല ഇട്ടു വച്ച രണ്ടു ഫോട്ടോകളിലേക്കും നോക്കി ഒരു പുഞ്ചിരി കൊടുത്തു അവൻ കുളിക്കാൻ കയറി.
അവൻ ഒറ്റക്കാണെങ്കിലും ആ വീട്ടിൽ എപ്പോഴും എല്ലാം വൃത്തിയോടെ അടുക്കും ചിട്ടയോടും കൂടിയാണ് അവൻ എല്ലാം വച്ചത്. ആൾ പെരുമാറ്റം ഇല്ല എന്ന് ഒരിക്കലും ആർക്കും തോന്നില്ല.
♥️♥️♥️♥️♥️
OK ?.
❣️