ഇല്ലിക്കൽ 5 [കഥാനായകൻ] 198

അശ്വിൻ അവരോട് പറഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോൾ അറിയാതെ അവന്റെ വായയിൽ നിന്നും വന്നു പോയി.

“വേദന എടുക്കാൻ എന്ത് പറ്റി അവന്. എന്ത് പറ്റി അമലു എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ നിങ്ങള്?”

അല്പം വേവലാതിയോട് കൂടി ഇന്ദു ചോദിച്ചപ്പോൾ അമലു അശ്വിനെ നോക്കി പല്ല് കടിച്ചു കാണിച്ചു. അശ്വിൻ അറിയാതെ പറ്റി പോയതാ അളിയാ എന്ന മുഖഭാവത്തോടെ തിരിച്ചു അമലുനെയും നോക്കി.

“ഒന്നുമില്ല വെല്യമ്മേ ഇന്ന് പതിവില്ലാതെ അവൻ അവിടെ നല്ല പണി ആയിരുന്നു. അതുകൊണ്ട് ഞാൻ പറഞ്ഞതാ.”

അശ്വിൻ എങ്ങനെയോ പെട്ടന്ന് ഒരു കള്ളം പറഞ്ഞു. എന്തോ പെട്ടന്ന് ഇന്ദു അത് വിശ്വസിക്കയും ചെയ്തു.

“എന്നാ നി ചെല്ല്. അല്ല അച്ചു മോനെ നി എന്തിനാ അവിടെ ഒറ്റക്ക് പോയി കിടക്കുന്നത്. നിന്നോട് ഞാൻ എത്ര നാളായി പറയുന്നു ഇവിടെ വന്നു താമസിക്കാൻ. അവിടെ ആരും ഇല്ലല്ലോ അപ്പോൾ നിനക്ക് ഇവിടെ താമസിച്ചൂടെ.”

“എന്തൊക്കെ പറഞ്ഞാലും എന്റെ വീട് അതല്ലേ വല്യമ്മേ. എന്റെ അച്ഛനും അമ്മയും ഒക്കേ സന്തോഷത്തോടെ ജീവിച്ച ആ വീട്. അത് വിട്ടു പോരാൻ എനിക്ക് എന്തോ മനസ്സ് സമ്മതിക്കുന്നില്ല.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.