ഇല്ലിക്കൽ 5 [കഥാനായകൻ] 198

രണ്ട് വണ്ടികളും ചെന്നു നിർത്തിയത് തറവാടിന്റെ മുൻപിലാണ്. തറവാടിന്റെ മുൻപിൽ തന്നെ ഇന്ദു തമ്പുരാട്ടി ഇരിക്കുന്നുണ്ടായിരുന്നു കൂടെ ജോലിക്ക് നിൽക്കുന്ന സന്ധ്യ എന്ന് പറയുന്ന സ്ത്രീയും.

“എവിടെ ആയിരുന്നു രണ്ടെണ്ണം. ഒരു കാര്യത്തിന്  പറഞ്ഞയച്ചാൽ പിന്നെ രണ്ടെണ്ണത്തിനെയും തിരിച്ചു ഈ വഴിക്ക് കാണില്ല.”

ഇന്ദു തമ്പുരാട്ടി അവർ രണ്ടുപേരോടും കുറച്ചു ദേഷ്യത്തിൽ പറഞ്ഞെങ്കിലും അവർക്ക് അറിയാം അത് വെറുതെ കാണിക്കുന്നതാണെന്ന്.

“ഏഹ് ഇങ്ങനെ ദേഷ്യപ്പെടല്ലേ എന്റെ ഇന്ദുവമ്മേ ഞങ്ങൾക്ക് അവിടെ പണികളുണ്ടായില്ലേ അതുകൊണ്ടല്ലേ വരാൻ വൈകിയത്.”

അമലു ഇന്ദുവിന്റെ കവിൾ രണ്ടും വലിച്ചുകൊണ്ട് പറഞ്ഞു.

“അനങ്ങാതെ ഇരിക്കട ചെക്കാ എനിക്ക് വേദന എടുക്കുന്നു. പിന്നെ നിന്റെ പ്രായം അല്ല എനിക്ക്. പോയി ആദ്യം കുളിക്ക് നല്ല വിയർപ്പ് നാറുന്നു ചെക്കാ നിന്നെ.”

ഇന്ദു അവനോട് കുറച്ചു ദേഷ്യത്തോടെ പറഞ്ഞു എങ്കിലും അവരുടെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു.

“എടാ നി എന്നാ ഫ്രഷാവ് ഞാൻ ഇറങ്ങട്ടെ വല്യമ്മേ ഞാൻ ഇറങ്ങുന്നു. ചൂട് വെള്ളത്തിൽ തന്നെ കുളിച്ചോ വേദന ഉണ്ടെങ്കിൽ അറിയില്ല.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.