ഇല്ലിക്കൽ 5 [കഥാനായകൻ] 198

അശ്വിൻ പെട്ടന്ന് വീഴാൻ പോയി എങ്കിലും ബാലൻസ് ചെയ്തു പക്ഷെ ചവിട്ട് കൊണ്ടെങ്കിലും റെജി തിരിഞ്ഞുകൊണ്ട് അമലുന്റെ നെഞ്ചത്ത് ചവിട്ടി ഇട്ടു. അമലു നേരെ അവന്റെ കാറിൽ ഇടിച്ചു വീണു. ഇത് കണ്ടു വന്ന അശ്വിൻ റെജിയുടെ കൈ പിടിച്ചു തിരിച്ചു അവന്റെ മുഖത്തു നാല് പഞ്ച് കൊടുത്തു അവനെ ചവിട്ടി തെറിപ്പിച്ചു.

അതെ സമയം അശ്വിന്റെ ചവിട്ട് കൊണ്ട് വീണ ഡ്രൈവർ കൈയിൽ ഉള്ള ഇരുമ്പ് വടിയും കൊണ്ട് വന്നു എങ്കിലും അശ്വിൻ റെജിയെ തെറിപ്പിച്ചു ആ വടിയിൽ കയറി പിടിച്ചു വലിച്ചു അതിൽ മുറുകെ പിടിച്ചിരുന്ന ഡ്രൈവർക്ക് ബാലൻസ് തെറ്റിയതും അശ്വിൻ അവന്റെ നെഞ്ചത് ചവിട്ടി. അയാളുടെ കൈയിൽ നിന്നും ആ വടി വിട്ടു പോയി അതുപോലെ അയാൾ വീണു. കൈയിൽ കിട്ടിയ ഇരുമ്പ് വടി കൊണ്ട് അശ്വിൻ അയാളുടെ കൈയും കാലും അടിച്ചൊടിച്ചു.

ആ കാഴ്ച കണ്ടു പേടിച്ചു കിടക്കുകയായിരുന്നു റെജി. അയാളുടെ കൈയും കാലും ഓടിച്ച ശേഷം അവൻ റെജിയുടെ നേരെ തിരിഞ്ഞു.

“ടാ പന്ന പെ@%@& മോനെ നിന്നെ പല തവണ ഞാൻ വെറുതെ വിട്ടതല്ലേ. അത് നിന്നെ കൊല്ലാൻ പറ്റാത്തതോണ്ടല്ല. നിന്നെ ഈ നാട്ടിലിട്ട് വെട്ടി നുറുക്കി കൊന്നാലും ഒറ്റ മനുഷ്യനും ചോദിക്കില്ല. അത് നിനക്കറിയാലോ പിന്നെ നിന്നെ കൊല്ലാത്തത് നിന്റെ ഇച്ചായനുണ്ടല്ലോ അങ്ങേരെ ഓർത്തിട്ട് മാത്രമാണ്. റോബിൻ ചേട്ടനോട് ഞങ്ങൾക്കെല്ലാവർക്കും നല്ല ബഹുമാനവും ഉണ്ട് അതുകൊണ്ടാ നി ഇപ്പോഴും ജീവനോടെ ഉള്ളത് കേട്ടോടാ.

പിന്നെ നി നേരത്തെ എന്നെ വിളിച്ചത് അതേടാ നായെ ഞാൻ അവിടുത്തെ വേലക്കാരൻ തന്നെയാ. അതുകൊണ്ട് വീണ്ടും ഞാൻ പറയുന്നു വെറുതെ തറവാട്ടിൽ ഉള്ളവരുടെ മുൻപിൽ ഇനി നിന്നെ കണ്ടാൽ. പിന്നെ നിന്നെ നിന്റെ വീട്ടുകാർക്ക്  കാണാൻ കിട്ടില്ല.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.