ഇല്ലിക്കൽ 5 [കഥാനായകൻ] 198

“എടാ പേടിത്തൊണ്ടാ നി എന്തിനാ ഇവിടേക്ക് വന്നത് നിന്നോട് ആ മരണവീട്ടിൽ കാര്യങ്ങൾ ശരിയാക്കാനല്ലേ വല്യമ്മ പറഞ്ഞു വിട്ടത്. പിന്നെ ഞാൻ കാര്യങ്ങളൊക്കെ എന്തായി എന്ന് അറിയാൻ വന്നതാ അപ്പോൾ നി ഫോണും വിളിച്ചു നടന്നു പോകുന്നു അപ്പോൾ നിന്നെ വെറുതെ ഫോളോ ചെയ്തതാ.”

“ഞാൻ മറ്റേ ഹൈദരാബാദ് ടീമും ആയിട്ട് ഫോണിൽ സംസാരിച്ചു വരുമ്പോഴാണ് ഇവിടെ നിന്നും എന്തോ ശബ്ദം കേട്ടത്. അപ്പോൾ തന്നെ ഫോണും കട്ടായി അതുകൊണ്ട് എന്താ സംഭവം എന്ന് അറിയാൻ വന്നതാ.”

“ഈ ആളില്ലാത്ത മനയിൽ എന്ത് സംഭവിക്കാൻ വല്ല തേങ്ങയോ മടലോ എന്തെങ്കിലും വീണതായിരിക്കും. നി വന്നേ നമ്മുക്ക് ആ പൊക്കത്തുള്ള ചായ കടയിൽ കയറി രണ്ടു ചായ കുടിച്ചിട്ട് വരാം.”

അങ്ങനെ അശ്വിനും അമലും കൂടി അവിടെ നിന്നു നടന്നു. പക്ഷെ അവർ അറിയാതെ തന്നെ ആ മനക്ക് ചുറ്റുമുള്ള അന്തരീക്ഷം മാറിയിരുന്നു. നല്ല പോടി കാറ്റ് അതിന് ചുറ്റും വീശിയതൊന്നും തിരിഞ്ഞു നടന്ന അവർ അറിഞ്ഞതെ ഇല്ല.

“അല്ല ചോദിക്കാൻ വിട്ടു പോയി എങ്ങനെ ഉണ്ടെടാ ആ അമ്മക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?”

“ഏഹ് വലിയ കുഴപ്പമൊന്നും ഇല്ലടാ പിന്നെ നമ്മുടെ സിദ്ധു അവിടെ ഉണ്ടല്ലോ അവനെ ഏല്പിച്ചു എല്ലാം. അല്ല നി എന്താ പെട്ടന്ന് ഇങ്ങോട്ട് പൊന്നെ അവിടെ വേറെ പണി ഒന്നും ഇല്ലേ?”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.