ഇല്ലിക്കൽ 5 [കഥാനായകൻ] 198

അത്രയും ദേഷ്യത്തിൽ നിൽക്കുകയായിരുന്നു അശ്വിൻ. അശ്വിന്റെ ചവിട്ട് കൊണ്ട് വീണ അയാൾ ദേഷ്യത്തോടെ അവനെ നോക്കി പിന്നെ ആ ഡ്രൈവറുടെ നേർക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു.

“ടാ മഹേഷേ ഈ തെണ്ടി വേലക്കാരൻ ചെക്കനെ അങ്ങു തീർത്തേക്കടാ.”

അയാൾ പറഞ്ഞതും ഡ്രൈവർ വണ്ടിയിൽ നിന്നും ഒരു ഇരുമ്പ് വടിയും കൊണ്ട് പുറത്തു വന്നു. അയാളുടെ മുഖത്തു ഒരുത്തരം ക്രൂരമായ നോട്ടം ഉണ്ടായിരുന്നു. പക്ഷെ അത് കണ്ടപ്പോൾ അമലു ഒന്ന് ഞെട്ടിയെങ്കിലും അശ്വിന്റെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

“ടാ അമലു നി വേണമെങ്കിൽ മാറി നിന്നോ ഈ നായിന്റെ മോന്റെ സമ്മാനമല്ലേ അത് ഞാൻ ഇരുകൈയും നീട്ടി സ്വീകരിക്കട്ടെ. ചേട്ടാ വേഗം വാ എനിക്ക് പോയിട്ട് കുറച്ചു പണികൾ ബാക്കിയുണ്ട് അതാ.”

അശ്വിൻ ചിരിച്ചു കൊണ്ട് അമലുനോട് പറഞ്ഞിട്ട് ആ തല്ലാൻ വരുന്ന ഡ്രൈവറുടെ നേർക്ക് തിരിഞ്ഞു. അയാൾക്ക് അവന്റെ സംസാരം ദേഷ്യം കൂട്ടുകായാണ് ചെയ്തത്.

അയാൾ വന്നതും ആ വടി കൊണ്ട് അവന്റെ തല നോക്കി വീശിയെങ്കിലും അവൻ ഒഴിഞ്ഞുമാറി അയാൾക്ക് ബാലൻസ് പോയതും അവൻ തിരിഞ്ഞു അയാളുടെ പുറത്ത് ചവിട്ടി. ചവിട്ട് കൊണ്ട് അയാൾ വീണതും അവനെ അടിക്കാൻ വേറെ ഒരു വടിയും കൊണ്ട് റെജി പിന്നിൽ നിന്നും വന്നത് അശ്വിൻ കണ്ടില്ല. പക്ഷെ അപ്പോഴേക്കും അമലു അവർക്കിടയിലേക്ക് കയറി റെജിയെ ചവിട്ടിയെങ്കിലും ആ അടി അശ്വിന്റെ പുറത്തു ചെറുതായി കൊണ്ടു.

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.