ഇല്ലിക്കൽ 5 [കഥാനായകൻ] 198

അയാൾ അയാളുടെ പുച്ഛ ഭാവത്തോടെ കൂടി തന്നെ പറഞ്ഞു. പക്ഷെ അമലുവിന് വീണ്ടും ദേഷ്യം കൂടുകയാണ് ചെയ്തത്.

“എനിക്ക് പറഞ്ഞു നടക്കാൻ തറവാട്ടുപേരെങ്കിലും ഉണ്ട്. നിനക്കൊക്കെ നിന്റെ തന്ത കട്ടും പറ്റിച്ചും ഉണ്ടാക്കിയ കഥയല്ലേ പറയാനുള്ളത്.”

അമലു പറഞ്ഞു തീർന്നതും മറ്റേ ആളുടെ മുഖഭാവം മാറുകയും. അയാൾ പെട്ടന്ന് അമലുന്റെ കോളറിൽ കയറി പിടിക്കുകയും ചെയ്തു.

“ടാ പന്ന പ@%%#* മോനെ നിന്നെ ഒന്നും കൊന്നു തള്ളാൻ എനിക്ക് നിമിഷ നേരം മതി കേട്ടോടാ. പക്ഷെ എന്റെ ലക്ഷ്യം നിന്നെ അല്ല എന്റെ അപ്പനെ കൊന്ന ആ നായയെയാണ് അയാളെ ഞാൻ എന്ന് കണ്ടുപിടിക്കുന്നു അന്ന് അയാളുടെ അന്ത്യമായിരിക്കും. അതുകഴിഞ്ഞു നിന്റെ വല്യമ്മ ഉണ്ടല്ലോ ആ തള്ളയും. കേട്ടോടാ.”

അയാൾ പറഞ്ഞു തീർന്നതും അയാളുടെ പുറത്ത് നല്ല ഒരു ചവിട്ട് കിട്ടി അയാൾ കുറച്ചു ദൂരെ പോയി വീണു. അയാളുടെ കൈയിൽ നിന്നും പിടിവിട്ട് വീഴാൻ പോയ അമലുനെ ആരോ താങ്ങി നിർത്തി.

പെട്ടന്ന് അമലു തിരിഞ്ഞു ആരാണ് എന്ന് നോക്കിയതും അവന്റെ മുഖത്തു പുഞ്ചിരി വന്നു.

“എടാ നായിന്റെ മോനെ നിന്നോട് ഞാൻ പല തവണ പറഞ്ഞതാണ് തറവാട്ടിലെ ആരുടെയെങ്കിലും മുൻപിൽ നിന്നെ കണ്ടു പോകരുതെന്ന്.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.