ഇല്ലിക്കൽ 5 [കഥാനായകൻ] 198

അയാൾ ചോദിച്ചതും അമലു ദേഷ്യം കടിച്ചമർത്തി കൊണ്ട് മറുപടി കൊടുത്തു.

“അതൊക്കെ നിന്നോട് പറയേണ്ട ആവിശ്യം എന്താ? എടുത്തു മാറ്റടാ നിന്റെ വണ്ടി.”

“ഏഹ് എന്താ ഇത് തമ്പ്രാൻ കുട്ടി? ഇങ്ങനെ ദേഷ്യപ്പെടാതെ. ഞാൻ വിശേഷം തിരക്കി എന്നല്ലേ ഉള്ളൂ. പിന്നെ പുതിയ ബിസിനസ്സൊക്കെ തുടങ്ങാൻ പോകുന്നത് അറിഞ്ഞു.”

അയാളുടെ മുഖത്തു ഒരുതരം പുച്ഛവും അതുപോലെ ആക്കിയ ചിരിയും ഉണ്ടായിരുന്നു. അതുംകൂടി കണ്ടത്തോടെ അമലുവിന്റെ ദേഷ്യം കൂടി.

“ബിസിനസ്സ് തുടങ്ങുകയോ നിർത്തുകയോ ഒക്കെ ചെയ്യുന്നത് ഞങ്ങളുടെ കാര്യം അതൊക്കെ അന്വേഷിക്കാൻ നി ആരാടാ?”

അമലു അയാളുടെ എടുത്തു ചൂടായി കൊണ്ട് പറഞ്ഞു.

“ടാ ചെക്കാ നി അടങ്ങു നിന്നെ കൊണ്ട് ഒന്നും ഈ റെജിയോട് മുട്ടി നിൽക്കാനായിട്ടില്ല. തറവാടിന്റെ മഹിമ മാത്രം അല്ലെ ഇപ്പോൾ പറയാനുള്ളൂ അല്ലാതെ പണ്ടത്തെ പോലെ വലിയ അഭ്യാസികളൊന്നും ഇപ്പോൾ ഇല്ലല്ലോ?”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.