ഇല്ലിക്കൽ 5 [കഥാനായകൻ] 198

എന്നും പറഞ്ഞു സീനയുടെ കൂടെ മോനെ അനൂപിന്റെ കയ്യിൽ കൊടുത്തു മാളുവും മേഘയും കാർത്തുവും കൂടി പോയി.
അനൂപിന്റെ കൈയിൽ ഇരിക്കുന്നവൻ സൈദുവിന്റെ അടുത്തുള്ളവനെ നോക്കുന്നുണ്ടെങ്കിലും രണ്ടു പേർക്കും ആദ്യമേ കണ്ടാലുള്ള പരിചയക്കേട് ഉള്ളത് കൊണ്ട് അടങ്ങി ഇരിക്കുന്നുണ്ട്. അത് കണ്ട് കൊണ്ട് സൈദുവും അനൂപും ജിത്തുവും സംസാരിച്ചു ഇരിക്കുമ്പോൾ തന്നെ ഉള്ളിൽ നിന്നും വിളി വന്നു കഴിക്കാൻ ഇരുന്നോളാൻ.

അവർ രണ്ടു പേരെയും കാർത്തു മേഘ മാളുവിനെയും അവർ ഇരുത്തി ഭക്ഷണം വിളമ്പി. നല്ല കോഴി ബിരിയാണിയും അതുപോലെ ബീഫ് റോസ്സ്റ്റും ഒക്കെ ഉണ്ടായിരുന്നു.

“അല്ല ജിത്തു നോൺ കഴിക്കോ? ഇല്ലെങ്കിൽ പച്ചക്കറി വേറെയുണ്ട് അതാണ്.”

സൈദു സംശയത്തോടെ ചോദിച്ചു.

“ഞാൻ എല്ലാം കഴിക്കും സൈദു അച്ഛനും അമ്മയും കഴിക്കില്ല.”

“അല്ല ഇന്ന് എന്താ പ്രതേകത ബിരിയാണി ഒക്കെ ഉണ്ടാക്കിയത് അല്ല ഇനി ഞങ്ങൾ വന്നത് കൊണ്ടാണോ?”

അനൂപ് കഴിക്കുന്നതിനിടയിൽ അവരോട് ചോദിച്ചു.

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.