ഇല്ലിക്കൽ 5 [കഥാനായകൻ] 198

അനൂപ് പറഞ്ഞതോടെ എല്ലാവരും അതിന് സമ്മതമറിയിച്ചു കൊണ്ട് എഴുനേറ്റു. ജിത്തുവും കാർത്തുവും ഡ്രെസ്സ് മാറാൻ പോയപ്പോൾ മേഘ മോനെ എടുക്കാൻ പോയി അവൻ അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു. കുറച്ചു നേരത്തിനുള്ളിൽ തന്നെ അവർ റെഡി ആയി ഇറങ്ങി. വില്ല പൂട്ടിയ ശേഷം ജിത്തുവും കാർത്തുവും അനൂപിന്റെ കാറിൽ കയറിയതും അവർ സൈദുവിന്റെ കൂടെ സൈദുവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.

അവർ എത്തിയത് ചെറിയ ഒരു നില വീട്ടിലേക്കാണ്. ആ വീടിന്റെ മുൻപിൽ കാർ നിർത്തി ഇറങ്ങിയ ജിത്തുവും കാർത്തുവും കണ്ടത് നന്നായി നട്ടുവളർത്തിയ പൂന്തോട്ടങ്ങളിലേക്കാണ്.

“ഇതൊക്കെ സീനിത്തയുടെ പണികളാണ്. ചെടികളും പൂകളുമൊക്കെ നന്നായി നോക്കും ഇത്ത.”

അവർ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ മേഘയാണ് അവർക്ക് വേണ്ട മറുപടി കൊടുത്തത്. അപ്പോഴേക്കും വണ്ടിയുടെ ശബ്ദം കേട്ടു അവരുടെ തന്നെ പ്രായം തോന്നിക്കുന്ന സ്ത്രീയും പിന്നെ രണ്ട് മൂന്ന് വയസ്സ് തോന്നിക്കുന്ന കുഞ്ഞിനേയും എടുത്തു പുറത്തേക്ക് വന്നു.

“ഇതാരൊക്കെയാ നിങ്ങളൊക്കെ ഇവിടേക്കുള്ള വഴി മറന്നോ അനൂപേട്ടാ? അല്ല നിങ്ങളൊക്കെ വന്നിട്ട് എത്ര നാളായി.”

“കുറച്ചു തിരക്കിലായി പോയി സീനേ അല്ലാതെ നിങ്ങളൊക്കെ മറക്കോ? എടാ ജിത്തു ഇതാണ് ഇവന്റെ ഭാര്യ സീന ഇത് അവരുടെ മകൻ ഹാഷിം. പിന്നെ അത് അല്ലാത്ത ഒരു പരിചയം കൂടി ഉണ്ട് ഇവളൊട്. നേരത്തെ പറഞ്ഞില്ലേ ഒരു മുർഷി അവന്റെ കസിനും കൂടിയാണ് പുള്ളിക്കാരി അതുപോലെ കോളേജിലെ ഞങ്ങളുടെ ജൂനിയറും. അവിടെ നിന്നും അടിച്ചു കൊണ്ട് പോന്നതാ ഇതിനെ ഇവൻ.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.