Emmini bhalya kettiyon by Arun Nair
സംശയം, സംശയം, സംശയം
സർവത്ര സംശയം
സംശയം കാരണം ജീവിതം മുൻപോട്ടു പോകും തോന്നുന്നില്ല
ആർക്കു ആണെന്നല്ലേ
എനിക്ക് തന്നെ
എന്നെ കുറച്ചു പറയുക ആണെങ്കിൽ
ഞാൻ ജീവിതത്തിൽ വിജയിച്ച ഒരു ബിസ്സിനെസ്സ്കാരൻ ആണ്, നല്ല പിശുക്കൻ, സ്വന്തം കാര്യം സിന്ദാബാദ് അതാണ് തത്വം
എന്റെ ആകാര വടിവ് വർണിക്കുക ആണെങ്കിൽ കഥ പറയുമ്പോൾ സിനിമയിൽ ശ്രീനിവാസനെ പോലെ പൊക്കവും ഇല്ല, നിറവും ഇല്ല, പിള്ളേര് ചോദിക്കാറുണ്ടോ ആവോ പെണ്ണുംപിള്ളയോട്, ഈ അച്ഛനെ എന്തിനാ കെട്ടിയത് എന്ന്
അച്ഛനുണ്ട് പക്ഷേ ഞാൻ അങ്ങോട്ട് ഒന്നും പോകാറില്ല, ചുമ്മാ എന്തിനാ പെട്രോൾ കളയുന്നെ, ഒരു പെങ്ങൾ ഉണ്ടായിരുന്നത് എന്റെ പിശുക്കു കാരണം ഇറങ്ങി പോയത് ആണോ ചോദിച്ചാൽ അറിയില്ല എന്തായാലും പോയി ഒരു ഓട്ടോ ഡ്രൈവറുടെ കൂടെ
ഇനിയും എന്റെ പൂർണ സ്വഭാവം വിവരിച്ചാൽ നിങ്ങൾ തപ്പി പിടിച്ചു വന്നു എന്നെ കൊല്ലും.
ഞാൻ കാണാൻ ഒരു ഊച്ചാളി ആണെന്ന് സ്വയം അറിയാവുന്നത് കൊണ്ട് പ്രേമിച്ചാണ് കല്യാണം കഴിച്ചത് അതും സുന്ദരി ആയ പെണ്ണിനെ
പിന്നെ വേറെ ഒരു കാര്യം ഉണ്ട് കേട്ടോ അത്രക്കും അടുത്ത് അറിയുന്നവർക്ക് മാത്രമേ എന്റെ സ്വഭാവം മനസിലാകു വെളിയിൽ എന്നെ പോലെ ഒരു മാന്യൻ ഈ ലോകത്ത് കാണില്ല
വടക്കുനോക്കി യന്ത്രം സിനിമ പോലെ തന്നെ എന്റെ ഭാര്യയുടെ സൗന്ദര്യം ആണ് എനിക്ക് പ്രശ്നം, അവൾ അവളുടെ സഹോദരനോടോ, അച്ഛനോടോ കൂടുതൽ മിണ്ടുന്നതു പോലും എനിക്ക് ഇഷ്ട്ടം അല്ല,
അല്ല പിന്നെ ഞാൻ ഇല്ലേ മിണ്ടാൻ അവൾക്കു അത് പോരെ
ഇനി ഞാൻ എൻറെ പ്രശ്നം പറയാം, എന്റെ ഭാര്യക്ക് വല്ല രഹസ്യകാരനും ഉണ്ടോന്നു എനിക്ക് ഭയങ്കര സംശയം
Hathu kalakki
Nannaayittundu
Thaankal oru nalla haasa saahithyakaaranaanu