ദിവസങ്ങളൊന്നൊന്നായി കൊഴിഞ്ഞുപോകുമ്പോൾ തിരിനാളം അണഞ്ഞ വിളക്കുപോലെ നന്ദനയുടെ മൂകത ആ വീട്ടിലാകെ നിശബ്ദത അധികാരിപ്പിച്ചിരുന്നു..
“നന്ദു.. എനിക്ക് ആ കൊച്ചനോടിപ്പോ ചെറിയ ഒരിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു,അച്ഛനോട് കാര്യം ഞാൻ അവതരിപ്പിച്ചോളാം..”
“അമ്മ ഇതാരുടെ കാര്യാ ഈ പറയണത്..ആകാംക്ഷയും അതിലേറെ ഗൗരവത്തോടെയുമാണ് നന്ദന ചോദ്യ ശരമെറിഞ്ഞത്..”
അരുണിന്റെ കാര്യം തന്നാ..വാതയിലെ സുഭദ്ര, പൂക്കോട്ടൂരിലെ ശോഭന, നമ്മുടെ അയ്മുക്ക ഇവരൊക്കെ കിടപ്പാടം പോലുമില്ലാതെ വല്ലാത്തൊരു ദുരിത ജീവിതമായിരുന്നു ആ കൊച്ചനവർക്കെല്ലാം വീട് വെക്കാൻ പണം നല്കിയത്രേ…
കാരുണ്യ പ്രവർത്തിയിലൂടെ സൽപ്പേര് സമ്പാദിച്ചു പുതിയ ബന്ധങ്ങൾ തേടി പോവനാണോ അരുണേട്ടനവസാന കാഴ്ച്ചയിൽ സൂചിപ്പിച്ച മാറ്റങ്ങളുടെ അർഥമെന്ന നിലയിൽ വീണ്ടും നന്ദനയുടെ ചിന്തകൾ കാടുകയറിയിരുന്നു..
അമ്മേ.. ഈ ബന്ധം എനിക്കിനി വേണ്ട…!!!
മറുചോദ്യങ്ങൾക്കോ മറുപടിക്കോ നിൽക്കാതെ നന്ദന തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…
ഒരിക്കൽ കൂടി അരുണിന് മുന്നിൽ നിൽക്കാൻ അവസാന കാഴ്ചയിൽ നിന്ന് നാലു മാസം നന്ദനയ്ക്ക് കാത്തിരിക്കേണ്ടി വന്നു….
ചോദ്യങ്ങളൊരുപാട് ചോദിയ്ക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഒന്നിനുമാകാതെ ഉള്ളു പൊള്ളുന്ന വേദനയിൽ മുഖത് കൃതൃമ ചിരിയോടെ നന്ദന അരുണിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
” അറിവിലേക്കും അക്ഷരത്തിലേക്കും സമരത്തിലേക്കും പിന്നെ പ്രണയത്തിലേക്കും നടന്നടുത്ത ആ പഴയ കലാലയ ഓർമ്മകൾ മനസ്സിൽ നിറഞ്ഞപ്പോൾ നന്ദുവിനെ ഒരിക്കൽ കൂടി കാണണമെന്ന് ആശിച്ചു, നേരിൽ കണ്ട് യാത്ര ചോദിക്കണമെന്ന് കരുതി…”
യാത്രയോ!!! എന്ന ചോദ്യ ഭാവത്തിൽ അവൾ മുഖമൊന്നുയർത്തി
കാത്തിരിക്കുന്നു…
അടുത്ത ഭാഗത്തിനായി..
നല്ല കഥ. ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിയ്ക്കുന്നു. അധികം വൈകില്ല എന്ന് കരുതുന്നു.
വേറെ കഥകൾ