അങ്ങനെ അവർ തമ്പാന്റെ വീട്ടിൽ എത്തി..
ആദി :ഹോ എന്നാ വല്യ വീടാ..
മുരളിയേട്ടൻ :ഹാ കാശ് ഉള്ളവനു എന്ത് വേണമെങ്കിലും ചെയ്യരുതോ..നീ ആ സേവ്യരേട്ടനോട് ഗേറ്റ് തുറക്കാൻ പറ..
ആദി :ഹൂയ് ചേട്ടാ ഗേറ്റ് ഒന്നു തുറക്ക്..
സെക്യൂരിറ്റി :ആരാ..
മുരളിയേട്ടൻ :സേവ്യറെട്ടാ ഞാനാ മുരളി പഞ്ചജന്യം.
സെക്യൂരിറ്റി :ആ നീ ആയിരുന്നോ ഞാൻ ആ പയ്യനെ കണ്ടപ്പോൾ മനസിയിലയില്ല..
മുരളിയേട്ടൻ :ഹാ അവൻ പുതിയ പയ്യൻ ആണ്..
അങ്ങനെ അവർ രണ്ടുപേരും കുടി ആ കൊട്ടാര സദൃശ്യമായ വീടിന്റെ മുറ്റത്തേക്ക് കയറി..
വീടിന്റെ വലതു ഭാഗത്തായി വല്യ ഗാരേജ്..
ആദി :ഹമ്മോ.. ഇതെന്താണ് ഷോറുമോ..
മുരളിയേട്ടൻ :ഹാ അവനു വണ്ടി എന്ന് വെച്ചാൽ പ്രാന്ത് ആണ്.. ജാമ്പവാന്റെ കാലം തൊട്ട് ഉള്ള മുതൽ ഉണ്ട്..
ഹാ.. എല്ലാം നല്ല കുട്ടപ്പനായിട്ട് വെച്ചേക്കുവാണല്ലോ..
ഇതൊന്നും അങ്ങനെ എടുക്കാറുപോലുമില്ല വെറുതെ ആണ്ടിലും ചങ്കരാന്ദിക്കും ഒന്നു സ്റ്റാർട്ട് ചെയ്താൽ ആയി..
അപ്പോൾ ആണ്
തമ്പാൻ :ഹാ മുരളി നീ എന്താ വിളിക്കാഞ്ഞേ..
മുരളിയേട്ടൻ :നീ അല്ലെ പറഞ്ഞെ നീ ഇവിടെ കാണില്ല രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് ഒക്കെ..
ആട എന്തോ ചെയ്യാൻ ആണ് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതു ഇന്ന് അവർ ക്യാൻസൽ ചെയ്തു അപ്പോൾ ഞാൻ ഇങ്ങോട്ട് ഇങ്ങു പൊന്നു..നാളെ കൊച്ചിയിൽ ഒരെണ്ണം ഉണ്ട് അപ്പോൾ എന്തായാലും വീട്ടിൽ കേറീട്ടു പോകാം എന്ന് കരുതി…
മുരളിയേട്ടൻ :ഹാ..
എടാ എല്ലാ വണ്ടികളും ഒന്നു സ്റ്റാർട്ട് ചെയ്തു നോക്കണേ എന്തെങ്കിലും കുഴപ്പം ഉണ്ടങ്കിൽ ശേരിയാക്കിക്കോ.. പിന്നെ മറ്റേ രണ്ടെണ്ണം അതു മൊത്തം പോയി ഇരിക്കുവാ ഫുൾ സെറ്റ് ആക്കേണ്ടി വരും..
ഹാ എന്തായാലും ഞാൻ ഒന്നു നോക്കട്ടെ..
അപ്പോൾ ആണ് നുമ്മടെ നായകൻ ഒരു പഴയ മൊറിസിനെ തലോടി നിൽക്കുന്നത് തമ്പാൻ കാണുന്നത്..
തമ്പാൻ :ഡായ്.. എന്നതാ അവിടെ പരുവാടി..
ആദി:ഒന്നുമില്ല ചേട്ടായി ഇതൊക്കെ ഫോണിൽ അല്ലാതെ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്.. അതാ..
ഹാ അങ്ങനെ കുറെ അപൂർവ്വ വസ്തുക്കൾ ഇവിടെ ഉണ്ട്..
ഹാ എല്ലാം പോളിയാണ്..
മുരളിയേട്ടൻ :ഭംഗി നോക്കി നിൽക്കാതെ ഇങ്ങോട്ട് വന്നു ബോണറ്റ് ഒക്കെ ഒന്നു ക്ലീൻ ചെയ്..
ആദി :ഇങ്ങേർക്ക് വിളിക്കാൻ കണ്ട ഒരു സമയം..
അവൻ അവിടെ നിന്നും ശേരിയാക്കാനുള്ള വണ്ടിക്ക് അടുത്തേക്ക് വന്നു
(മുരളിയേട്ടൻ എന്നത് ഒന്നു ഷോർട് ആക്കുകയാണ്.. Muy)
Muy:എന്തോന്നാടാ പിറുപിറുക്കുന്നെ..
ആദി :ഓ നല്ല പോലെ ഇതു വൃത്തിയാക്കണമല്ലോ എന്ന് പറഞ്ഞതാ..
തമ്പാൻ :നിന്നെ എവിടേയോ കണ്ടു നല്ല പരിജയം ഉണ്ടല്ലോ..
Muy:ഇവൻ നമ്മുടെ ദേവരാജൻആശാന്റെ കൊച്ചുമോനാ..
തമ്പാൻ :ഓ..മറ്റേ രാജിടെ മോൻ ആണോ…പുള്ളിടെ മുഖത്തു ഒരു പുച്ഛഭാവം..
ആദി:ഹാ.?
Muy:ആട ആണ്..
തമ്പാൻ :ഹാ ഹാ അവളുടെ കല്യാണം ഒറപ്പിച്ചപ്പോ എന്തായിരുന്നു അങ്ങേരുടെ അഹങ്കരം.. എന്നിട്ടു എന്തായി കല്യാണം കഴിഞ്ഞു രണ്ട് വർഷം ആകുന്നതിനു മുൻപേ അവൻ അവളെ കളഞ്ഞിട്ട് പോയി കൂടെ ഭൂമിക്ക് ഭാരമാകാൻ എന്നാ പോലെ ഒരു സന്തതിയെയും….
Muy:ഡാ നിർത്തട.. ഇങ്ങനെ ഒക്കെ ആണോ പറയുന്നത്..
തമ്പാൻ :പിന്നെ ഇവനെ ഒക്കെ എന്തോ പറയണം.. എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു രാജി നല്ലപോലെ പഠിക്കുന്ന ഒരുത്തി ആയിരുന്നു പ്രീഡിഗ്രി കഴിഞ്ഞാണ് അവടെ കല്യാണം നിശ്ചയിച്ചത്.. അതായത് 19തം വയസ്സിൽ..
അവളുടെ നല്ലപ്രായത്തിൽ ആണ് കല്യാണം കഴിഞ്ഞത്..20തം വയസ്സിൽ ഇവൻ ജനിച്ചു അന്ന് മുതൽ അവൾക്കു കഷ്ടപ്പാടും ദുരിതവും ആണ് അവളെ ഇവന്റെ തന്ത അതായത് ആ അനിരുദ്ധൻ ഇവന്റെ അമ്മയെ ഉപേക്ഷിക്കുന്നത്… പിന്നെ അവളുടെ ജീവിതം മുഴുവൻ ഡിവോഴ്സ് കേസിനായി കോടതി കേറി അവളുടെ ഭാവി മുഴുവൻ അങ്ങനെ പോയി….9 വർഷം കേസ് വാദിച്ചിട്ടാണ് ഇവന്റെ ആ പുളുന്തൻ തന്ത ആ പേപ്പറിൽ ഒപ്പ് ഇട്ടത്… പിന്നീട് ഒരു വിവാഹത്തെ പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞത് എന്റെ മകനെ എനിക്ക് നോക്കണം അതിനുകൂടെ തയാറാവുന്ന ഒരാളെ മതി എന്നാണ്.. അങ്ങനെ ആര് വരാൻ.. ഇവനെ പോലെ ഒരു ഒരുത്തനുള്ള ഒരു കുട്ടിയുള്ള സ്ത്രീയെ ചുമക്കാൻ ആര് തയാറാവും.. സ്വന്തം തള്ളയുടെ ഭാവി കുടി നശിപ്പിച്ച നികൃഷ്ട ജന്മം..
അപ്പോൾ മാത്രമാണ് അവൻ ഇതിനെ കുറിച്ച് ഓർക്കുന്നത് എന്റെ ഇങ്ങനെ ഒരു ശാപം പിടിച്ച ജന്മം ആയിരുന്നല്ലോ എന്ന്.. അതിന്റ കൂടെ സ്വന്തം അമ്മയുടെ ഭാവി കുടി നശിപ്പിച്ചു എന്ന് പറയുന്നത് പറയുന്നത് കേട്ടപ്പോ അവന്റെ ഹൃദ്യത്തിൽ ഒരു കത്തി കുത്തിയിറക്കിയ പോലെ തോന്നി കണ്ണിൽ നിന്നും ജലകണങ്ങൾ താഴെക്ക് ഉർന്നു വീണു….
അവന്റെ ചെവിയിൽ ആയാൾ അവസാനം പറഞ്ഞ ആ വാചകം മാത്രം ആയിരുന്നു “സ്വന്തം അമ്മയുടെ ഭാവി നശിപ്പിച്ച ഒന്നിനും കൊള്ളാത്ത നികൃഷ്ട ജന്മം “
ഇതൊക്കെ എനിക്ക് എങ്ങനെ അറിയാമെന്നു ആയിരിക്കും നീ ഇപ്പോൾ ആലോചിക്കുന്നത്.. അവളുടെ എല്ലാ സങ്കടവും പറയുന്നത് അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായ രാധിക അതായത് എന്റെ ഭാര്യയോട് ആയിരുന്നു.. നിനക്ക് ഇതു പുതിയ ഒരു അറിവ് ആയിരിക്കും..
Muy: ഡാ നീ ഇങ്ങോട്ട് വന്നേ.. ചുമ്മാ..
മുരളിയേട്ടൻ തമ്പാനെ അവിടെ നിന്നും വലിച്ചോണ്ട് പോയി
കുറച്ചു അപ്പുറത്തേക്ക് മാറിഒരു കാറിന്റെ മറവിൽ….
Muy:ഡാ നീ എന്തൊക്കെയാ ഈ പറയുന്നത് എന്ന് വല്ല ബോധം ഉണ്ടോ.. അതും അവനെ പോലെ ഒരു പാവം പിടിച്ച പയ്യനോട്.. കഷ്ടം അവനു എത്രത്തോളം വിഷമം ആയികാണും..
തമ്പാൻ :പിന്നെ ഒരു പാവം.. ഇവൻ ഒക്കെ അവന്റെ തന്തടെ സ്വഭവം അല്ല കാണിക്കു..
Muy:ഒന്നു ചുമ്മാ ഇരിക്കട അവൻ വെറും പാവം ആണ് അവന്റെ സ്വഭാവം, പെരുമാറ്റവും ഒക്കെ വളരെ നല്ലതാണ് ആരോടും അധികം സംസാരിക്കാറുപോലുമില്ല അങ്ങനെ ഉള്ള ഒരുത്തന്റെ മനസ്സ് തകർക്കാൻ നിന്റെ ഇതു പോലെ ഉള്ള ഒരൊറ്റ വാചകം മതി…
തമ്പാൻ :നീ ഒന്നു പോടാ ഇവൻ ഒക്കെ വെറുതെ ഭൂമിക്ക് ഭാരം ആയി തീരുന്നതിലും നല്ലത് പോയി ചാകുന്നതാ.. ഇവന്റെ ഒക്കെ വീട്ടുകാർ എങ്കിലും രക്ഷപെടും..
Muy:നീ എന്നതൊക്കെയാ ഈ പറയുന്നത് നിനക്ക് അവനോട് ഏതാണ്ട് വ്യക്തിവിരോധം ഉള്ള പോലെ ആണല്ലോ ഈ സംസാരിക്കുന്നത്.. ഇതു ഇവിടെ വെച്ച് നീ നിർത്തിക്കോ.. അവൻ എങ്ങനേലും ജീവിച്ചോട്ട്..
തമ്പാൻ :ഹാ എനിക്ക് വേറെ പണിയില്ലാതെ ഇരിക്കുവല്ലേ ഇവനോട് ഒക്കെ സംസാരിക്കാൻ ഞാൻ പോയി ഒന്നു കുളിക്കട്ടെ…
Muy:ഹാ നീ ഇനി അവനോട് ഒന്നും പറയണ്ട
തമ്പാൻ :ഹം..
ഒരു അമർഷത്തോട് കുടി തമ്പാൻ വീട്ടിലേക്ക് കയറി പോയി..
ഇതെല്ലാം ആ കാറിന്റെ പിറകിൽ നിന്നു കേട്ട അവന്റെ നെഞ്ചകം തകർക്കാൻ ഇതെല്ലാം മതിയായിരുന്നു….
Muy: ആദി.. ആദി..
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ വേഗം തുടച്ചു അവൻ അവിടെ നിന്നും എഴുന്നേറ്റ് മുരളിയേട്ടൻ വിളിച്ച ഭാഗത്തേക്ക് അവൻ പോയി..
Muy:നീ ഇതെവിടെ പോയതാ
ആദി :ഒരു ബോൾട് താഴെ പോയി അതു എങ്ങോട്ടാ പോയതെന്ന് നോക്കുവായിരുന്നു..
അവന്റെ മുഖഭാവം കണ്ട മുരളിയേട്ടന് കാര്യം മനസിലായി അവർ പറഞ്ഞ കാര്യം എല്ലാം അവൻ കേട്ടുവെന്ന് പുള്ളിക്ക് ഉറപ്പായി..
Muy:നീ ഇനി അതൊന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കല്ലേ.. അവൻ നാവിനു ഒരു ലൈസൻസ് ഇല്ലാത്ത ഒരുത്തനാ.. നിന്റെ കാര്യങ്ങൾ നിനക്ക് അറിയാം വല്ലവരും പറയുന്നത് കേട്ട് നീ മനസ്സ് വിഷമിപ്പിക്കാതെ പോയി അവിടെ ഇരിക്ക് ഞാൻ ഷോപ്പിൽ പോയി ഈ ലിസ്റ്റ് പ്രകാരം എല്ലാം എടുത്തോണ്ട് വരാം..
ആദി:ഹാ..
അങ്ങനെ പുള്ളിക്കാരൻ ഷോപ്പിലേക്ക് വണ്ടിയുമെടുത്തു പോയി…. മുരളിയേട്ടൻ പറഞ്ഞ ആ വാക്കുകൾ കൊണ്ടൊന്നും അവന്റെ ചുട്ടുപൊള്ളിയ മനസ്സിനെ ശാന്തമാക്കാൻ പോന്നവ അല്ലായിരുന്നു… അവനെ ഉള്ളിൽ പിന്നെയും പിന്നെയും ആ വാക്കുകൾ തികട്ടി വന്നുകൊണ്ടിരിക്കുന്നു..”സ്വന്തം അമ്മയുടെ ഭാവി നശിപ്പിച്ച ഒന്നിനും കൊള്ളാത്ത നികൃഷ്ട ജന്മം “…
ഇതിന്റെ ബാക്കി വേണോ.. ? ചോയ്ക്കാൻ കാരണം ഈ കഥ ആർക്കും അങ്ങനെ ഇഷ്ടപ്പെടാൻ വഴി ഇല്ല അതാണ്.. ആർക്കെങ്കിലും ബാക്കി വേണമെങ്കിൽ ഒന്ന് കമന്റ് ചെയ്താൽ മതി..
ഹാ.. താങ്കൾ പറഞ്ഞ ആ കണ്ടന്റ് ഒക്കെ മനസ്സിൽ ഉണ്ട് ബട്ട് എങ്ങനെ അതു തുലികയിലേക്ക് പ്രവഹിപ്പിക്കണമെന്ന് എനിക്ക് ഒരു രൂപവും ഇല്ല ?എന്തായാലും ഞാൻ ശ്രെമിക്കാം.. സമയം എടുക്കും നല്ല പോലെ എക്സാം ഒക്കെ ആണ് അതാ.. ഈ ഒരു രചന വെറുതെ ഇരുന്നപ്പോൾ ചില കാര്യങ്ങൾ ഓർമ്മയിൽ വന്നു അപ്പോളത്തെ ആ സ്പാർക്കിൽ അങ്ങു എഴുതിയതാണ് ബാക്കി ഭാഗത്തെ കുറിച്ച് ഞാൻ അത്ര കണ്ടു കടന്നു ചിന്തിച്ചില്ല.. എന്തായാലും നല്ലരോ റിവ്യൂ തന്നതിനും അതിലുപരി ഒരു നല്ല ആശയം മുൻപോട്ട് വെച്ചതിനും നന്ദി ???
@ദാസൻ മാഷ് ??
Nannayittund. Page kootti nxt partumaay vegam varuka.
താങ്ക്സ് ? വേഗത കൂട്ടുവാൻ ഉള്ള വഴികൾ നോക്കികൊണ്ടരിക്കുകയാണ്..എക്സാം കഴിഞ്ഞാലേ വല്ലതും നടക്കു.. ??
ബാക്കി കൂടി പോരട്ടെ എന്നാലല്ലേ കഥ മുഴുവൻ ആയിട്ടു അങ്ങു മനസിലാക്കാൻ പറ്റു എന്തായാലും ബാക്കി പോരട്ടെ
ഹാ ബ്രോ എത്രെയും വേഗം തരാൻ ശ്രെമിക്കാം.. ??
ഏതായാലും തുടങ്ങിയതല്ലേ ബാക്കികൂടെ പോന്നോട്ടെ…
ഓക്കേ ?
200 metre nadakkaan bus veno? ??
ഒരു കൈഅബദ്ധം നാറ്റിക്കരുത്.. ?ഈ കഥ ഞാൻ നേരെ ചൊവ്വേ ഒന്നു വായിച്ചു എഡിറ്റ് ചെയ്യൽ ഒന്നും നടത്തിയില്ല നേരെ കൊണ്ടുവന്നു അങ്ങ് പോസ്റ്റ് ചെയ്തതാണ്.. ഇനി ശ്രെദ്ധിക്കാം.. ??
Baki poratte bro?
വെയിറ്റ് കരോ ഭായ് ?
Yep
???
???????
??❤️
അളിയാ ….
കഥ തുടക്കം കൊള്ളാം….
നല്ല ഒരു mass action Revenge suspense തുടങ്ങിയവയൊക്കെ ഉൾപ്പെടുത്താൻ പറ്റിയ ഒരു കഥയുടെ Base ഇട്ടിട്ടുണ്ട്…..
ഇപ്പോഴത്തെ ലെവലിൽ നിന്നും കഥയുടെ ഗതിമാറ്റി വേറെ ലെവൽ ആക്കിയാൽ പൊളിക്കും…
ഒരു thrilling ആയ coming back നടത്തുന്ന നായകന്റെ പരിവേഷം നൽകുകയാണെങ്കിൽ കഥ അടിപൊളി ആകും….
ഇതൊരു ചെറിയ കഥയാക്കി ഒതുക്കാതെ ഒരുപാട് പാട്ടുകൾ ആക്കാനുള്ള element താങ്കൾ ഇതിൽ ഇട്ടിട്ടുണ്ട് അതുകൊണ്ടാണ് പറഞ്ഞത്….
Like = അപരാജിതൻ…
= നിയോഗം ……
Etc….
വളരെ നല്ലതുപോലെ ആലോചിച്ച് ഇതിന്റെ ബാക്കി interesting ആയ രീതിയിൽ present ചെയ്യണം….
**ഞാൻ പറഞ്ഞ കമന്റ് ആശയം ഉൾക്കൊള്ളുക**
Best wishes…