എന്റെ ഇച്ചനിങ്ങനാ.ഞാൻ ഇച്ചനെ വിട്ട് ഒരഞ്ച് മിനിറ്റ് മാറരുത്.എന്റെ സ്നേഹം ഒരളവ് കുറയാതെ ഇച്ചന് മാത്രം കിട്ടണമെന്നൊരു വാശി.പക്ഷേ ആ വാശിയും കുറുമ്പും കാണാൻ ഒരു പ്രത്യേക രസമാണ്.ഓടിച്ചെന്ന് ആ കട്ടത്താടിയിലൊന്ന് കടിച്ച് ഞാൻ പറഞ്ഞു “പക്ഷേ പ്രേമിക്കുവാണേ ദേണ്ടേ ഇത്പോലൊര് ഒറ്റയാനെ പ്രേമിക്കണം.ഇങ്ങനെ നിന്ന് കാട് കുലുക്കണ കാണാൻ ന്ത് രസാണ്.”ആ വർത്താനത്തില് എന്റെ താന്തോന്നി വീണു.
“എനിക്ക് നിന്നോടൊര് പത്ത് മിനിറ്റ് മിണ്ടാതിരുന്നാ പ്രാന്താടീ പൊന്നുവേ.അതല്ലേ ഞാനിങ്ങനെ”.
എനിക്കറിയാടാ തെമ്മാടീന്ന് പറഞ്ഞു രണ്ട് കവിളിലുമോരോ ചക്കരയുമ്മ കൊടുക്കുമ്പോൾ എനിക്ക് തോന്നി
ഉറങ്ങി മതിയാവാതെ അമ്മയുടെ നെഞ്ചിലേക്ക് തന്നെ ചായുന്നൊരു കുഞ്ഞിന്റെ വാശിയാണ് ന്റെ ഇച്ചനുമെന്ന്.
പൊന്നുവിന്റെ ഇച്ഛൻ ആള് കൊള്ളാം