ആർക്ക് വേണ്ടി [ആർവി] 97

അന്ന് വാങ്ങിയ കടം എല്ലാം വീട്ടി അടുത്ത ലീവിന് പോകാൻ സ്വരുകൂട്ടിവെച്ച് വന്നപ്പോൾ ആണ് രണ്ടാമത്തേ അനിയന്റെ കല്യാണം… ആഹ് ഞാൻ ഇല്ലങ്കിൽ എന്താ അവിടെ കാര്യങ്ങൾ എല്ലാം ഗഭീരം ആകണം, ഒരു കുറവും ഉണ്ടാകാൻ പാടില്ല… കൈയിൽ ഉള്ളത് തികയില്ല, ഒരു ലോൺ കൂടെ എടുക്കാം രണ്ടു അല്ലങ്കിൽ മൂന്ന് കൊല്ലം കൊണ്ട് തീരുമെല്ലോ… ഇതെല്ലാം ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ആണ് റൂം മേറ്റ്‌ ജേക്കബ് അച്ചായൻ കയറിവന്നത്… ഡസ്റ്റ് ബിന്നിൽ കിടക്കുന്ന ലീവ് ആപ്ലിക്കേഷനിലേക്കും എന്റെ കൈയിൽ ഉണ്ടായിരുന്ന ഫോണിലേക്കും മാറി മാറി നോക്കിയ ശേഷം അച്ചായൻ ചോദിച്ചു “ആർക്ക്‌ വേണ്ടി”….

 

അന്ന് അത് എനിക്ക് അത് മനസ്സിലായില്ല, പക്ഷെ ലോണുകൾ എല്ലാം അടച്ചു തീർത്തു നീണ്ട ആറ്ർ വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ 2021ൽ നാട്ടിൽ എത്തി,  ഒരു മാസം അമ്മയുടെ ഒപ്പം കഴിഞ്ഞു… പക്ഷെ കൊറോണ എന്നാ മഹാമാരി എന്റെ അമ്മയെ എന്നിൽ നിന്ന് കൊണ്ടുപോകുമ്പോൾ ഇനി എനിക്ക് എന്റെ അനിയന്മാർ ഉണ്ടല്ലോ എന്ന് അന്ന് ആശ്വസിച്ചു… പക്ഷെ ഇന്ന് അതേ കൊറോണ കാരണം പിന്നീട് തിരിച്ചു പോകാനാകാതെ ജോലി നഷ്ടപ്പെട്ടു അനിയന്മാരുടെ മുന്നിൽ വില നഷ്ടപ്പെട്ടു നിൽക്കുമ്പോൾ റൂം മേറ്റ്‌ ജേക്കബ് അച്ചായന്റെ വാക്കുകൾ എനിക്ക് ഓർമവന്നു “ആർക്ക് വേണ്ടി”

 

21 Comments

  1. വിശ്വനാഥ്

    ???????????????????????

    1. സ്‌നേഹം ❤️ വൈകിയതിൽ ക്ഷമ ചോദിക്കുന്നു ?

  2. ഒരിക്കൽ കുടുംബ ഭാരം തലയിലേറ്റിയനു പിന്നെ ഇറക്കി വെക്കാൻ കഴിയില്ല

    1. സത്യം ☺️

  3. Heart touching story bro ❣️❣️❣️

    1. Bro☺️

  4. നിധീഷ്

    ????

  5. നന്ദി സഹോ ???

  6. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ചുമടെടുത്തു അവസാനം ആർക്കും എടുക്കാൻ താല്പര്യമില്ലാത്ത ചുമടുകൾ കുറെയുണ്ട്… സത്യത്തിൽ ഈ വണ്ടി കാലകൾ ഒന്നിനും കൊള്ളാതെ ആകുമ്പോൾ ഇറച്ചി വിലപോലും ഇല്ലാ… ?
    നന്നായിരുന്നു ❤️

    1. ആ അവസ്ഥ നേരിൽ കാണാൻ ഇടവരാതെ മരണത്തിന്റെ തേരിൽ സഞ്ചരിക്കാൻ ഭാഗ്യം ലഭിച്ച വണ്ടിക്കാളകൾ മുജ്ജന്മ സുഹൃതം ചെയ്തവർ ☺️

  7. Super story

    1. നന്ദി ☺️

  8. “ആർക്കുവേണ്ടി”…. നമുക്ക് വേണ്ടപ്പെട്ട എന്നാല്‍ ഭാവിയില്‍ നമ്മളെ vendathavarku വേണ്ടി..

    1. സത്യം ☺️

  9. ഇങ്ങനെയുള്ള വണ്ടികാളകളുടെ ജന്മങ്ങൾ അനവധിയുണ്ട് എല്ലായിടത്തും.
    ആർക്ക് വേണ്ടി എന്നറിയാതെ സ്വന്തം ജീവിതം ഇല്ലാതെ ആക്കുന്നവർ .

    1. അതേ ഹർഷൻ ബ്രോ ?

  10. ആർക്കുവേണ്ടി, ഒരു സത്യാവസ്ഥയാ ബ്രോ ഇപ്പൊ പറഞ്ഞത്.

    നന്നായിട്ടുണ്ട് എഴുത് തുടരുക ?❣️

    1. പ്രോത്സാഹനത്തിന് നന്ദി ബ്രോ ☺️☺️

  11. കൈലാസനാഥൻ

    കുടുംബത്തിന് വേണ്ടി എന്ന് കരുതിയാൽ മതി.

    1. ആ കരുതൽ ആണെല്ലോ പലരുടേയും ജീവിതം ???

Comments are closed.