ആർക്ക് വേണ്ടി [ആർവി] 97

ആർക്ക് വേണ്ടി

Author : ആർവി

 

 

മുടങ്ങാതെയുള്ള അമ്മയുടെ ഫോൺ ഇന്നും വന്നു…

എന്റെ രണ്ടാമത്തേ അനിയന് ഒരു കല്യാണാ ആലോചന❤️❤️❤️…

അവന്റെ കൂടെ പഠിച്ച കുട്ടിയത്രേ???..

പഠനം കഴിഞ്ഞു ജോലിയും ഒരുമിച്ചു തിരുവനന്തപുരം ടെക്‌നോപാർക്കിൽ…

പണ്ടേ ഇഷ്ടത്തിൽ ആയിരുന്നു ഇപ്പോൾ ജോലിയായ സ്ഥിതിക്ക് ഇനിയും വൈകിക്കേണ്ട എന്ന് അവൻ തീരുമാനിച്ചു പോലും… എത്രേയും വേഗം നടത്തണം എന്ന് അവൻ പറഞ്ഞു എന്നാണ് അമ്മ പറഞ്ഞത് ❤️.

അവന്റെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടേ എന്ന് ഞാൻ പറഞ്ഞു, പിന്നേ ഈ കൊല്ലവും ലീവ് കിട്ടാത്തത് കൊണ്ട് നാട്ടിൽ വരാൻ പറ്റില്ല എന്നും, കല്യാണം നടക്കട്ടേ എന്നും കൂടെ ചേർത്തു…

അമ്മയുടെ പരിഭവം പറച്ചിൽ കഴിഞ്ഞു ഫോൺ വെച്ചപ്പോൾ കൈയിൽ ഉണ്ടായിരുന്ന ലീവ് ആപ്ലിക്കേഷൻ കീറി വേസ്റ്റ് ബിന്നിൽ ഇട്ടിരുന്നു… ☺️☺️☺️

……

ഒരു ശാസ്ത്രജ്ഞൻ ആകണം എന്ന് ആഗ്രഹിച്ച ഞാൻ പത്താം ക്ലാസ്സ് 97 ശതമാനം മാർക്കോടെ പാസ്സായ വിവരം പറയാൻ വീട്ടിലേക്ക് എത്തിയാ എന്നേ കാത്തിരുന്നത് അച്ഛന്റെ വെള്ളപ്പുതച്ച ശരീരമായിരുന്നു… കൂട്ടുകാരുടെ കൂടെ അച്ഛൻ നടത്തിയ ബസ്സിനെസ്സിൽ കൂട്ടുകാർ തന്നെ ചതിച്ചപ്പോൾ എല്ലാം ഒരു മുഴം കയറിൽ അച്ഛൻ അവസാനിപ്പിച്ചു … ഒപ്പം ലക്ഷകണക്കിന് രൂപയുടെ കടവും…

പതിനാറും പതിമൂന്നും പത്തും വയസുള്ള തന്റെ മക്കളെ നെഞ്ചോട് ചേർത്ത് ഇനിയെന്ത് എന്ന് അറിയാതെ കരയുന്ന അമ്മയുടെ മുഖം അന്ന് കണ്ടു… അന്ന് തന്നെ എന്റെ സ്വപ്നങ്ങളും കുഴുച്ചുമൂടി ഒരു കൂലിപ്പണിക്കാരൻ ആയി…

ചെയ്യാത്ത ജോലികൾ ഇല്ല… ഒടുക്കം ഇരുപതാം വയസ്സിൽ പ്രവാസി ആകുമ്പോൾ ഭാരങ്ങൾ ഒരുപ്പാട്‌ ഉണ്ടായിരുന്നു ചുമലിൽ… അമ്മയുടെയും രണ്ട് അനിയന്മാരുടെയും ഇനിയുള്ള ജീവിതം, അച്ഛന്റെ ലക്ഷങ്ങളുടെ കടം, നല്ലൊരു വീട് അങ്ങനെ ഒരുപാട്… പക്ഷെ അന്നും മനസ്സിൽ തോന്നിയിരുന്നു എന്നെങ്കിലും എന്റെ ബാദ്യതകൾ തീർത്തു എന്റെ ജീവിതം, എന്റെ സ്വപ്നം നേടാനാകും എന്ന്…. പക്ഷെ ഇന്നീ മുപ്പത്താം വയസ്സിൽ എത്തിനിൽക്കുമ്പോൾ എന്താണ് ഞാൻ നേടിയത്, എന്റെ വേണ്ടപ്പെട്ടവരുടെ സന്തോഷം മാത്രം ???…

 

ബാദ്യതകൾ എല്ലാം തീർന്നു, രണ്ടു അനിയന്മാരെ പഠിപ്പിച്ചു ഒരാൾ ഡോക്ടറും(ന്യൂറോ സർജൻ) ഒരാൾ കമ്പ്യൂട്ടർ എഞ്ജീനിയറും പിന്നേ അവരുടെയൊപ്പം അമ്മയും സതോഷത്തോടെ ജീവിക്കുന്നു ???…

പ്രവാസി ആയിക്കഴിഞ്ഞു ആദ്യം നാട്ടിൽ പോയത് അഞ്ഞുവർഷത്തുന് ശേഷം ആണ്, അച്ഛന്റെ കടബാധ്യതകളും നല്ലൊരു വീട് എന്നാ സ്വപ്നവും തീർത്തതിന് ശേഷം… അന്ന് അമ്മ പറഞ്ഞു ഇനി നീ നിനക്ക് വേണ്ടി ജീവിച്ചു തുടങ്ങണം, ഇപ്പോൾ പത്തുവർഷമായി നാട്ടിലും പുറത്തുമായ് കഷപ്പെടുന്നു എന്ന്… പക്ഷെ അന്നും എനിക്ക് മുൻപിൽ ചെയ്തു തീർക്കാൻ കടമകൾ ഉണ്ടായിരുന്നു, അനിയന്മാരുടെ ഭാവി ???…

വീണ്ടും പ്രവാസം… രണ്ടു കൊല്ലത്തിന് ശേഷം നാട്ടിൽ പോകാൻ എല്ലാം ശരിയായി വന്നപ്പോൾ ആയിരുന്നു എന്റെ നേരെ അനിയന്റെ കല്യാണം, ഒരു യുവ ഡോക്ടറിന് കല്യാണമാർക്കറ്റിൽ വമ്പൻ ഡിമാൻഡ് ആണെല്ലോ… അന്ന് കാര്യമായി നീക്കിയിരിപ്പ് ഇല്ലാതിരുന്നതിനാൽ അന്ന് എന്റെ യാത്ര ഒഴുവാക്കി കൈയിൽ ഉണ്ടായിരുന്നതും കടം മേടിച്ചും ക്യാഷ് നാട്ടിലേക്കു അയച്ചു കൊടുത്തു, അവന്റെ കല്യാണം ഞാൻ ഇവിടെയിരുന്നു മനകണ്ണ് കൊണ്ട് കാണുമ്പോൾ ഞാൻ സംപ്തൃപ്തൻ ആയിരുന്നു…

21 Comments

  1. വിശ്വനാഥ്

    ???????????????????????

    1. സ്‌നേഹം ❤️ വൈകിയതിൽ ക്ഷമ ചോദിക്കുന്നു ?

  2. ഒരിക്കൽ കുടുംബ ഭാരം തലയിലേറ്റിയനു പിന്നെ ഇറക്കി വെക്കാൻ കഴിയില്ല

    1. സത്യം ☺️

  3. Heart touching story bro ❣️❣️❣️

    1. Bro☺️

  4. നിധീഷ്

    ????

  5. നന്ദി സഹോ ???

  6. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ചുമടെടുത്തു അവസാനം ആർക്കും എടുക്കാൻ താല്പര്യമില്ലാത്ത ചുമടുകൾ കുറെയുണ്ട്… സത്യത്തിൽ ഈ വണ്ടി കാലകൾ ഒന്നിനും കൊള്ളാതെ ആകുമ്പോൾ ഇറച്ചി വിലപോലും ഇല്ലാ… ?
    നന്നായിരുന്നു ❤️

    1. ആ അവസ്ഥ നേരിൽ കാണാൻ ഇടവരാതെ മരണത്തിന്റെ തേരിൽ സഞ്ചരിക്കാൻ ഭാഗ്യം ലഭിച്ച വണ്ടിക്കാളകൾ മുജ്ജന്മ സുഹൃതം ചെയ്തവർ ☺️

  7. Super story

    1. നന്ദി ☺️

  8. “ആർക്കുവേണ്ടി”…. നമുക്ക് വേണ്ടപ്പെട്ട എന്നാല്‍ ഭാവിയില്‍ നമ്മളെ vendathavarku വേണ്ടി..

    1. സത്യം ☺️

  9. ഇങ്ങനെയുള്ള വണ്ടികാളകളുടെ ജന്മങ്ങൾ അനവധിയുണ്ട് എല്ലായിടത്തും.
    ആർക്ക് വേണ്ടി എന്നറിയാതെ സ്വന്തം ജീവിതം ഇല്ലാതെ ആക്കുന്നവർ .

    1. അതേ ഹർഷൻ ബ്രോ ?

  10. ആർക്കുവേണ്ടി, ഒരു സത്യാവസ്ഥയാ ബ്രോ ഇപ്പൊ പറഞ്ഞത്.

    നന്നായിട്ടുണ്ട് എഴുത് തുടരുക ?❣️

    1. പ്രോത്സാഹനത്തിന് നന്ദി ബ്രോ ☺️☺️

  11. കൈലാസനാഥൻ

    കുടുംബത്തിന് വേണ്ടി എന്ന് കരുതിയാൽ മതി.

    1. ആ കരുതൽ ആണെല്ലോ പലരുടേയും ജീവിതം ???

Comments are closed.