ആയുഷ്കാലം (എപ്പിസോഡ് 1) 115

ജെഡ്ജ് : നിലവിൽ ഈ കേസിലെ പ്രതി നടത്തിയ കൊല തികച്ചും ക്രൂരവും കൂടാതെ ഒരു മോട്ടിവും ഇല്ലാതെ നാലു പെൺകുട്ടികളെ ചിത്രവധം ചെയ്ത പ്രതി തികച്ചും കുറ്റകാരൻ ആയതിനാൽ ഇയാളെ മാറ്റുകാരണങ്ങൾ കണക്കിലെടുത്തു കൊണ്ട് 01/01/2024 ന് വധശിക്ഷക്ക് ഈ കോടതി ഉത്തരവിടുന്നു…കൂടാതെ ഇയാളെ പിടികൂടിയ ദേവൻ എന്ന വ്യക്തിയോട് കോടതി നന്ദി അറിയിച്ചു കൊള്ളുന്നു…

The case is closed….

ഈ കോടതി വിധി വന്നതും എല്ലാവരുടെയും മുഖത്തു സതോഷം വന്നു…പോലീസുകാർ ആ പ്രതിയെ കോടതി വരാന്തയിലൂടെ നടത്തികൊണ്ടുപോയി പത്രക്കാർ എല്ലാം ഫോട്ടോ എടുക്കുന്നുണ്ട് പോലീസുകാർ പ്രതിയെ പോലീസ് ബസ്സിൽ കയറാൻ കൊണ്ടുപോയി ആളുകൾ എല്ലാം തെറിയും കല്ല് എടുത്ത് എറിയാനും തുടങ്ങി

ഹരി : ഡാ വാ നമ്മുക്ക് പോവാം ഇനി ഇവിടെ നിന്നിട്ട് എന്താ വേഗം പാക്ക് ചെയ്ത് നാട്ടിലേക്കു പോവാം ബാക്കി അവിടെ ചെന്നിട്ട് കേൾകാം ബാ….

ഞാൻ : എന്ത് കേൾക്കാൻ അവർക്ക് ഇതൊക്കെ പറഞ്ഞാൽ മനസിലാവും

ഹരി : ആയ മതി നിന്നെ ഒരു ഉറുമ്പ് കടിച്ച വരെ എല്ലൊം കൂടെ എന്റെ നെഞ്ചത്തോട്ടു വരും അപ്പൊ നിന്റെ ഈ സ്റ്റിച് കണ്ടാലേ മ്മ്… നിന്റെ മിണ്ടപുച്ഛയെ ആണ് എനിക്ക് പേടി….

ഞാൻ : അവൾ നിന്നോട് ചുടാവൽ ഉണ്ടോ അതിന്

ഹരി : ഇല്ല അവൾ എന്നെ കൊഞ്ചിക്കലല്ലേ ദേ എന്നെകൊണ്ട് ഒന്നും പറയിക്കല്ലേ നിന്നോട് മാത്രം അവൾ പാവം എന്നോടോ ഓഹ് നിന്റെ മേലെ ഒരു തരി മണ്ണ് വീണാൽ വരെ അവൾ പറയും ഡാ ഹരി അപ്പൊ നീ ഇല്ലായിരുന്നോ കൂടെ ശ്രെദ്ധിക്കണ്ടേ ഏട്ടന് വല്ലോം പറ്റിയല്ലോ…. ഹോ ഒരു ഏട്ടൻ വന്നേക്കുന്നു നടക്ക് ഇങ്ങോട്ട്….

അവൻ എന്റെ തോളിൽ കൈയിട്ടുകൊണ്ട് ഞങ്ങൾ കോടതിയുടെ പുറത്തേക് നടന്നു ബൈക്കിന്റെ അടുത്ത് എത്തി അവൻ ബൈക്ക് എടുത്തു അപ്പൊ ആരോ വിളിച്ചു

മക്കളെ….

അത് മരിച്ചു പോയ 4 പെൺകുട്ടികളുടെ മാതാപിതാക്കൾ ആയിരുന്നു

അവർ: മോനെ ഒരുപാട് നന്ദി ഉണ്ട് മോൻ ഇല്ലായിരുന്നെങ്കിൽ ഞങളുടെ മോളെ ആരാണ് കൊന്നത് എന്ന് പോലും അറിയാൻ പറ്റില്ലായിരുന്നു നന്ദി ഒരുപാട് നന്ദി മോനെ ഒരു ദൈവത്തെ പോലെ മോൻ വന്നതിനു……അത് പറഞ്ഞു കൊണ്ട് അവർ മടങ്ങി……കൂടെ മറ്റേ പെൺകുട്ടിയും ഉണ്ടായിരുന്നു അവളോട് പിന്നെ എവിടേലും വച്ചു കാണാം എന്ന് പറഞ്ഞു അവിടെന്നും യാത്രയായി റൂമിൽ പോയി ലഗ്ഗ്വേജ് പാക്ക് ആക്കി വണ്ടിയിൽ വച്ച് കെട്ടി അങ്ങനെ ഞങളുടെ ബാംഗ്ലൂർ ഡേയ്‌സ് ഇവിടെ അവനാസാനിക്കുന്നു ഞങ്ങൾ പിജി ചെയ്യാൻ വേണ്ടി വന്നതായിരുന്നു ഞങ്ങൾ രണ്ടുപേരും . അങ്ങനെ എല്ലാ സെറ്റ് ആക്കി അവിടെന്നും ഇറങ്ങി ജോസ് ചേട്ടനെ കണ്ടു അവിടെന്നും ഒരു ചായ ഒക്കെ കുടിച് നേരെ ഞങളുടെ നാട്ടിലേക്കു

****************************************

( പിറ്റേന്ന് രാവിലെ )

തെക്കെപ്പുറം ശ്രീമംഗലംതറവാട്

****************************************

കേശാവാ ഡാ ഇത് കഴിക്ക് നിന്നോടാ പറഞ്ഞെ നല്ല അടിവേണോ നിനക്ക് .നിനക്ക് ഇത് ഒത്തിരി കൂടുന്നുണ്ട് കേട്ടോ ദാ ശ്രീതേവി കഴിക്കുന്നത് കണ്ടില്ലേ നീ അതുപോലെ നല്ല കുട്ടിയായി കഴിക്ക് നീ ഈ പന പട്ട തിന്നുന്നോ അതോ

കേശവൻ വീടും നീട്ടി ചിഹ്നം വിളിക്കാൻ തുടങ്ങി ഭാസ്കരൻ തന്റെ ശിഷ്യൻ ആയ ഉണ്ണിയോട് തോട്ടി വാങ്ങി അവനെ പേടിപ്പിച്ചു

ഭാസ്കരൻ : ന്റെ കേശാവാ ന്താ കളിക്ക നീയ്യ് ഈ ചിഹ്നം വിളി മതിയാക്ക ഇനി പട്ട ഒന്ന് കഴിക്ക് നീ പറഞ്ഞു മതിയായി എനിക്ക് ഏയ്‌…

നമ്മുടെ സഹായം വല്ലോം വേണോ ആവോ

ഭാസ്കരൻ : ആരാ അത്

ഭാസ്കരൻ സംസാരം വന്ന ഭാഗത്തേക് നോക്കി അയാൾ ഒന്ന് ഞെട്ടി

ഭാസ്കരൻ : എന്റെ ദേവ്യേ ഇത് ആരൊക്കെയാ ഇത് ദേവനും ഹരിയും ശിവ ശിവാ.. എത്രെ കാലായി കുട്ട്യോളെ കണ്ടിട്ട്…

ഭാസ്കരൻ പരിഭവം കാണിച്ചു സത്യം പറഞ്ഞ ഞാൻ ഹരിയും വന്നത് മുപ്പൻ അറിഞ്ഞില്ല

ഹരി : ഇനി അങ്ങോട്ട് എന്നും കാണാലോ ഹൈ… അതല്ല രാത്രിയിൽ നമുക്ക് സേവിക്കാൻ അമൃത് വല്ലതും ഉണ്ടോ ആവോ…

ഭാസ്കരൻ : എന്താ കുട്ട്യോ ഒന്ന് പതുകെ പറയാ ശ്രീധരേട്ടാനോ (എന്റെ അച്ഛൻ) രവി ഏട്ടനോ (ഹരീടെ അച്ഛൻ ) കേട്ടാൽ അത് മതി…

ഞങ്ങൾ ചിരിച്ചു ഭസ്കരേട്ടൻ ഇടക്ക് ഞങ്ങളുടെ കൂടെ ഒന്ന് കൂടാറുണ്ട് കുളക്കടവ് ആണ് മെയിൻ സ്പോട്ട്

ഞാൻ : അച്ഛൻ ഉണ്ടോ അകത്തു

ഭാസ്കരൻ : ആ എനിക്ക് അറിയാൻ മേല ഞാൻ ഇപ്പൊ വന്നേ ഉള്ളെ കുട്ട്യോൾക്ക് തീരെ വയ്യ അവളെ ഒന്ന് വൈദ്യന്റെ അടുത്ത് കൊണ്ട് വീട്ടിൽ ആക്കി വരുന്ന വഴിയാ ഇവിടെ വന്നപ്പോ കേശവൻ ആണേൽ പട്ട എടുകുന്നില്ല ചിഹ്നം വിളി തന്നെ പിന്നെ അല്ലേ നിന്നെ കണ്ടിട്ടാ അവൻ ചിഹ്നം വിളിച്ചേ കുറെ നാളായില്ലേ കണ്ടിട്ട് അതിന്റെ പിണക്കം കാണിക്കാണ് അവൻ

6 Comments

Add a Comment
  1. Looking forward for more episodes.

    1. Ivide ayachitt upload cheyyunilla.. Author id kittiyirunnel neritt upload cheyyamayirunnu ? avasta?

  2. ഒരുപാട് നാളായി ഇങ്ങനെ ഒരു theme-ൽ നല്ലൊരു കഥ വന്നിട്ട്…?
    തുടക്കം സൂപ്പർ ആണ് brooo…..??
    Bro-ടെ story telling-ൻ്റെ ആ style കൊള്ളാം…❣️❣️
    PLEASE CONTINUE….??

    1. Ithil illa

  3. Brother ithu repeat aanallo,
    Plz check

    1. Updates kanathond onnukude ayachathayirunnu?

Leave a Reply

Your email address will not be published. Required fields are marked *