ആയുഷ്കാലം (എപ്പിസോഡ് 1) 115

കൂടെ ഉള്ള രണ്ടു ബോയ്സ് അവരുടെ ഹോസ്റ്റൽ എത്തിയപ്പോൾ അവർ രണ്ടായി പിരിഞ്ഞു ബാക്കിയുള്ള രണ്ടു പെൺകുട്ടികൾ അവരുടെ ഹോസ്റ്റൽ ലക്ഷ്യം ആക്കി നടന്നു വിജനമായ വഴി ഇപ്പോഴും മഴ ചെറുതായി പെയ്യുന്നുണ്ട് തെരുവുപട്ടികൾ കൂക് ഇടുന്ന ശബ്ദം…ഇടി മിന്നലും അവരുടെ ഉള്ളിൽ ഭയം ഉണ്ടെങ്കിലും അവർ പരസ്പരം ഒന്നും മിണ്ടിയില്ല അങ്ങനെ അവർ ഹോസ്റ്റലിന്റെ ഒരു 400 മീറ്റർ അടുത്ത്എത്തി…മെയിൻ റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു വേണം ഹോസ്റ്റലിലേക്ക് പോകാൻ അവർ ആ വഴിക്ക് എത്തിയതും കുട്ടത്തിൽ ഒരുത്തി മുന്നിലായി നടന്നു പെട്ടെന്ന് അവരുടെ ബാക്കിൽ ആരോ ഫോളോ ചെയ്യുന്ന പോലെ തോന്നി അവർ രണ്ടു പേരും തിരിഞ്ഞു നോക്കി ആരും ഇല്ല പെട്ടെന്ന് ബാക്കിൽ ഉള്ള പെൺകുട്ടിയുടെ നിലവിളി കേട്ട് മുന്നിൽ നടന്ന കൂട്ടി തിരിഞ്ഞു നോക്കി അവൾ കണ്ട കാഴ്ച അവളുടെ കാലുകളെ വിറപ്പിച്ചു തൊണ്ട വരണ്ടു… ഒരു മഞ്ഞ റൈൻകോട്ട് ഇട്ട ആൾ മുഖം കറുത്ത ഫുൾ കവർ മാസ്ക് കണ്ണുകൾ മാത്രം കാണാം. അയാളുടെ കയ്യിൽ ഒരു ഇരുമ്പു വടിയും മറു കയ്യിൽ ഒരു സ്പ്രെയും ഉണ്ട് അയാളുടെ കാൽക്കൽ ആയി ബോധം കേട്ട് കിടക്കുന്ന മറ്റേ പെൺകുട്ടി തലയിൽ നിന്നും രക്തം വാർന്നുകൊണ്ട് കിടക്കുന്നു….. പെട്ടെന്ന് അയാൾ അവളുടെ മുന്നിലേക്ക് ചാടി ആ പെൺകുട്ടിയെ കയറിപിടിച്ചു… അവൾ ആ പിടിയിയിൽ നിന്നും രക്ഷപെടാൻ നോക്കി കൊണ്ടിരുന്നു. അയാൾ കയ്യിലുള്ള സ്പ്രേ അവളുടെ മുഖത്തു അടിക്കാൻ പോയതും അവൾ അയാളുടെ കാലിൽ ശക്തിയായി ഇടിച്ചു അയാൾ നിലത്തു വീണു അവൾ ആ തക്കം നോക്കി അവളുടെ ജീവനും കൊണ്ട് അവിടെ നിന്നും മെയിൻ റോഡിലേക്ക് ഓടികയറി.. അയാൾ എഴുനേറ്റു വീണപ്പോൾ തെറിച്ചു പോയ സ്പ്രേ അവിടെ ഒക്കെ തപ്പി അത് കാണാൻ ഇല്ല അയാൾ ഉടൻ തന്നെ കയ്യിലെ ഇരുമ്പു വടിയും ആയി അവളുടെ പിന്നാലെ ഓടി…..

 

**** അന്ന് രാവിലെ 7:45 am ****

(ബാംഗ്ലൂർ പോലീസ് സ്റ്റേഷൻ)

 

ഹരി : ഡാ ദേവ എഴുനേൽക്കെടാ…..

അവന്റെ തോളിൽ തലവച്ചു കിടക്കുന്ന എന്നെ അവൻ വിളിച്ചു ഉണർത്തി ഞാൻ പതിയെ എന്റെ നെറ്റിയിൽ കൈ വച്ച് എണിച്ചു…

ഞാൻ : പോകാറായോ

ഹരി : ഇല്ല…എങ്ങെനെ പോകാനാ ഇനി കോടതികയറി ഇറങ്ങാൻ ഉള്ളതാ… അവന്റെ ഒരു മുത്രം ഒഴിക്കൽ…നിന്റെ നെറ്റിക്ക് എങ്ങനെ ഉണ്ട് ഇപ്പൊ

ഞാൻ : മ്മ് കുറച്ചു വേദന ഉണ്ട് സാരല്ല അവർ രക്ഷപെട്ടല്ലോ അത് മതി

ഞാൻ എന്റെ നെറ്റിയിലെ പ്ലാസ്റ്റർ ഒട്ടിച്ച ഭാഗത്തു ആയി തടവികൊണ്ട് പറഞ്ഞു

ഹരി : മ്മ് ഇനി വീട്ടിൽ ചെന്നാൽ ഇതിന് ഉള്ളത് ഒക്കെ എനിക്ക് ആയിരിക്കും കിട്ടാൻ പോകുന്നത്

ഞാൻ അതിനു അവന്റെ മുഖത്തു നോക്കി ഇളിച്ചു കളിച്ചു അവൻ ഒന്നും പറഞ്ഞില്ല എന്റെ തലക്ക് ഒരു കൊട്ട് തന്നു

ഹരി : സാറെ ഞങ്ങൾക്ക് പോകാറായോ

അവൻ അവിടെ ഉള്ള ഒരു താഴ്ന്ന പോലീസ് കാരനോട് ചോദിച്ചു

അയാൾ : എസ് ഐ സാർ ഇപ്പൊ വരും എന്നിട്ട് പറയാം

അയാൾ ഒരു FIR എഴുതുന്നതുന്ന തിരക്കിലാണ്…. അയാളുടെ മുൻ സിറ്റിൽ ആയി ഒരു പെൺകുട്ടിയും

പെട്ടെന്ന് ആ സ്റ്റേഷന്റെ ഉള്ളിലേക്ക് ഡിജിപി യും SI യും കയറിവന്നു അവരുടെ പിന്നാലെ കുറച്ചു പോലീസ് കാരും ഫോറെൻസികിന്റെ കുറച്ചു പേരും കയറി പോയി അവരുടെ പിന്നിലായി കയ്യിൽ വിലങ്ങു അണിച്ച ഒരു കൈ പ്ലാസ്റ്റർ ഇട്ട ആൾ.. അവനെ പോലീസുകാർ രണ്ടു സൈഡിൽ നിന്നും പിടിച്ചു കൊണ്ടുവരുന്നുണ്ട് അവൻ എന്റെ കണ്ണിലേക്കു നോക്കി ഞാൻ അവനെയും ശേഷം അവനെ അവിടെ ഉള്ള സെല്ലിൽ കൊണ്ടിട്ടു ഡിജിപിയും SI യും റൂമിലേക്കു കയറി പോയി

ഡിജിപി : FIR എഴുതിയോ

SI: ആ സാർ ആ മറ്റേ പെൺകുട്ടിയുടെ കാര്യം കുറച്ചു മോശം ആണ് ഇപ്പോഴും ICU ൽ ആണ് സാർ..

ഡിജിപി : അത് കുഴപ്പം ഇല്ല ഈ കേസ് ഇന്ന് തന്നെ ക്ലോസ് ചെയ്യണം ഇന്ന് തന്നെ കോടതിയിൽ ഹാജർ ആകണം ഹൈക്കോർട്ട് ഉത്തരവ് ആണ് പിന്നെ എനിക്ക് മുകളിൽ നിന്നും നല്ല പ്രെഷർ ഉണ്ട് അതൊന്നും തനിക് പറഞ്ഞ മനസ്സിലാവില്ല…. തന്നോട് ഒക്കെ ഞാൻ പറഞ്ഞത് അല്ലേ ഈ ഭാഗത്ത്‌ ഒക്കെ നൈറ്റ്‌ പെട്രോളിംഗ് വേണം എന്ന് എന്നിട്ട് താനൊക്കെ എന്നാ ഉണ്ടാക്കി ഇപ്പൊ എവിടെന്നോ വന്ന ആ വരത്തൻ ചെക്കൻ കാരണം ആണ് അവനെ കിട്ടിയത് നാണം ഉണ്ടോടോ തൊപ്പിയും വച്ചു നടക്കാൻ….പിന്നെ ആ വീട് സീൽ ചെയ്യണം കേട്ടോ… മ്മ്

 

ഇതൊക്കെ കേട്ട് ആ SI ഒന്നും മിണ്ടിയില്ല ഡിജിപി റൂമിൽ നിന്നും ഇറങ്ങി….

…മിസ്റ്റർ ദേവൻ

ഡിജിപി എന്റെ അടുത്തേക് വന്നു

ഞാൻ : സാർ

ഞാൻ പതിയെ എഴുനേറ്റ് ഒരു ബഹുമാനം കാണിച്ചു

ഡിജിപി : ഇരുന്നോളു.. അധികം സ്ട്രെയിൻ ചെയ്യണ്ട

ഞാൻ അവിടെ ഇരുന്നു

6 Comments

Add a Comment
  1. Looking forward for more episodes.

    1. Ivide ayachitt upload cheyyunilla.. Author id kittiyirunnel neritt upload cheyyamayirunnu ? avasta?

  2. ഒരുപാട് നാളായി ഇങ്ങനെ ഒരു theme-ൽ നല്ലൊരു കഥ വന്നിട്ട്…?
    തുടക്കം സൂപ്പർ ആണ് brooo…..??
    Bro-ടെ story telling-ൻ്റെ ആ style കൊള്ളാം…❣️❣️
    PLEASE CONTINUE….??

    1. Ithil illa

  3. Brother ithu repeat aanallo,
    Plz check

    1. Updates kanathond onnukude ayachathayirunnu?

Leave a Reply

Your email address will not be published. Required fields are marked *