_ആയുഷ്കാലം_
(The blood take revenge)
സീസൺ 1 എപ്പിസോഡ് 1
ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു
*****മുന്നറിപ്പ്*****
ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime myth love action) Genre കഥയാണ്. ഈ കഥയിൽ ഒരുപാട് Violence ഉണ്ടാവും.
വലിയ കഥയാണ് മറ്റു പേർസണൽ കാര്യങ്ങളുടെ ഇടയിൽ ആണ് എഴുതുന്നത് അതുകൊണ്ട് നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ പ്രചോദനം അതുകൊണ്ടു ഒരു ലൈക് നൽകിയാൽ നന്ന് . ഈ കഥ വായിക്കുന്നതിന് നന്ദി.
കഥയിലെ ഇടയിൽഉള്ള ചിത്രങ്ങൾ നിർബന്ധം ആയും കാണുക. അതിലെ പേരുകളും ഓർത്തു വെക്കുക…
ഈ കഥ ആരംഭിക്കുകയായി
****************************************
ചുവന്ന ആകാശം തായെ വരണ്ട അന്തരിക്ഷം വിണ്ടു കിറിയ ഭൂമി അതിലുടെ ഇഴഞ്ഞു നിങ്ങുന്ന ചുട്ടു പൊള്ളുന്ന purple ലാവ….. ആകാശത്തിലുടെ ഒരു പർവതത്തോളം വരുന്ന ഒരു ജന്തു സത്വം അതിവേഗതയിൽ പറന്നു നിങ്ങുന്നു….ബലിഷ്ഠമായ കുളമ്പടി കാലുകൾ തൊലില്ലാ ശരീരം വലിയ പേശികൾ. പരന്നു നിൽക്കുന്ന വവ്വാൽ ചിറകുകൾ മൂർച്ഛയെറിയ ഇടതുകൈ വിരലുകൾ രണ്ടു പാമ്പിൻ തലയുള്ള ഇടതുകൈ മൂക്കില്ലാത്ത താടിയെല്ലിന് അറ്റം വരെ കുർത്ത പല്ലുകൾ വളഞ്ഞ കൂറ്റൻ കൊമ്പുകൾ ഉള്ള ഒരു ജന്തു സത്വം അതിശക്തിയാൽ ആകാശത്തിലൂടെ പറക്കുന്നു. അതിന്റെ മുതുകിൽ വലിയ ഭീമകരാമായ….ദേഹം പരിച അണിഞ്ഞ മനുഷ്യ സാത്രശ്യ രൂപം അത് ആ പറക്കും സത്വത്തെ നയിക്കുന്നു……
അയാൾ പറന്നു നീങ്ങി ചുടു ലാവായാൽ ചുറ്റപെട്ടു പരന്നു കിടക്കുന്ന വലിയ തീ തുപ്പുന്ന തലയൊട്ടി ശില്പങ്ങൾ ഉള്ള കൊട്ടാരം അതിനാൽ ചുറ്റപെട്ടു കിടക്കുന്ന ഇരുണ്ട കെട്ടിടങ്ങളാൽ ഉള്ള സാമ്രാജ്യം.
ആയാൾ ആ സത്വത്തെ അവിടേക്കു നയിച്ചു അവിടെ പറന്ന് ഇറങ്ങി…… കൊട്ടാര കാവടത്തിന്റെ ഇരുവശങ്ങളിൽ ആയി 40 അടിപൊക്കം ഉള്ള രണ്ടു പടുകൂറ്റൻ വവ്വാൽ സാത്രശ്യ തലയുള്ള കാവൽ കാർ.
അവരുടെ ഒരു കയ്യിൽ ഒരു പർവതം തകർക്കാൻ കെല്പുള്ള വലിയ കൊടുവാൾ. മറുകയ്യിൽ ആയി ചങ്ങലയിൽ ബന്ധിച്ച അവരുടെ മുട്ട് വരെ പൊക്കം ഉള്ള വലിയ പല്ലുകൾ ഉള്ള കുരങ്ങു സത്വം അതിന്റെ വായയിൽ ഇന്നും രക്തം ഉറ്റി ഒലിക്കുന്നു ….
(ഡോറത് വേട്ട കുരങ്ങ് )
അയാൾ കൊട്ടാരത്തിന്റെ കാവടത്തിൽ എത്തി അവിടെയുള്ള കാവൽ കാർ ആയ സ്കെൽട്ടോസ് കയ്യിലെ കോടാലി കാവടത്തിൽ നിന്നും മാറ്റി കൂടെ ഇരുവരും
അസൂറാ………..
എന്ന് പറഞ്ഞു തല കുനിച്ചു…
ശേഷം അയാൾ ആ കൊട്ടാരത്തിന്റെ ഉള്ളിലേക്കു നടന്നുകൊണ്ടിരുന്നു അവിടെ നിറച്ചും ഇരുണ്ട നേരിയ ചുവപ്പ് അന്തരീക്ഷം ചുടു രക്തത്തിന്റെ ഗന്ധം അയാൾ തന്റെ ബലിഷ്ഠമായ കാലുകൾ മുന്നോട്ടു എടുത്ത് വച്ചു ഓരോ അടിയും നടന്നു. അയാളുടെ പിറകിൽ തന്നോളം വലിയ ഉടവാളും. കൊട്ടാരത്തിന്റെ ഉള്ളിൽ എത്തിയതും അവിടെ ഉള്ള മറ്റു ജന്തു സത്വങ്ങൾ അയാളെ കണ്ടതും തലകുനിച്ചു വണങ്ങി….
അപ്പോൾ അയാളുടെ മറു വശത്തെ പാതയിലൂടെ ഒരു നിളമുള്ള വെള്ള മുടി ഉള്ള മനുഷ്യ രൂപം വായുവിലൂടെ ഇഴഞ്ഞു വരുന്നുണ്ട് അയാളുടെ കാലുകൾ നിലത്ത് മുട്ടുന്നില്ല . കയ്യിൽ വലിയ വടി ഉണ്ട്. ആ പാതയിലെ മതിലിൽ ഉറപ്പിച്ച ചെറു purple നിറത്തിൽ കത്തുന്ന തീ കുടത്തിന്റെ വെളിച്ചത്തിൽ അയാളുടെ തണുത്ത നിലകളർന്ന വെള്ള രൂപം കാണാം…
ഇതൊന്നും ശ്രെദ്ധിക്കാതെ അസുർ നേരെ നടന്നു തന്റെ സിംഹാസനത്തിൽ കയറി ഇരുന്നു ഉടവാൾ കയ്യിൽ എടുത്തു ശക്തിയിൽ വാളുകൊണ്ട് തറയിൽ ഇടിച്ചു ആ ശബ്ദത്തിൽ കോട്ട കിടുങ്ങി. തന്റെ സിംഹസനത്തിന്റെ പിറകിൽ ആയി ആ കോട്ടാരത്തിന്റെ മുകളിൽ തട്ടുവാൻ പാകം പൊക്കം ഉള്ള മറ്റൊരു സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു………
Looking forward for more episodes.
Ivide ayachitt upload cheyyunilla.. Author id kittiyirunnel neritt upload cheyyamayirunnu ? avasta?
ഒരുപാട് നാളായി ഇങ്ങനെ ഒരു theme-ൽ നല്ലൊരു കഥ വന്നിട്ട്…?
തുടക്കം സൂപ്പർ ആണ് brooo…..??
Bro-ടെ story telling-ൻ്റെ ആ style കൊള്ളാം…❣️❣️
PLEASE CONTINUE….??
Ithil illa
Brother ithu repeat aanallo,
Plz check
Updates kanathond onnukude ayachathayirunnu?