ആമി ? [ʟɪɢʜᴛ?] 123

താൻ ന്തോ വല്യ കാര്യം ചെയ്തു എന്നും പറഞു വൈഗ മോളും കൂടി ചിരിക്കാൻ..

അവൻ മുഖത്തു പെട്ടെന്നു ഒരു ചിരി ഫിറ്റ്‌ ചെയ്ത് എണീറ്റ്..

എടാ എന്നാ പിന്നെ ഞാൻ പോകുവാ

പെട്ടെന്ന് അവൻ അവിടെന്ന് ഇറങ്ങി പോയി എല്ലാരും ഒന്നേ ഞെട്ടി അവർക്ക് പറയാൻ ഒള്ളത് ഒന്നേ കേൾക്കാൻ കൂടി നിന്നല്ല അവൻ.. പെട്ടെന്ന് അവരുടെ ചിരി നിന്നു വൈഗ മോൾ ഇതെന്താ പറ്റിയെ എന്നറിയാതെ എല്ലാരേം മാറി മാറി നോക്കി…

ഈ ചെറുക്കന് ഇതെന്താണ് പറ്റിയെ രണ്ടീസം ആയിട്ടേ റിലെ പോയ പോലെ നടക്കാൻ ഇനി അവളെങ്ങാനം തേച്ചാ ഇവനെ ആരോടെന്നില്ലാതെ അഭി പറഞു എല്ലാരും കുറച്ചു നേരം മിണ്ടാതെ നിന്നു അവരും ആലോചിക്കർന്നു ഇവനെന്താ പെട്ടെന്നു പറ്റിയെ എന്ന്. ഓ പിന്നെ തേക്കാൻ അതും അവൾ ഇവനെ നീ നന്നായി എന്നെ പറഞ്ഞ ഞാൻ വിശ്വസിക്കാം അഭി എന്നാലും അവൾ തേച്ചു എന്നെ പറഞ്ഞ വിശ്വസിക്കാൻ ഇച്ചിരി പാടാ വൃന്ദ തുടങ്ങി അതോടെ അഭി ചെറുതായി ഒന്ന് എയർ ലേക്ക് കേറിയോ അവോയ്.. വീണ്ടും അവർ എല്ലാം ചിരി തുടങ്ങി എന്നാലും അവരെ മനസ്സിൽന്തോക്കെയൂ തോന്നി തുടങ്ങി അവരെ കൂടെ വൈഗ മോളും ചിരിക്കാൻ തുടങ്ങിയതോടെ വീണ്ടും അത് ഹോസ്പിറ്റലിൽ ആണെന്ന് അവർ മറന്നു…

 

അവൻ എങ്ങനെ ഒക്കെയൂ നടന്നു അവന്റെ ബൈക്ക് ന്റെ അടുത്ത് എത്തി ഹെൽമെറ്റ്‌ എടുത്തു വെക്കാൻ പോയെപോഴേക്കും അവന്റെ കയ്യിൽ ആരോ പിടിച്ചു.. അവൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി പെട്ടെന്നു അവനൊന്നു ഞെട്ടി ആമിയുടെ ഉമ്മ വല്ലാത്ത ഒരു ഭാവത്തോടെ അവൻ അവരെ നോക്കി.അറിയാതെ തന്നെ അവൻ ചോദിച്ചു ഉമ്മ എന്താ ഇവിടെ അവന്റെ എതിരെ നിന്ന ആൾ ഒന്ന് ഞെട്ടി.. ഇടറിയ ശബ്ദത്തിൽ അവർ പറഞു മോനെ റിഹാനെ ആമിയ ഇന്നലെ ആത്മഹത്യ ചെയ്തു..

പെട്ടെന്ന് അവന്റെ കൈ കാലുകൾ ഒക്കെ തളർന്നത് പോലെ കണ്ണിലൊക്കെ ഇരുട്ട് കേറുന്ന അവസ്ഥ ഒരു താങ്ങിനായി അവൻ നോക്കി…..

                                                                    തുടരും

1 Comment

Add a Comment
  1. നിധീഷ്

    ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *