മെഡിക്കൽ കോളേജ് ഹോസ്പിറ്റിൽ കൂട്ടുകാരോടൊപ്പം അവനും അങ്ങനെ ദൂരേക്ക് നോക്കി നിക്കുന്നുണ്ട്. എപ്പോഴും ചിരിയും സന്തോഷവും മാത്രമുള്ള ആ മുഖത്തു ഇന്ന് ഒരു പ്രസന്നത ഇല്ല… എന്തൊക്കെയോ ആലോചിച്ചു അങ്ങനെ നിക്കാ. ഇടക്ക് കണ്ണുകൾ കൂട്ടുകാരിലേക്ക് മാറി എന്നത്തേയും പോലെതന്നെ ആരെയോ ബഹിരകാശത്തേക് പറഞ്ഞു അയച്ചിട്ട് അത് ആഘോഷിക്കുവാന്. തങ്ങൾ നിക്കുന്നത് ആശുപത്രിയിൽ ആണെന്നോ പലരും തങ്ങളെ തുറിച്ചു നോക്കുന്നതോ അവർ അറിയുന്നേ ഇല്ല അവർ അവരുടെ മാത്രമായ ലോകത്തിൽ ആണ്. പെട്ടെന്നു അവൻ പുറത്തെ തിരക്കിലേക്ക് നോക്കി ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ഓടുന്ന ജീവിതങ്ങൾ. ചിലർക്ക് സന്തോഷവും ചിലർക്ക് ദുഖവും ചില മുഖങ്ങളിൽ ഒരു വികാരങ്ങളും ഇല്ല. പെട്ടെന്നാണ് ദേഹത്തു ഒരു കൈ വന്നു വീണത് നെട്ടി തിരിഞ്ഞു നോക്കിയപ്പോ അർജുൻ ആണ്.. എവിടെടാ നീ എപ്പോഴേ വിളിക്കേണ്..
മോൻ ഈ ലോകത്ത് അല്ലെന്നു തോന്നണു ആരതി കൂടെ അടുത്തേക്ക് വന്നു… അവൻ ഒരു ചിരി വരുത്തിയിട്ട് വീണ്ടും പുറത്തേക്ക് തന്നെ നോക്കി നിന്നു.. ആരതിയും അർജുനും പരസ്പരം മുഖത്തേക്ക് നോക്കി അവൻ ഇവിടെ ഒന്നുല്ല വേറെ ഏതോ ലോകത്ത് ആണ്.. പിന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവൻ കൂട്ടുകാരുടെ ഇടയിലേക്ക് നടന്നു ആരതി അവന്റെ പിറകെ പോയെങ്കിലും തിരിഞ്ഞു നോക്കാൻ മറന്നില്ല അവനെ ഒന്ന് നോക്കി വല്ലാത്ത ഒരു മുഖത്തോടെ അവൾ നടന്നു.. അർജുൻ പറഞ്ഞത് ശെരിക്കും സത്യം ആയിരുന്നു അവൻ ഏതോ ഒരു ലോകത്ത് ആയിരുന്നു അവന്റെ ചിന്തകൾ മാത്രം ഒള്ള ഏതോ ഒരു ലോകത്ത്.
പെട്ടെന്നു അവന്റെ കയ്യിൽ എവിടെന്നോ ഒരു കൈ വന്നു പിടിച്ചു അവൻ ഒന്ന് നെട്ടി താഴേക്ക് നോക്കിയപ്പോ ഒരു കുഞ്ഞി ചുന്ദരി അവിടെ അവനേം നോക്കി നിൽക്കുന്നുണ്ടായിരിന്നു..
എദാ ചേത്താ എന്തോന്ത് നോക്കാന ഞൻ വന്ന കന്തില്ലേ ഏഹ്… പെട്ടെന്ന് അവൻ താഴേക്ക് ഇരുന്ന് എന്നിട്ട് ആ കാന്താരിയുട കവിളിൽ പിടിച്ചു.. അത് പിന്നെ ഞൻ ഈ ഉണ്ണിയാർച്ചക് പറ്റിയ വല്ല പയ്യന്മാർ ഉണ്ടോന്നു നോക്കിയല്ലേ.. കേൾക്കണ്ടേ താമസം അവൾ ആ കൈ തട്ടി മാറ്റി പിന്നെ കണ്ണൊക്കെ ഉരുട്ടി ചുണ്ടൊക്കെ കൂർപ്പിച്ചു ഒരു നോട്ടം. എധാ പത്തി ചേത്ത നീ എനിക്കെ ചെക്കന്നെ നോക്കാന്താ.. എനിക്കെ ആദിയം എന്ത ചെദ്ക്കണേ നോക്കാൻ ഹുമം ചെദ്ക്കണേ നോക്കാൻ വന്നിരിക്കാന്.. പിന്നെ ഒന്തല്ല ഉണ്ണിച്ചാ നിന്ത മത്തെ പെണ്ണിലെ ആാാാ ചേച്ചീയ് ആഹ്മ്മ്.. അവൾ അതെ പറഞ്ഞതും അവന്റെ മുഖം പെട്ടന്ന് മാറി കണ്ണൊക്കെ വല്ലാണ്ടെ നിറഞ്ഞ പോലെ..
കണ്ടോടാ ഇവനെ ചവിട്ടി ഇടാൻ ഈ കുരിപ്പ് തന്നെ വേണ്ടി വന്നല്ലോ.. വൈഗ മോളെ പൊക്കി എടുത്തോണ്ട് അർജുൻ പറഞ്ഞു.. അതോടെ എല്ലാരും വീണ്ടും ചിരി ആയി…
❤❤❤❤❤