ആദിത്യഹൃദയം S2 – PART 6 [Akhil] 1412

“”നീ…,, നീ വിഷ്ണുവല്ല…,,,,
നീ മനുഷ്യനല്ല…,,,,””..,,,, വില്ല്യം വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു…,,,,

“”നീ പറഞ്ഞത് ശരിയാണ് വില്ല്യം….,,,,
ഞാൻ മനുഷ്യനല്ല പക്ഷെ മനുഷ്യനാണ്…,,,,
നിനക്ക് മനസിലാവുന്ന ഭാഷയിൽ പറഞ്ഞാൽ..,,
I AM MORE THAN A KING,, LESS THAN A GOD…,,,,,
ഒരുപാട് സമയം ഉണ്ടല്ലോ..,,!!!..,,
രണ്ടാളും ഒരുമിച്ച് ഇരുന്ന് ആലോചിക്ക്…,,
പാർട്ണേഴ്സ് അല്ലേ…,,,,
ആഹ്ഹ പറയാൻ മറന്നു അഡ്വാൻസ്ഡ് REST IN PEACE …,,,””…,,, അതും പറഞ്ഞ് അവരെ നോക്കി ഒന്ന് ചിരിച്ചതിനു ശേഷം വിഷ്ണു കടലിലേക്ക് ചാടി…,,,

ഒരു വലിയ മുഴക്കത്തോടെ ഒരു കൊടുകാറ്റിന്റെ വേഗത്തിൽ വിഷ്ണു എന്ന പ്രിൻസ് ലണ്ടൻ നഗരത്തെ ലക്ഷ്യമാക്കി കുതിച്ചു…,,,,,

വില്ല്യവും മിഷേലും കടലിലേക്ക് കടക്കുവാൻ പറ്റാവുന്നത്ര ശ്രമിച്ചുനോക്കിയ്യെങ്കിലും അവർക്ക് അതിനു സാധിച്ചിരുന്നില്ല…,,, പതിയെ അവിടത്തെ വെളിച്ചം മങ്ങി വന്നു കൊണ്ടിരുന്നു..,,,,,

ഇതേസമയം സഹാറാ മരുഭൂമിയിലെ ഒന്നും എഴുതാതെ വായുവിൽ പൊന്തി നിൽക്കുന്ന സ്വർണ്ണ ടാബ്ലെറ്റിൽ ഷരുർ എന്ന സിയുസുദ്രൻസിന്റെ ആയുധവും തെളിഞ്ഞു വന്നു…,,,,

<<<<<<()>>>>>>

വിഷ്ണു ലണ്ടനിലെ ചെസിൽ ബീച്ച് ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു…,,,

“”വില്ല്യവും മിഷേലും..,,,
അതിലെ ആരെങ്കിലുമൊരാൾ മറ്റൊരാളെ കൊന്നിരിക്കും…,,,
അവർക്ക് കൊടുക്കവാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷ ഇത് തന്നെയാണ്..,,
ആരും സഹായിക്കാനോ സംസാരിക്കുവാനോ ഇല്ലാതെ നരകിച്ചു മരിക്കും…,,,,
ഞാനും ഇതെല്ലാം അനുഭവിച്ചതല്ലേ…,,,”””..,,,, വിഷ്ണു ആലോചിച്ചു..,,,,

“”ഈ നിമിഷം മുതൽ ഈ ശരീരം എനിക്ക് സ്വന്തം…,,,,,
ഈ ശരീരന്റെ എല്ലാ കർത്തവ്യങ്ങളും ഞാൻ ഭംഗിയായി നിർവഹിച്ചിരിക്കും..,,,,””..,,,,,വിഷ്ണു മനസിൽ ആലോചിച്ചുകൊണ്ട് പ്രതിജ്ഞ ചെയ്തു ..,,,

പെട്ടന്നാണ് വിഷ്ണുവിന്റെ മനസിലേക്ക് ഒരു മുഖം കയറി വന്നത്..,,,,,

“”ആദിത്യൻ..,,,,,,
അവന്റെ ശരീരത്തിലെ സിജിലുകൾ..,,,
അവൻ തന്നെയല്ലേ എന്റെ മുഖ്യ ശത്രു..,,,,
അവനല്ലേ ഏത്തെറിയൻസിന്റെ രാജാവ്…,,,???…,,,
എന്റെ പക എത്രത്തോളം ഉണ്ടെന്ന് നീ അറിയും ആദിത്യാ..,,,,,,
എന്നെയും എന്റെ വംശത്തെയും ചതിച്ച ഏത്തെറിയൻസിന്റെ ഇപ്പോഴത്തെ രാജാവായ ആദിത്യാ നീ തന്നെയാണ് എന്റെ ലക്ഷ്യം….,,,,
നീ സ്നേഹിക്കുന്ന എന്തിനെയും ഞാൻ നശിപ്പിച്ചിരിക്കും…,,,,,
GET READY TO FACE MY WRATH..,,,””..,,,,,,

ഇതെല്ലാം ആലോചിക്കുമ്പോഴും വിഷ്ണുവിന്റെ കണ്ണുകളിലെ കൃഷ്ണമണി നീല നിറത്തിലേക്ക് മാറിക്കൊണ്ടിരുന്നു .., അവന്റെ പേശികൾ വലിഞ്ഞു മുറുകി.., അവന്റെ ശരീരത്തിൽ നിലകൊള്ളുന്ന ഷരുർ എന്ന ആയുധവും നീല പ്രകാശത്തിൽ തിളങ്ങി..,,,

<<<<<<()>>>>>>

തുടരും..,,,,

പാർട്ട്‌ 6 ഞാൻ വിചാരിച്ച സ്ഥലത്തല്ല നിർത്തിയിരിക്കുന്നത്. വിചാരിച്ച സ്ഥലത്തേക്ക് എത്തുവാൻ ഇനിയും ഒരുപാട് എഴുതുവാനുണ്ട്. പിന്നെ വായനക്കാരെ അധികം കാത്തിരിപ്പിക്കണ്ട എന്ന് വിചാരിച്ചത് കൊണ്ടാണ് എഴുതിയത് വരെ പബ്ലിഷ് ചെയ്തത്..,,,,

പിന്നെ ഈ ഭാഗത്തിലേക്ക് വേണ്ടി അത്യാവശ്യം റിസർച്ചും സ്ട്രഗ്ഗിളും ഞാൻ എടുത്തിട്ടുണ്ട്…,,,

അതിനു എനിക്ക് ഇവിടുന്ന് പ്രതിഫലം ആയിട്ട് നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും മാത്രം മതി..,,,

അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

സ്നേഹത്തോടെ
അഖിൽ

പിന്നെ അടുത്ത ഭാഗം എപ്പോ വരും എന്ന് ചോദിക്കണ്ട…,,, ഞാൻ എത്രയും വേഗം തന്നെ തരാൻ ശ്രമിക്കാം..,,, അടുത്ത ആഴ്ച്ച date ഞാൻ അറിയിക്കുന്നതാണ്..,,,