അസുരൻ 1 [Captain Steve Rogers] 142

അസുരൻ 1

Author :Captain Steve Rogers

 

“ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.”
(വി:ബൈബിൾ_വെളിപാടിന്റെ പുസ്തകം_13:18).

കാലം ഞാൻ ആകുന്നു…കർമ്മവും ഞാൻ തന്നെ ആകുന്നു…. ആദിയും അന്ത്യവും എന്നിലൂടെ ആകുന്നു….  ദേവനും അസുരനും എന്നിൽ നിന്നും ഉത്ഭവിക്കുന്നു….
(ലോകാരംഭം: സൃഷ്ട്ടാവിന്റെ  വാക്യം)

***********************************************

കോരിച്ചൊരിയുന്ന മഴയിലൂടെ നരേന്ദ്രന്റെ  കയ്യും പിടിച്ചു കൊണ്ട്  ലക്ഷ്മി വീടിൻ്റെ പിൻവാതിൽ വഴി പുറത്തേക്ക് ഇറങ്ങി…അൽപ്പം മുന്നോട്ടു ചെന്നതിനു ശേഷം വീണ്ടും അവൾ പിന്നോട്ടു തിരിഞ്ഞു നോക്കി…. പ്രൗഢ ഗംഭീരമായി തലയുയർത്തി നിൽക്കുന്ന കളരിക്കൽ തറവാടിന്റെ നോക്കി അവൾ ഒരു നിമിഷം നിശ്ചലമായി നിന്നു…. ആ സമയം അവളിൽ കണ്ടത് ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ഇറങ്ങി പോകുന്ന ഒരു കാമുകിയെ അല്ലായിരുന്നു…. ആരുടെയെല്ലാമോ വിധിയിലേക്ക് കടന്നു കയറാൻ കരുത്തുള്ള ഒരു ആയുധത്തിന്റെ സൃഷ്ട്ടവിനെ ആയിരുന്നു….. ഈ സമയം കളരിക്കൽ തറവാടിന്റെ അകത്തളത്തിലെ പൂജാമുറിയിലെ വിളക്ക് ഒന്നു കൂടി ആളിക്കത്തി…പതിയെ അതിലെ നാളം നിശ്ചലമായി തന്നെ നിലകൊണ്ടു…. പൂജാമുറിയിൽ ധ്യാനവസ്ഥയിൽ ആയിരുന്ന കളരിക്കൽ മാധവൻ നമ്പ്യാർ എന്ന ലക്ഷ്മിയുടെ അച്ഛൻ പതിയെ കണ്ണു തുറന്നു…. അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അപ്പോഴും നിലനിന്നിരുന്നു… പതിയെ എഴുന്നേറ്റു നിന്ന അദ്ദേഹം തറവാട്ടിലെ നിലവറയിൽ സൂക്ഷിച്ചു വച്ചിരുന്ന താളിയോല കെട്ടുകൾ കയ്യിലെടുത്തു…അതിലൂടെ ഒരുവട്ടം കൂടി കണ്ണുകൾ ഓടിച്ച ശേഷം അദ്ദേഹം തിരികെ തന്റെ മുറിയിലേക്ക് നടന്നു…. ആ സമയവും അദേഹത്തിന്റെ മനസിൽ ആ താളിയോല ആയിരുന്നു….കാലത്തിന്റെ കണക്കു പുസ്തകത്തെ തിരുത്താനും ദൈവത്തിനു പറ്റിയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാനും വിധിക്കാനും ശിക്ഷ നടപ്പാക്കാനും കഴിവുള്ള ദേവഗുണവും അസുരഗുണവും ഒത്തുചേർന്ന ദൈവത്താലും മനുഷ്യനാലും ജന്മം  കൊള്ളുന്ന  യോദ്ധാവിന്റെ   അപൂർവങ്ങളിൽ അപൂർവമായ ജാതകം…

************************************************
ഇതേ സമയം മറ്റൊരു സ്ഥലത്തു…. തന്റെ കയ്യിൽ കരുതിയിരുന്ന  ഭാണ്ഡം ആയി  ആ സ്ത്രീ ഓടുവായിരുന്നു….  പൂർണ്ണ ഗർഭണി ആയ ആ സ്ത്രീ ആരെയെല്ലാമോ ഭയന്നിരുന്നു…..എങ്ങനെയെല്ലാമോ അവർ ആരും കാണാതെ തന്നെ വഴിയരികിൽ ഉള്ള ഒരു  അനാഥാലയത്തിനുള്ളിലേക്ക് പ്രവേശിച്ചു…..രാവിന്റെ ഇരുട്ടിൽ  വാളോങ്ങി നിക്കുന്ന മിഖായേൽ മാലാഖയുടെ  അതികായമായ പ്രതിമയുടെ സാന്നിധ്യത്തിൽ അവൾ ആ കുഞ്ഞിനു ജന്മം നൽകി….. അത്രയും നേരം ശാന്തമായിരുന്ന അന്തരീക്ഷത്തിൽ അതേ സമയം മാറ്റങ്ങൾ സംഭവിച്ചു ശക്തമായ മിന്നലുകളുടെ അകമ്പടിയോടെ  മഴ പെയ്തിറങ്ങി ആരൊക്കെയോ ചെയ്ത തെറ്റുകൾ മായ്ച്ചു കളയാൻ എന്ന വണ്ണം…. തന്റെ കയ്യിലിരുന്ന ആ ഭാണ്ഡത്തിനുള്ളിൽ നിന്നും ആ സ്ത്രീ ഒരു മാല എടുത്തു. ആ കുഞ്ഞിന്റെ കഴുത്തിൽ അണിയിച്ചു. എന്നിട്ടു ആ കുഞ്ഞിന്റെ കാതിൽ മന്ത്രിച്ചു  “അഭിമന്യു”…. അതേ സമയം തന്നെ അവിടെ  ആകെ മുഴുവൻ ആയി കുലുക്കുന്ന രീതിയിൽ ഉള്ള ഒരു ഇടി മിന്നലും ഉണ്ടായി…… ആ സ്ത്രീ പതിയെ അവന്റെ അടുത്തു നിന്നും എഴുന്നേറ്റു  പുറത്തേക്കു നടന്നു….. പതിയെ ഒരിക്കൽ കൂടെ അവനെ തിരിഞ്ഞു നോക്കി….. ആ ഇരുട്ടിൽ മറഞ്ഞു….

***********************************************
24 വർഷങ്ങൾക്കു ശേഷം….

കേരളത്തിലെ തിരക്കേറിയ റോഡിലൂടെ ആ സ്പോർട്സ് ബൈക്ക് ചീറി പായുവാണ്…. അതിന്റെ പുറകിൽ ആയി തന്നെ പോലീസ് വണ്ടിയും ഉണ്ട്…. ഒരു നിമിഷം ആ ബൈക്കിൽ ഇരുന്ന ആൾ പോലീസ് വണ്ടിയെ ഒന്നു തിരിഞ്ഞു നോക്കിയിട്ട് ആക്സിലേറ്റർ തിരിച്ചു  ഒരു വെടിയുണ്ട കണക്കെ തെരുവിലെ തിരക്കിനിടയിലേക്ക് ഊളിയിട്ടു… അതേ സമയം തന്നെ നഗരത്തിലെ എല്ലാ ടിവി ന്യൂസ് ചാനലുകളിലും കഴിഞ്ഞ 6 ദിവസം ആയി പ്രധാന ചർച്ചാ വിഷയം ആയിരുന്ന  പ്രശസ്ത ബിസിനെസ്സ്മാൻ ആയിരുന്ന വിജയ് ശങ്കറിന്റെ തിരോധാനവും ആയി ബന്ധപ്പെട്ട കേസ് അന്വേഷണം നടത്തിയ കമ്മീഷണർ ജേക്കബ് തരകന്റെ ശരീരം പാതി വെന്ത നിലയിൽ കണ്ടെത്തി എന്ന വ്യാപിച്ചിരുന്നു…..  ജേക്കബ് തരകന്റെ ശരീരം കണ്ടെത്തിയ ഇടത്തു നിന്നും സംശയാതീമായ നിലയിൽ കണ്ട ജാക്കറ്റ് ധാരിയെ പോലീസ് പിടികൂടാൻ ശ്രമിച്ചു എങ്കിലും അയാൾ ഒരു സ്പോർട്സ് ബൈക്കിൽ അവിടെന്നും കടന്നു കളഞ്ഞിരുന്നു….  അപ്പോഴും ജേക്കബ് തരകന്റെ ശരീരം ലഭിച്ചിടത്തു അന്വേഷണം നടന്നിരുന്നു…. അന്വേഷണത്തിനായി വന്ന പോലീസ് നായ അതിലെ മുഴുവൻ ഓടി നടന്നു.ഒടുവിൽ സമീപം ഉള്ള പള്ളി സെമിത്തേരിയിലേക്ക് ഓടി കയറി…. അവിടെ എത്തിയ പൊലീസും പത്രപ്രവർത്തകരും  ജനകൂട്ടവും വിറങ്ങലിച്ചു നിന്നു….. അവിടെ ക്രൂശിതനായ കർത്താവിന്റെ  തിരുസ്വരൂപത്തിനു സമീപം ഉള്ള ഭിത്തിയിൽ ചോര കൊണ്ടുള്ള വാക്യങ്ങൾ…..
“ചെയ്തു പോയ പാപങ്ങൾക്കു ഉള്ള ശിക്ഷ ആയി ദൈവപുത്രൻ ക്രൂശിതനായി…. പാപങ്ങൾ വീണ്ടും ആവർത്തിക്കപ്പെട്ടു….പാപികൾ വീണ്ടും പാപത്തിലേക്കു തിരിഞ്ഞു….. വിധിക്കുന്നവന്റെ വിധിവാചകത്തിൽ ദൈവത്തിന്റെ ശബ്ദവും നിശബ്ദമായി….. ദൈവത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു…. ഇതു ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട ദൈവപുത്രന്റെ കാലം….  ദേവാംശം ഉള്ളിൽ അടങ്ങിയ അസുരന്റെ കാലം….”

ഈ വാക്യത്തെ കുറിച്ചെല്ലാം ധാരാളം പരാമർശങ്ങൾ പലയിടത്തായി മുഴുകി കേട്ടു കൊണ്ടിരുന്നു…… എന്നാൽ ഇതിൽ നിന്നെല്ലാം കുറച്ചു മാറി ആ സെമിത്തേരിയിലേക്കു നോക്കി കൊണ്ട് ഒരു ഗരുഡൻ ഇരിപ്പുണ്ടായിരുന്നു…. അതു ആകാശത്തേക്കു നോക്കി ഒന്നു ശബ്ദമുണ്ടാക്കി കൊണ്ട് കിഴക്കു ദിക്കിലേക്ക് പറന്നുയർന്നു….. “ക്രീ”……… എന്ന അതിന്റെ ശബ്ദം ആ  സെമിത്തേരിയുടെ മതിലുകളിൽ തട്ടി പ്രതിധ്വനിച്ചിരുന്നു….അതിന്റെ പ്രതിഫലനം എന്നവണ്ണം ശക്തിയായ മിന്നലോടു കൂടി തന്നെ മഴയാരംഭിച്ചു….

************************

37 Comments

  1. കിട്ടിപ്പോയി

  2. Kollam bro…adipoliayittund

    1. Captain Steve Rogers

      Thankyou beast??…. Ithinte second part alastor enna peril upload cheythittund

  3. നിർത്തി പോവരരുത് pls

    1. Captain Steve Rogers

      ഒരിക്കലും ഇല്ല….. എത്ര തിരക്കുകൾ ഉണ്ടായാലും കഥ മുഴുവൻ ആക്കിയിട്ടേ പോവു…. ഒട്ടും വൈകിപ്പിക്കാതെ തന്നെ ഓരോ പാർട്ടും upload ചെയ്യാൻ ശ്രമിക്കുന്നതാണ്… അതോടൊപ്പം തന്നെ കൃത്യമായ അപ്ഡേറ്റഡ് കമന്റ് ബോക്സിൽ ഇടുകയും ചെയ്യും…സ്നേഹം❤️❤️

      1. Thank you bro

        1. കൊറേ കഥകൾ എവിടെയും എത്താതെ നിർത്തി പോയിട്ടുണ്ട് ? അതോണ്ട് പറഞ്ഞതാ
          എന്തായാലും സൂപ്പർ കഥ
          Full Support ?

          1. Captain Steve Rogers

            ഞാൻ അത്രക്കാരൻ നഹി ഹൈ…????… സ്നേഹം മാത്രം❤️❤️

    1. Captain Steve Rogers

      സ്നേഹം❤️❤️

  4. ഹേയ് ക്യാപ്റ്റൻ നന്നായിട്ടുണ്ട് start ?. Mysterious ആണല്ലോ. കാത്തിരിക്കുന്നു ?

    1. Captain Steve Rogers

      Thankyou nithin bro…. Second part ezhuthi thudangiyittund….Udan thanne publish cheyyan sramikkam❤️❤️❤️

  5. Best wishes

    1. Captain Steve Rogers

      സ്നേഹം കണ്ണൻ❤️

  6. Nest wishes

  7. Hi Captain,
    Expecting the same pace as of the first chapter.
    Welcoming another myth fantasy Nd action story to this platform.
    It’s not good to say naw but still, Try to post the story in a regular intervals and add more pages.
    Thank you
    For the new story
    Al the very best

    1. Captain Steve Rogers

      സ്നേഹം കൊച്ചിക്കാരൻ??….. തീർച്ചയായും അധികം കാത്തിരിപ്പു നൽകാതെ തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യും…..❤️❤️❤️

  8. Best wishes??

    1. Captain Steve Rogers

      Thankyou bro❤️❤️

  9. Hai action myth story . Enikk inganathe story nalla idhtama

    1. Captain Steve Rogers

      ??❤️

  10. Poli thudakkam brooo

    1. Captain Steve Rogers

      സ്നേഹം??

  11. Nice start ??

    1. Captain Steve Rogers

      സ്നേഹം❤️?

  12. കൊള്ളാം ക്യാപ്റ്റൻ അമേരിക്ക

    1. Captain Steve Rogers

      സ്നേഹം❤️

  13. സൂര്യൻ

    പേര് ഒന്ന് മാറ്റിയ കൊള്ളാം. ഇത് പേര് വേറെ ഒരു കഥക്കു൦ ഉണ്ട്

    1. Captain Steve Rogers

      ബ്രോ അടുത്ത പാർട്ടിൽ മാറ്റം വരുത്താം… സ്നേഹം❤️❤️

  14. ❤❤️തുടക്കം സൂപ്പർ ആയിരുന്ന ❤????

    1. Captain Steve Rogers

      സ്നേഹം❤️❤️

  15. ചെകുത്താൻ

    തുടക്കം കൊളളാം…..
    അടുത്ത part പെട്ടെന്ന് പോരട്ടെ

    1. Captain Steve Rogers

      എഴുതി തുടങ്ങിയിട്ടുണ്ട്…. അധികം താമസിക്കാതെ തന്നെ nxt part ഇടാം??

  16. വിരഹ കാമുകൻ ???

    തുടക്കം കൊള്ളാം ❤

    1. Captain Steve Rogers

      ❤️❤️

  17. നല്ല തുടക്കം

    1. Captain Steve Rogers

      സ്നേഹം❤️

Comments are closed.