അവൾ [വിച്ചൂസ്] 129

അയാൾ….. അവരെയും കൊണ്ട് അവളുടെ റൂമിൽ നിന്നും.. പോകാൻ ഇറങ്ങി… പോകുന്നതിനു… അവർ അവളിലേക്കു തിരിഞ്ഞു…

“നിന്റെ ഉദ്ദേശം ഒന്നും ഇവിടെ നടക്കില്ല… നാളെ അവർ പെണ്ണ് കാണാൻ വരും ഞാൻ ഇത് ഉറപ്പിക്കുകയും ചെയ്യും…”

അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല… അന്ന് രാത്രി… അവൾ വീട് വിട്ടു ഇറങ്ങൻ തീരുമാനിച്ചു… ചിലപ്പോൾ ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല… അതിനു മുൻപ് അച്ഛനെയും അമ്മയും കാണാൻ അവരുടെ റൂമിലേക്ക് ചെല്ലുമ്പോൾ അവരുടെ സംസാരം അവൾക്കു കേൾക്കാമായിരുന്നു…അവൾ ഡോറിൽ ചെവി വച്ചു

“മനുഷ്യ നമ്മക്ക് അഹ്… ഡോക്ടർ മാലതിയെ വിളിച്ചാലോ… ഒരു കോൺസിലിങ് കൊടുത്താൽ എല്ലാം ശെരി ആകും… അതിൽ നടന്നിലെങ്കിൽ.. ഏതെങ്കിലും.. മന്ത്രവാദിയെ കൊണ്ട്… പൂജ ചെയ്തു നോകാം…”

“നിനക്ക് എന്താ… ഡി… ഇതൊരു അസുഖമോ… ബാധയോ അല്ല….നീ എന്താ.. ഇങ്ങനെ ചിന്തിക്കുന്നെ… ഒന്നുമില്ലെങ്കിലും നിനക്ക്… വിദ്യാഭാസം ഉള്ളത് അല്ലെ…”

“ഞാൻ ഒരു അമ്മ… അല്ലെ… സ്വന്തം…മകളുടെ കാര്യത്തിൽ.. എനിക്ക് പേടി ഉണ്ടാവില്ലേ..”

“എന്നാ ഞാൻ അവളുടെ അച്ഛനാണ്…എനിക്ക് അഹ് പേടി… ഇല്ല…”

“ഒരു പെണ്ണ് തെറ്റിലേക്കു പോയാൽ… എല്ലാവരും അവളുടെ അമ്മയെ കുറ്റം പറയു…”

“സമ്മതിച്ചു പക്ഷെ അവൾ ഈ പറഞ്ഞത്… ഒരു തെറ്റായി എനിക്ക് തോന്നിട്ടില്ല… സ്വന്തം വർഗ്ഗത്തോടെ… പ്രണയം തോന്നുന്നത്… തെറ്റല്ല… ”

“നിങ്ങൾക്കു … അത് പറയാം… പക്ഷെ ഈ സമൂഹം എന്ത് പറയും… നമ്മടെ ബന്ധുക്കൾ…അവരോടു എന്ത് പറയും പിന്നെ ഇത് അമേരിക്ക ഒന്നും അല്ലാലോ…കേരളം അല്ലെ…”

“നമ്മടെ മോളുടെ കാര്യം തീരുമാനിക്കുന്നത്… ഈ സമൂഹവും ബന്ധുക്കളും ആണോ… അവരാണോ… അവൾക്കു ചിലവിനു… കൊടുക്കുന്നത്… അവൾക്കു നല്ല അന്തസുള്ള ഒരു ജോലി ഉണ്ട്… പിന്നെ… നീ പറഞ്ഞ പോലെ കേരളത്തിൽ ഇത് തെറ്റ് ആയിരികാം… പലരും.. അംഗീകരിക്കില്ല… കളിയാകും… പക്ഷെ… ഇവരെ അംഗീകരിക്കുന്ന… ഒരുപാട് സ്ഥലങ്ങൾ വേറെ ഉണ്ട്… അവിടെ… ജീവിക്കട്ടെ… അല്ലെങ്കിലും… സ്വന്തം… കാര്യത്തെക്കാൾ.. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ… നമ്മൾ മലയാളികൾ ആണലോ… നമ്പറ് 1..”

“അപ്പോൾ അവളുടെ കല്യാണം..”

“കല്യാണം കഴിക്കും… അവളെ പോലെ.. സ്വയം തിരിഞ്ഞു അറിഞ്ഞു… ജീവിക്കാൻ ആഗ്രഹിക്കുന്ന… ഒരു കുട്ടി എവിടെങ്കിലും… കാണും.. സമയം ആകുമ്പോൾ… നമ്മക്ക്… കണ്ടുപിടികം..”

“എന്റെ കുഞ്ഞിനെ ഞാൻ തല്ലി അല്ലെ ഏട്ടാ…”

“മം വേണ്ടായിരുന്നു… സാരമില്ല… സംഭവിച്ചു പോയി… ഇനി പറഞ്ഞിട്ടു എന്തിനാ.. ”

“ഞാൻ ഒന്ന് പോയി അവളെ നോക്കട്ടെ…”

അമ്മ വരുന്നത് മനസിലാക്കിയ അവൾ… അവിടെ നിന്നും റൂമിലേക്ക് ഓടി…

ഭാര്യ… പോയിട്ടും… അയാൾ ചിന്തയിൽ.. ആയിരുന്നു അത് പക്ഷെ മകളെ പറ്റി ആയിരുന്നില്ല… തന്റെ കൗമരത്തിൽ ചെയ്ത.. തെറ്റിനെ… പറ്റി..

തന്റെ ഇരട്ട സഹോദരൻ… അവൻ ഒരു… ഗേ ആണന്നു തന്നോട് പറഞ്ഞു… പക്ഷെ പ്രായത്തിന്റെ അറിവുകേട് കൊണ്ട്.. താൻ അത് അച്ഛനോട് പറഞ്ഞു… അവനു പൊതിരെ തല്ലു കിട്ടി അവനെ കളിയാക്കി… അതുകൊണ്ടാവാം… ഒരു കയറിൽ അവൻ ജീവൻ കളഞ്ഞത്..

ഇന്നും മായാതെ മനസ്സിൽ… ഉണങ്ങതാ ഒരു മുറിവ് പോലെ… അന്ന് ഞാൻ അവനെ ചേർത്ത് പിടിച്ചു ഇരുന്നെങ്കിൽ… ഇന്നും അവൻ സന്തോഷത്തോടെ… ജീവിക്കുമായിരുന്നു…

16 Comments

  1. ❤️?❤️❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  2. Yehh exactly angane oru feeling nammal manapooravam konduvarunnathallalloo… Pakshe angane aanu thaan ennu thiricharinjappol athu thurannu parayan ulla swathantryam avdie kodutha achanum… Athu accept cheytha avrum… Athinulla bhagayam avalkundayi…. She is lucky.. ?

    1. വിച്ചൂസ്

      ❤❤

  3. Superb. Nammal nammudae ishttaprekaram jeevichal mattullavarkku athum kuttamakum. atharam chinthagathiyae mattuvan nammudae mathapithakkalkku sadikkilla nannayi athu bhalippichu kanichu. Pandu sahodharanodu kanicha a thettu ayalkku thiruthan avasaram kitti.ayal athu manasilakki prevarthichu.ennal e kadhayilae Amma mattullavarudae abhiprayam kandu jeevikkunnu.makaludae ishttamalla avar nokkiyae.mattullavar enthu parayumo ennathanu.sathyathil e chinthagathi orikkalum marilla. because we’re malayalies?

    1. വിച്ചൂസ്

      Thanks❤❤

  4. മണവാളൻ

    ലളിതം , സുന്ദരം , വ്യത്യസ്തം ❤️❤️

    1. വിച്ചൂസ്

      നന്ദി മണവാളൻ ❤❤❤

  5. ❤??❤?? interesting.. ??

    1. വിച്ചൂസ്

      ❤❤

      1. Nice story good message to everyone…?

        1. വിച്ചൂസ്

          ❤❤❤thanks

  6. Something different and quite interesting

    1. വിച്ചൂസ്

      താങ്ക്സ് bro❤❤

  7. Thanks bro eth pole oru theem njan munp vayichitt illa ethinte baki kudi azhuthu

    1. വിച്ചൂസ്

      ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ ഇല്ല…സോറി… കമന്റ്‌ ചെയ്തതിനു നന്ദി

Comments are closed.