അവൾ [വിച്ചൂസ്] 129

അവൾ

Author :വിച്ചൂസ്

 

ഹായ്… ചുമ്മാ ഇരുന്നപ്പോൾ എഴുതിയ ഒരു കഥയാണ്… ഇഷ്ടം ആകുമെന്നു വിശ്വസിക്കുന്നു…

 

“മോളെ നിന്റെ പ്ലാൻ എന്താ വയസ് ഇപ്പോൾ എത്ര ആയി എന്ന് അറിയോ…”

“എന്റെ വയസിൽ ഇപ്പോൾ എന്താ പ്രശ്‌നം ”

“അതല്ല….നിനക്ക് ഒരു കല്യാണം വേണ്ടേ… ആദ്യം പഠിത്തം കഴിയട്ടെന്ന് ആയിരുന്നു… പിന്നെ ജോലി കിട്ടിയിട്ട് മതി എന്ന് പറഞ്ഞു… എന്നിട്ടു ജോലി കിട്ടിയതോ… പട്ടാളത്തിൽ….അല്ലെങ്കിലും… നമ്മുടെ കുടുംബത്തിലെ പെണ്ണുങ്ങൾ ജോലിക്കു പോയിട്ട് വേണോ ജീവിക്കാൻ…”

“അമ്മ എന്താ പറഞ്ഞു വരുന്നേ…”

“നിന്റെ വലിയമ്മ ഒരു ആലോചനയും… കൊണ്ട് വന്നിട്ടുണ്ട്… കേട്ടപ്പോ കൊള്ളാമെന്നു തോന്നി… ചെക്കന് ബിസ്സിനെസ്സ് ആണ്… പിന്നെ അവർക്കു ആകെ ഒരു ഡിമാൻഡ് മാത്രമേയുള്ളു… പെണ്ണിന് ജോലി പാടില്ല… അത് ഇപ്പോൾ ഒരു ഡിമാൻഡ്… അല്ലാലോ… ഏതു ഭർത്താവിനാ സ്വന്തം ഭാര്യയെ ജോലിക്കു വിടാൻ താല്പര്യം… ”

“ശെരിയാ… അമ്മ… ഒരു കാര്യം ചെയ്യ്… അവരോടു… വരാൻ പറ എന്നിട്ടു… അച്ഛന്റെ ചിലവിൽ… ചായയും കുടിച്ചിട്ടു… അവര് പോട്ടെ… വേണമെങ്കിൽ… അമ്മ പോയി നിന്നോ… പെണ്ണ് കാണാൻ..”

“ദേ… പെണ്ണെ അധിക പ്രസംഗം… പറയരുത്…”

“അധികപ്രസംഗം അല്ല അമ്മ… ഈ കല്യണം നടക്കില്ല… എനിക്ക് താല്പര്യം ഇല്ല… ”

“അതെന്താ എന്നാ ഞാനും ചോദിക്കുന്നെ… എത്ര നാളായി നീ ഞങ്ങളെ ഇട്ടു വട്ട് കളിപ്പിക്കുന്നു… എന്താ നിന്റെ ഉദ്ദേശം… നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് പറ..”

അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. അപ്പോഴേക്കും അവളുടെ… അച്ഛൻ അവർക്കു അരികിൽ വന്നു…

“എന്താ ഇവിടെ ഒരു ബഹളം…”

“അഹ് വന്നോ… നിങ്ങളാണ്… മനുഷ്യ… ഈ പെണ്ണിനെ ഇങ്ങനെ ആക്കിയത്.. അന്നേ ഞാൻ പറഞ്ഞതാ… ഇതിനെ കൂടുതൽ കൊഞ്ചിക്കരുതെന്നു കേട്ടോ നിങ്ങൾ അവൾക്കു ഇപ്പോൾ കല്യാണം വേണ്ട പോലും.”

“അതെന്താ..”

“അഹ്… എനിക്കറിയില്ല… മോളെടു ചോദിച്ചു നോക്കു…”

അച്ഛൻ അവൾക്കു അരികിലേക്കു ഇരുന്നു….

“എന്താ… മോളെ.. നിന്റെ പ്രശ്നം…”

“അത് അച്ഛാ..”

” മോൾ പറ… നിന്റെ എന്തിനും അച്ഛൻ ഒപ്പം ഉണ്ട്… ”

“അച്ഛാ… Iam a lesbian…”

അച്ഛനിൽ നിന്നും ഒരു പൊട്ടിത്തെറി ആയിരുന്നു അവൾ പ്രതീക്ഷിച്ചത്… പക്ഷെ അയാൾ ശാന്തൻ ആയിരുന്നു..

“മോള് ഇത് എപ്പോഴാ തിരിച്ചു അറിഞ്ഞത് ”

“കോളേജിൽ പഠിക്കുന്ന… ടൈമിൽ ആയിരുന്നു അച്ഛാ… ഞാൻ… ഇത് മനസിലാക്കിയത്… പുറത്ത് പറയാൻ നാണക്കേടും… ഞാൻ ഒറ്റപെട്ടു പോകുമെന്ന പേടിയും.. അതുകൊണ്ട് ആരോടും… പറയാതെ… ഞാൻ… അത് ഉള്ളിൽ കൊണ്ട് നടന്നു… അച്ഛാ… എനിക്ക് ഒരു ആണിനെ വിവാഹം ചെയ്യാൻ സാധിക്കില്ല… ”

അവളുടെ….അമ്മ അപ്പോഴേക്കും… അവളെ തല്ലി ഇരുന്നു…

“ച്ചി എന്ത് പറഞ്ഞാടി… അസത്തെ….”

അവളുടെ… അച്ഛൻ അവിടെയും അവളുടെ രക്ഷക് എത്തി…

“നീ എന്തിനാ… മോളെ തല്ലുന്നേ… അവൾ… ഒരു തെറ്റും ചെയ്തിട്ടില്ല..”

“നിങ്ങൾ അവൾ… പറഞ്ഞത് കേട്ടിലെ… മനുഷ്യ… ഇനി ഞാൻ നാട്ടുകാരുടെയും… വിട്ടുകാരുടെയും മുഖത്ത് എങ്ങനെ നോക്കും…”

“നീ ഇങ്ങു വാ… ഞാൻ പറയട്ടെ…”

16 Comments

  1. ❤️?❤️❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  2. Yehh exactly angane oru feeling nammal manapooravam konduvarunnathallalloo… Pakshe angane aanu thaan ennu thiricharinjappol athu thurannu parayan ulla swathantryam avdie kodutha achanum… Athu accept cheytha avrum… Athinulla bhagayam avalkundayi…. She is lucky.. ?

    1. വിച്ചൂസ്

      ❤❤

  3. Superb. Nammal nammudae ishttaprekaram jeevichal mattullavarkku athum kuttamakum. atharam chinthagathiyae mattuvan nammudae mathapithakkalkku sadikkilla nannayi athu bhalippichu kanichu. Pandu sahodharanodu kanicha a thettu ayalkku thiruthan avasaram kitti.ayal athu manasilakki prevarthichu.ennal e kadhayilae Amma mattullavarudae abhiprayam kandu jeevikkunnu.makaludae ishttamalla avar nokkiyae.mattullavar enthu parayumo ennathanu.sathyathil e chinthagathi orikkalum marilla. because we’re malayalies?

    1. വിച്ചൂസ്

      Thanks❤❤

  4. മണവാളൻ

    ലളിതം , സുന്ദരം , വ്യത്യസ്തം ❤️❤️

    1. വിച്ചൂസ്

      നന്ദി മണവാളൻ ❤❤❤

  5. ❤??❤?? interesting.. ??

    1. വിച്ചൂസ്

      ❤❤

      1. Nice story good message to everyone…?

        1. വിച്ചൂസ്

          ❤❤❤thanks

  6. Something different and quite interesting

    1. വിച്ചൂസ്

      താങ്ക്സ് bro❤❤

  7. Thanks bro eth pole oru theem njan munp vayichitt illa ethinte baki kudi azhuthu

    1. വിച്ചൂസ്

      ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ ഇല്ല…സോറി… കമന്റ്‌ ചെയ്തതിനു നന്ദി

Comments are closed.