അപ്പോളാണ് ആ നക്ഷത്രകണ്ണുകൾ എന്റെ ശ്രദ്ധയിൽ പെട്ടത്…. ഓരോ ബസുകൾ ആയി തിരഞ്ഞു തിരഞ്ഞു അവൾ ഒടുവിലെന്റെ ബസിൽ കയറി…
ചുറ്റും നോക്കിയ അവൾ അധികം വൈകാതെ തന്നെ എന്നെ കണ്ട് പിടിച്ചു… ഒരേ സമയം എന്റെയും അവളുടെയും കണ്ണുകളിൽ ഇരയെ കണ്ട വേട്ടമൃഗത്തിന്റെ ഭാവം… തിളക്കം…. സന്തോഷം….
അവൾ എന്റെ അടുത്ത് വന്നു സംശയദൃഷ്ടിയോടെ എന്നെ നോക്കി… ആരുമില്ലെന്ന ഭാവത്തിൽ ഞാൻ പുഞ്ചിരിച്ചു അല്പം കൂടി ഒതുങ്ങിയതോടെ അവളെന്റെ അരികിൽ ഇരുന്നു…
“ഹി… അമേയ… അമേയ എഡ്ഗർ…”
“അമേയ വേണ്ട മായ… അത് മതി, ഞാൻ ജയ് ”
വീണ്ടും ഒന്നുകൂടി ഞങ്ങൾ പരിചയപെട്ടു…
“മായ?? എന്താണത്???”
അവൾ ഞാൻ പറഞ്ഞത് കേട്ട് തെല്ലു അതിശയത്തോടെ ചോദിച്ചു
“ഹിന്ദു മിത്തിൽ പറയുന്നതാണ്…. തോന്നുമ്പോൾ പ്രത്യക്ഷപെട്ടു അത് കഴിയുമ്പോൾ മറഞ്ഞു പോവാൻ കഴിവുള്ളവർ… ലൈക്ക് യൂ….”
“ഓ… ഹിന്ദു മിത്ത്… കുറെ കേട്ടിട്ടുണ്ട്…”
അവളുടെ വാക്കുകളിൽ ചെറിയ പുച്ഛമുള്ളത് പോലെ… അല്ലെങ്കിലും ഇന്ത്യൻ ലാങ്ങേജിൽ വന്നത് കൊണ്ടു മാത്രം മഹാഭാരതത്തേക്കാൾ പ്രാധാന്യം ഗ്രീക്ക് ഇലിയഡിനും ഒഡീസിക്കും നൽകുന്നവരാണല്ലോ വെള്ളക്കാർ….
അൽപനേരം മിണ്ടാതെ പുറത്തെ കാഴ്ചകൾ ശ്രദ്ധിച്ചു ഇരുന്നു… വണ്ടി അതിവേഗം മൊട്ടകുന്നുകൾ പോലെയുള്ള കൃഷിയിടങ്ങൾക്ക് ഇടയിലൂടെ പോയികൊണ്ടിരിക്കുന്നു… മൂന്നാറിലെ മൊട്ടകുന്നുകൾ പോലെയാണ് സ്വിട്സർലാന്റ് മൊത്തം…. ഭൂമിയുടെ ചെരുവിന് കോട്ടം വരുത്താതെ തന്നെ സ്പ്രിങ്ക്ളർ വഴി നെല്ലും ഗോതമ്പും കൃഷി ചെയ്യുന്ന മൊട്ട കുന്നുകൾ… അല്പം താഴ്ന്ന ഇടങ്ങളിൽ ഇടയ്ക്കിടെ ആപ്പിൾ കൃഷി….
കുറച്ചു നേരം കഴിഞ്ഞു അവൾ തന്നെ മൗനം വെടിഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു…
“ഹേയ് മാൻ… എന്ത് പറ്റി???”
“നതിങ്…”
സംസാരിക്കാൻ പെട്ടന്ന് വിഷയങ്ങൾ ഇല്ലാതായ പോലെ…. പക്ഷേ പെട്ടന്ന് കണ്ണ് അവളുടെ കയ്യിലുള്ള ഞങ്ങൾ ഇന്നലെ പോയ സൂപ്പർമാർക്കറ്റിന്റെ കവറിലേക്ക് പതിഞ്ഞു…
“എഡ്ഗർസ്….”
പതിയെ ആ അക്ഷരങ്ങൾ ഉരുവിട്ടുകൊണ്ട് ഞാൻ അവളോട് ചോദിച്ചു…
“അപ്പോൾ നമ്മൾ ആദ്യം കാണുന്നത് താങ്കളുടെ പേരിൽ തന്നെയുള്ള സൂപ്പർമാർക്കറ്റിൽ വച്ചാണല്ലേ???”
“ഓ… യെസ്….. എഡ്ഗർസ് അമേരിക്കൻ ഒറിജിന് ആണ്.. അഞ്ചു വർഷം ആയിട്ടുള്ളു യൂറോപ്പിൽ ആരംഭിച്ചിട്ട്…”
കേട്ടതും പക്ഷേ അവൾ വായാടി ആയി… അമേരിക്ക എന്നു കേട്ടാലഭിമാന പൂരിതമാവണമന്തരംഗം എന്നാണല്ലോ….
തുടങ്ങി അവളുടെ അമേരിക്കൻ കൊണവതികാരം എന്ന് മനസ്സിൽ കരുതികൊണ്ട് ഞാൻ വീണ്ടും നിശബ്ദനായി…
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?