“മാൻ….”
എന്റെ കയ്യിൽ നിന്ന് കൈ വിടീപിച്ച് അവൾ പറഞ്ഞു….
“അന്ന് നീ വച്ച ഓഫർ നിരസിച്ച ഞാൻ ഇനിയും നിൻ്റെ പേഴ്സണൽ ലൈഫിൽ ഇടപെടുന്നില്ല… പക്ഷേ, എന്തെങ്കിലും സഹായം വേണമെങ്കിൽ…. ചിലപ്പോളത് തലചാരാൻ ഒരു ചുമൽ മാത്രമാണെങ്കിൽ കൂടി… യൂ ക്യാൻ ട്രസ്റ്റ് മി…”
അവൾക്ക് നേരെ വീണ്ടും ഒരു വളിച്ച ചിരി നൽകിയപ്പോൾ അവൾ എണീറ്റ് പോയി കോഫി എടുത്തുകൊണ്ടു വന്നു…
നേർക്കുനേർ ഇരുന്നിട്ടും പരസ്പരം നോക്കാതെ ഞങ്ങൾ കോഫി കുടിച്ചു തീർത്തു…
“മാൻ… ഒന്നുകൂടി…അരുണിമ… ഒരു പാവം കൊച്ചാണ് ട്ടോ… വിഷമിപ്പിക്കാതെ നോക്കണം… നഷ്ടപെടുത്താത്തെയും….”
അവൾ എണീറ്റു പറഞ്ഞുകൊണ്ട് പുറത്തേക്ക് തിരിഞ്ഞു….
“ഡയാനാ….”
പുറകിൽ നിന്നും ഞാൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളെ വിളിച്ചു…
അവൾ തിരിഞ്ഞു കണ്ണുകൊണ്ട് എന്തെ എന്ന് ചോദിച്ചു…
“നമുക്കല്പം നടന്നാലോ??”
“ഓഫീസിൽ വല്യ പണി ഒന്നൂല്യ… എന്നാലും ഞാൻ ആ തള്ളയോട് പറഞ്ഞേക്കാം… നീ പിന്നെ അവരുടെ പെറ്റ് അല്ലേ… ഒലിപ്പിച്ച് അതിനേം കയ്യിൽ എടുത്തു വച്ചേക്കല്ലേ….”
അവൾ ഫോണെടുത്ത് റിസപ്ഷനിസ്റ്റ് തള്ള അരുന്ധതി യെ വിളിച്ചു കുറച്ചു ക്ലയന്റ് ഡിസ്കഷൻ ഉണ്ടെന്ന് ഒരു മടിയും കൂടാതെ നുണ പറയുമ്പോളേക്ക് ഞാൻ ബിൽ പേ ചെയ്ത് പുറത്തേക്ക് ഇറങ്ങി….
കമ്പനി ക്യാമ്പസിലെ പാർക്കിങ്ങിനു പിന്നിലെ പുൽ തകിടിയിലേക്ക് തണൽമരങ്ങൾക്ക് കീഴെ കൂടി നടക്കുമ്പോൾ ഞാൻ ആ എഴുത്ത് പുറത്തെടുത്തു ഡയാനക്ക് നേരെ നീട്ടി…
ആ കത്തവൾ വായിച്ച ശേഷം തിരിച്ചു എനിക്ക് തന്നേ നൽകി കൊണ്ടു ചോദിച്ചു..
“ആരാടാ കക്ഷി???”
“അമേയ… അമേരിക്കക്കാരി ആണ്…”
“വെള്ളക്കാരി??”
“മ്മ്….”
“നീ ആള് കൊള്ളാലോ… എന്നിട്ട്… നീ കാര്യമ്പറ…”
“ഏയ്.. ഇത് നീ കരുതുന്ന പോലെ അല്ല പെണ്ണേ.. ഞങ്ങൾ ഫ്രണ്ട്സ് മാത്രം ആണ്.. ബട്ട് അത് ഒരു കോംപ്ലിക്കേറ്റഡ് സംഭവം ആണ്….”
“വെള്ളക്കാരി… ഫ്രണ്ട്സ്… കോംപ്ലിക്കേറ്റഡ്…. മ്മ്.. കാര്യം മനസിലായി മകനെ….”
“ഏയ്.. ഇല്ല ഡയാനാ…. താൻ കരുതുന്ന പോലേ ഒന്നും ഉണ്ടായിട്ടില്ല….”
“പോടാ… ഞാനാണെകൂടി…ഇപ്പൊ നല്ലൊരു വെള്ളകാരൻ വന്നു നിന്നാ..”
“വന്നു നിന്നാൽ??”
ഞാനവളുടെ മുൻപിൽ കയറി നിന്ന് ചോദിച്ചു… അവളെ ഉത്തരം മുട്ടിക്കാൻ വല്ലപ്പോളും മാത്രം കിട്ടുന്ന ചാൻസ് ആണ്…
“ഐ വിൽ വൈഡൻ മൈ ലഗ്സ് ഫോർ ഹിം… പോടാ ചെക്കാ….”
കുട്ടിക്ക് എന്റെ ഉദ്ദേശം മനസിലായി… അവൾ കൂൾ ആയി എന്നെ നിലത്തു തേച്ചു ഒട്ടിച്ചു ഒരു പുച്ഛം കലർന്ന ചിരിയും സമ്മാനിച്ചു ഞങ്ങൾ ഇടക്ക് ഇരിക്കാറുള്ള ലോണിനെ ചുറ്റി പണിഞ്ഞ അര മതിലിൽ ഇരുന്നു…
“മാൻ… നീ പറഞ്ഞത് സത്യം ആണേൽ പിന്നെ എന്താ പ്രശ്നം?? ഈസ് ഷി ചീറ്റിംഗ്?? എനി മണി മാറ്റേഴ്സ്???”
“ഇതൊന്നും അല്ല പ്രശ്നം കൊച്ചേ…”
ഞാനാ കവറിൽ നിന്നും ഫോട്ടോസ് കൂടി എടുത്തു… അതിലെ ആദ്യ രണ്ടു ഫോട്ടോസ് ഒഴിച്ച് മറ്റൊന്നും ഞാൻ കണ്ടിട്ട് കൂടെ ഇല്ല… എന്നിട്ട് കൂടി ഞാൻ അതവൾക്ക് നേരെ നീട്ടി പറഞ്ഞു..
“ഇതാണ് പ്രശ്നം… അവളുടെ വേഷം.. ശൈലി… അവളാണേൽ ഒരു പ്രത്യേക ക്യാരക്ടർ ആണ്… ലൈക്ക് സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കുക പോലും ചെയ്യാത്തവൾ….”
എന്റെ സംസാരം കേട്ട് ആദ്യഫോട്ടോ മാത്രം കണ്ട ഡയാന ചിരിച്ചു കൊണ്ടു പറഞ്ഞു….
“ഇതാണോ പ്രശ്നം??? ഇതൊക്കെ അവിടെ സാധാരണം ആണെന്ന് പറഞ്ഞാൽ പോരേ…. അല്ലെങ്കിൽ അവളോട് പറയണം കുറച്ചുകൂടി മാന്യമായി ഡ്രസ്സ് ചെയ്യാൻ.. ലൈക്ക് ജീൻസ് ടീഷർട്ട് ഒക്കെ… ”
അതും പറഞ്ഞു അവൾ അടുത്ത ഫോട്ടോ കണ്ടു… അല്പം കഴിഞ്ഞു നിശബ്ദ ആയി അവൾ വീണ്ടും അടുത്ത ഫോട്ടോയിലേക്ക് മറച്ചു….
ഞാനും കാണാത്തത് കൊണ്ടു ഞാൻ ആ ഫോട്ടോയിലേക്ക് എത്തിച്ചു നോക്കി….
“ഹോ എന്താ ആക്രാന്തം…. അടങ്ങി ഇരിക്കേടോ…. എത്ര വട്ടം ചോര ഊറ്റി കഴിഞ്ഞു ഫോട്ടേന്ന് വരെ… എന്നിട്ടും മതിയായില്ലേ???”
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?