അവൾ അമേയ {അപ്പൂസ്} 2085

ഫോട്ടോ ഒളിപ്പിച്ചു കവറിലേക്ക് തന്നേ ഇട്ടു അവളുടെ മുഖത്തേക്ക് നോക്കി… കുരുപ്പ് കണ്ടൊ എന്നറിയില്ല….

“ഓ… യേ… യെസ്… ഓഫ്‌കോഴ്സ്…”

“വാടോ ഒരു ചായകുടിച്ചു വരാം….”

സ്നേഹപൂർവ്വമുള്ള ക്ഷണം നിരസിക്കാൻ തോന്നിയില്ല…. അല്ലെങ്കിലും പെണ്ണിന് ഡൗട്ട് അടിപിക്കണ്ട എന്നും മനസ്സിൽ തോന്നി അവളോടൊപ്പം ഇറങ്ങി നടന്നു….

പാപ്പൻസ് കഫേയിൽ കയറി രണ്ടു കോൾഡ് കോഫി ഓർഡർ ചെയ്ത ശേഷം അവൾ എന്നോട്‌ ചോദിച്ചു…

“ഇനി പറയ്… എന്ത് പറ്റിയെടോ….”

“ഒന്നുമില്ല പെണ്ണേ….”

അവളെന്റെ കൈ പെട്ടന്ന് കയ്യിലെടുത്തു പിടിച്ചു….

പാപ്പൻ തെണ്ടി എങ്ങാനും വരുന്നോ എന്ന് ഞാൻ ചുറ്റും നോക്കിയെങ്കിലും പെണ്ണിന് പക്ഷേ സദാചാര പോലീസിനെ പേടി ഒന്നുമില്ലെന്ന് തോന്നുന്നു… ചുറ്റും ആരെങ്കിലുമുണ്ടോ എന്നൊന്നും നോക്കാതെ എന്റെ കണ്ണിലേക്കു തന്നേ നോക്കി അവൾ ചോദിച്ചു…

“ആരാ കക്ഷി???”

“എന്ത്‌??? ഏയ്‌…. ആരൂല്യ…. ”

ആ കണ്ണിലേക്കു നോക്കാതെ കീഴോട്ട് നോക്കി ഞാൻ പറഞ്ഞു….

“ഞാൻ മുൻപൊരിക്കൽ മാത്രേ ഇത്രയും നേർവസ് ആയി ഇയാളെ കണ്ടിട്ടുള്ളു…. അന്നെന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ…. അതേ വിറയൽ…. അന്നത്തെപോലെ മുഖമൊക്കെ ചുവന്ന്….”

അറിയാതെ എന്റെ കൈ ടിഷ്യു പേപ്പറിന് നേരെ നീണ്ടു….

“അന്ന് ഒരു കോഴിയായാ തോന്നിയെ ഇയാളെ…. അതോണ്ട് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല നോ എന്ന് പറയാൻ…. ബട്ട്, റ്റു മൈ മിസ്റ്റേക്ക്, യൂ ആർ സംതിങ് സ്പെഷ്യൽ…”

“സോ, ഇപ്പോൾ ഞാൻ മാന്യനാണെന്ന് സമ്മതിച്ചല്ലോ അത് മതി…..”

“മാന്യൻ… പോടാ… യൂ… യൂ ആർ റ്റൂ നോട്ടി..”

ശ്ശേ… മൂഡ് പോയി… പച്ചയായി മുഖത്ത് നോക്കി വിളിക്കുമെന്ന് കരുതിയില്ല…. സത്യത്തിൽ അത്ര ഊള ആണോ ഞാൻ????

അവളുടെ കൈക്കുള്ളിൽ ഇരിക്കുന്ന എന്റെ കൈ ഞാൻ പിടിച്ചു വലിക്കാൻ ഒന്ന് ശ്രമിച്ചെങ്കിലും, അവൾ വിടാതെ പിടിച്ചു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു…

“ബട്ട്…. ബട്ട്… ഐ എൻജോയ്ഡ് യുവർ ജോക്ക്സ്, കുസൃതി… കള്ളത്തരം… കള്ളനോട്ടങ്ങൾ… ഐ… ഐ.. ലൈക്സ് യുവർ നോട്ടിനെസ്…..”

ഈ പെങ്കൊച്ചിന് വല്ലാത്ത കഴിവാണ്… ഏതാനും നിമിഷം കൊണ്ടു ഞാൻ അമേയയെ മറന്നു…. എന്റെ നിമകുട്ടിയെ മറന്നു…. ഞാൻ ഡയാനയുടെ മുഖത്തേക്ക് തന്നേ നോക്കി….

ഇത്തവണ അവൾക്കായി നാണം… ലജ്ജ കൊണ്ടു ആ കവിളുകൾ തുടുത്തു…..

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.