അവൾ അമേയ {അപ്പൂസ്} 2085

“നിക്ക് ജയ് എനിക്ക് ദാഹിക്കുന്നു…. ”

അവളൊരു പടുകൂറ്റൻ തെങ്ങു ചൂണ്ടിയാണ് പറഞ്ഞത്…. പിന്നെ, പടിഞ്ഞാറ് അടുക്കളവശത്തുള്ള ഒരാൾ പൊക്കം മാത്രമുള്ള ചെന്തെങ്ങിന്റെ കരിക്ക് നാലെണ്ണം ഇട്ടു വെട്ടി രണ്ടാളും കൂടി കുടിച്ചു…..

“ഇനിയും എന്താ പ്രശ്നം അകത്തേക്ക് പോവാൻ???”

“വേണ്ട മാൻ… നമുക്ക് ഇവിടെ കിടക്കാം…”

“നിറച്ചും കൊതുകുണ്ട് പെൺകുട്ടീ…”

അവൾ പക്ഷേ വീണ്ടും മടിപിടിച്ചപ്പോൾ അവളെ പിടിച്ചു വലിച്ചു എണീപ്പിച്ചു….

“ജയ്, കുളിക്കാൻ സ്ഥലമുണ്ടെന്ന് പറഞ്ഞിട്ട്???”

“ഇനിയും സമയമുണ്ടല്ലോ….”

“ഏയ്‌… നോ…? മാൻ… ആകെ അഴുക്കാണ്…. പോരാഞ്ഞു ആകെ വിയർത്തു ചെക്കാ….”

“നിൻ്റെ വിയർപ്പിനും വല്ലാത്ത സുഗന്ധമാണ് പെണ്ണേ…. ”

ഞാനതും പറഞ്ഞു പിടിച്ചുവലിച്ചപ്പോൾ ആദ്യം ബലം പിടിച്ചെങ്കിലും പിന്നെ അനുസരണയുള്ള കുട്ടിയായി അവൾ എനിക്കൊപ്പം വന്നു….

മുൻവശത്തു തൂക്കിയിട്ടിരുന്ന പൂച്ചട്ടിയിൽ നിന്ന് ചാവി എടുത്തു വാതിൽ തുറന്നു അകത്ത് കയറി…

ഒരു മുറിയിൽ കയറി പൊടിയൊക്കെ തട്ടി കളഞ്ഞു മരം കൊണ്ടുള്ള പഴയ അലമാര തുറന്നു ബെഡിൽ വിരി എടുത്തു വിരിച്ചു… ഭാഗ്യത്തിന് എനിക്ക് ഒരു കൈലി മുണ്ടും കിട്ടി….

കുളിക്കണമെന്ന് വാശി പിടിച്ച പെണ്ണ് ബെഡ് കണ്ടതും അതിലേക്ക് ചാടി വീണു…

“സാൻഡ് വിച്ച് വേണ്ടേ നിനക്ക്??? ”

“നീ കഴിച്ചോ… എന്റെ വയറു നിറഞ്ഞു മാൻ… ”

ഞാനും കഴിച്ചില്ല…. അവൾക്ക് ഒപ്പം കിടന്ന എന്റെ കൈകൾ അവളിൽ കുസൃതി കാട്ടാൻ തുടങ്ങിയതും അവൾ ആ കൈ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു…

“ജയ്, ഇനിയും ടൈം ഉണ്ടല്ലോ… ഇപ്പോൾ എനിക്ക് ഉറങ്ങണം…. നിൻ്റെ മാറിന്റെ ചൂട് പറ്റി… ”

അവളുടെ വാക്ക് കേട്ട് ഞാനവളെ നെഞ്ചിലേക്ക് ചേർത്തതും അവളെന്റെ നെഞ്ചിലേക്ക് ചുരുണ്ടുകൂടി പെട്ടെന്ന് ഉറങ്ങി…. അധികം വൈകാതെ ഞാനും….

അതി രാവിലെ അവൾ എണീറ്റു എന്നെ വിളിച്ചു….

യാതൊരു ശല്യങ്ങളും ഇല്ലാത്ത സ്വസ്തമായ എട്ടേക്കറിൽ വസിക്കുന്ന ഒരായിരം കിളികളുടെ കള കളങ്ങൾ കേട്ടാണ് അവളുണർന്നത്….

“നമുക്കൊന്ന് നടന്നാലോ ജയ്???”

ഉറക്കം മാറിയില്ലെങ്കിലും അവൾക്ക് വഴങ്ങാൻ ആയിരുന്നു ഇഷ്ടം…

“വിശക്കുന്നുണ്ടോ?? മായാ…. ”

“മ്മ്.. വല്ലാതെ വിശന്നു… അതോണ്ട് ഞാനൊരു സാൻഡ് വിച്ച് അകത്താക്കാൻ പോവുന്നു…”

“ആദ്യം ബ്രഷ് ചെയ്യ് പെണ്ണേ…”

“ഓ… എന്റെ കയ്യിൽ ബ്രഷ് ഒന്നുമില്ല…”

“ഒക്കെ ശരിയാക്കാം… കം വിത്ത് മി…”

ആദ്യം തന്നെ പുറത്തേക്ക് ഇറങ്ങി മാവിലകൾ പൊട്ടിച്ചു ഞെട്ടി കൂട്ടികെട്ടി അവൾക്ക് നൽകി….

“ദിസ്‌ ഈസ്‌ നാച്ചുറൽ ബ്രഷ്… ”

ഞാനുമത് ഉപയോഗിക്കുന്നത് കണ്ട് സ്വല്പം കൗതുകത്തോടെ വായ വൃത്തിയാക്കി ഞങ്ങൾ സാൻഡ് വിച്ചും കഴിച്ചുകൊണ്ട് ഞങ്ങൾ തൊടിയിലേക്ക് ഇറങ്ങി നടന്നു…. രാത്രി എപ്പോളോ മഴ പെയ്തിരുന്നു… പുല്ലിലൂടെ നടക്കുമ്പോൾ നനഞ്ഞ ഇലകളിലെ വെള്ളത്തുള്ളികൾ കാലിനെ നനച്ചുകൊണ്ട് തണുപ്പിച്ചു…..

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.