അവൾ അമേയ {അപ്പൂസ്} 2085

പക്ഷേ അവളെന്നോട് സഹകരിക്കുന്നുണ്ടായിരുന്നില്ല…. വെറുതെ എന്റെ ചുണ്ടുകൾക്ക് വേണ്ടി അവൾ അവളുടെ ചുണ്ടുകളെ അനക്കാതെ വച്ചെന്ന് മാത്രം… എന്റെ നാവ് ശ്രമിച്ചപ്പോൾ ആ വായ പതിയെ തുറന്ന് വന്നെങ്കിലും ആ നാവും നിശ്ചലമായിരുന്നു….

അധികം വൈകാതെ ഞാനത് അവസാനിപ്പിച്ചപ്പോൾ അവളെന്നെ നോക്കി ചോദിച്ചു….

“എവിടെക്കാ പോവേണ്ടത് ജയ്???”

ഞാൻ അല്പമകലെ കാണാവുന്ന വീടിന്റെ ഓടുകൊണ്ടുള്ള മേൽക്കൂര ചൂണ്ടി കാട്ടി….

അവൾ എന്നെ തള്ളി മാറ്റി കൊണ്ടു ഓടി….ഞാൻ ബാഗൊക്കെ ചുമന്നു പുറകെയും…

ചെറിയ ടെൻഷൻ ഉണ്ടായിരുന്നു… പക്ഷേ ഭാഗ്യം… അവിടെയെങ്ങും ആരുമില്ല…..

ഞാൻ ചെല്ലുമ്പോൾ കക്ഷി മുറ്റത്ത് നിൽക്കുന്ന നാട്ടുമാവിൽ കല്ലെറിഞ്ഞു മാങ്ങാ പറിക്കാനുള്ള ശ്രമമാണ്… ഒറ്റ എണ്ണം പോലും പക്ഷേ അത്ര ഉയരത്തിൽ എത്തുന്നില്ല എന്നു മാത്രം….

ഞാനത് കണ്ടു ചിരിക്കുന്നത് കണ്ട് അവൾ ചെറിയൊരു പിണക്കം അഭിനയിച്ചു അഭിനയിച്ചു എന്റെ മുൻപിൽ നിന്നു…

ആ ചുണ്ടൊക്കെ കൂർപ്പിച്ചു കവിൾ വീർത്തു നില്കുന്നത് കണ്ടപ്പോൾ വീണ്ടും കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി…

മാങ്ങ വേണോ????”

“ഓ യെസ്…”

അവൾ കൊച്ചു കുഞ്ഞിനെ പോലെ തുള്ളി ചാടി… അവളുടെ ഈ ക്യൂട്ട്നെസ് കണ്ട് നിൽക്കാൻ തോന്നും…

“വാ മുൻവശത്തു ചെറിയ മാവുണ്ട്…”

അവളെന്നെക്കാൾ മുൻപേ അങ്ങോട്ട് ഓടി…. ഞാൻ ചെല്ലുമ്പോൾ മരത്തിന്റെ മുകളിൽ കയറി മാങ്ങാ പൊട്ടിച്ചു താഴേക്ക് ഇട്ടു കഴിഞ്ഞു കക്ഷി…

എന്തായാലും തിരിച്ചു ഇറങ്ങുമ്പോളേക്ക് അത്യാവശ്യം പൊടിയൊക്കെ മേലേ ആയിട്ടുണ്ട്….

“ഡ്രസ്സ്‌ ഒക്കെ നശിച്ചല്ലോ കൊച്ചേ….”

“ഊരി മാറ്റട്ടെ???”

സമയം ഏഴു മണി കഴിഞ്ഞിട്ടുണ്ട്…. ഇനി ഒരാളും വരില്ല… ആ ധൈര്യത്തിൽ ഞാൻ പറഞ്ഞു…

“ഊരിക്കൊ…, ”

“അങ്ങനെ ഒരു ഫ്രീ ഷോ പ്രതീക്ഷിക്കല്ലേ മാൻ…. സോ സോറി…. വേണേൽ റിക്വസ്റ്റ് ചെയ്യ് ”

“പോടീ പട്ടീ”

അവൾ എനിക്ക് നേരെ കൊഞ്ഞനം കുത്തി… എങ്ങനെ പഠിച്ചോ ആവോ…

അവൾ വെറും നിലത്തേക്ക് ഇരുന്നു മാങ്ങ കഴിക്കാൻ തുടങ്ങി… ഞാനും അവൾക്കൊപ്പം ഇരുന്നു ഒരു മാങ്ങ എടുത്തു….

“തരില്ല ജയ്… എന്റെ മാങ്ങാ ആണ്….”

“നിന്റെൽ വേറെ ഇല്ലേ പെണ്ണേ രണ്ടെണ്ണം????”

“അതു വേണാ??? വേണേൽ എടുത്തോ…”

വീണ്ടും അവളെന്റെ കണ്ണിൽ നോക്കി പറഞ്ഞു….. ഈ പെണ്ണിന്റെ കണ്ണിൽ നോക്കിയാൽ എന്തോ…. തളരുന്ന പോലെ….

“ജയ്… ഞാൻ അനുഭവിച്ചതിൽ ആസ്വദിച്ചതിൽ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ…. ഒരു പക്ഷേ ജയ് ഒപ്പമുള്ളത് കൊണ്ടാവും അല്ലേ….”

“അപ്പോൾ പിലാറ്റസ്???”

“നോ മാൻ… അപരിചിതരെങ്കിലും ചുറ്റിലും നിറയെ ആളുകൾ ആണവിടെ…. ഇവിടം ശാന്തം സുന്ദരം….”

ഇനിയും ഇവിടെ സമയം കളയണ്ട എന്നെനിക് തോന്നി ഞാൻ പറഞ്ഞു…

“വാ എണീക്ക്… ഉള്ളിൽ പോവാം….”

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.