വേറെ വഴികൾ ഇല്ലായിരുന്നു… ഞാനുംഅത് വാങ്ങി മുണ്ട് പോലെ ഉടുത്തു ജീൻസ് ഊരി മാറ്റി… അപ്പോളേക്ക് അവൾ തോട്ടിലേക്ക് ഇറങ്ങിയിട്ടുണ്ട്… ഇറങ്ങി നിന്ന് ബാഗ് എടുക്കാൻ നോക്കിയെങ്കിലും ഞാൻ തടഞ്ഞു….
“പരിചയമില്ലാത്തത് അല്ലേ ഒഴുക്ക് ഉണ്ടാവും പെണ്ണേ…., ”
“ഓക്കേ… മാൻ…”
അവൾ ക്രോസ് ചെയ്യാൻ തുടങ്ങി….
ബാഗ് തോളിൽ ഇട്ടു ജീൻസ് മറ്റേ തോളിലും ഇട്ടു ഞാനും വെള്ളത്തിലേക്ക് ഇറങ്ങി….
അടുത്ത നിമിഷമവൾ തിരിഞ്ഞു ഓടിയെന്റെ നെഞ്ചിൽ കയറി ഇരുന്നു… ആ ശക്തിയിൽ ഞാനും വേച്ചു പുറകിൽ വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന കാട്ട്ചെടികളിലേക്ക് ചാഞ്ഞിരുന്നു… എനിക്ക് മുകളിൽ അവളും….
“എന്തിയേടി…”
“ദേ… ”
അവൾ മുൻപിലേക്ക് കൈ ചൂണ്ടി… വെള്ളത്തിലൂടെ പോവുന്ന ചെറിയൊരു നീർക്കോലി… പാമ്പിനെ ഇത്രക്ക് പേടി ആണല്ലേ കക്ഷിക്ക്…
അറിയാതെ ചിരിപൊട്ടി… അടക്കാൻ പറ്റാതെ ഞാൻ പൊട്ടി പൊട്ടിചിരിച്ചു….
“ദേ… പഴയ ജയ്… ദി സെയിം ഊള ജയ്… ”
അവൾ ഞാൻ ചിരിക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞാവണം അവളെന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു…
“എന്തായിരുന്നു പ്രശ്നം ജയ് നിനക്ക് ഇത്രയും നേരം?? ഒന്ന് മനസ് തുറന്നു സംസാരിക്കാതെ…. ചിരിക്കാതെ….”
“ഇത്… ഇത് തന്നെ ആയിരുന്നു പ്രശ്നം അമേയ.. അല്ല മായ…. ഡയാനയെ ചെയ്തത് പോലൊരു ഹഗ്… ചുംബനം… ഒന്നും നൽകാതെ നീ അല്ലേ അകന്ന് നടന്നത്….”
“നിൻ്റെ ഫ്രണ്ട്സ്ന്റെ മുൻപിൽ വച്ചായത് കൊണ്ടല്ലേ ഞാൻ ജയ്???”
“പ്രശ്നമില്ല മായ…”
“ഏയ് പ്രശ്നമുണ്ട്…”
അവളുടെ മുഖത്തു ഒരു കള്ള ചിരി വിടർന്നു….അവളെന്റെ ചുണ്ടിന് നേരെ ചുണ്ടുകൾ അടുപ്പിച്ചു… ഞാനുമാ ചുണ്ടിലേക്ക് ചുണ്ടുകൾ അടുപ്പിച്ചുവെങ്കിലും അവൾ മൃദുവായി ചുംബിച്ച ശേഷം കണ്ണിലേക്ക് നോക്കി ചോദിച്ചു…
“ആരോഗ്യമുണ്ടോ എന്നെ ചുമന്നു അക്കരെ എത്തിക്കാൻ??? ”
പെണ്ണ് എടുക്കാമോ എന്ന് ചോദിച്ചാൽ ആരോഗ്യമില്ല എന്ന് പറയുന്ന പുരുഷൻ ഉണ്ടാവില്ല ഭൂമുഖത്ത്…. തോളിൽ ഉണ്ടായിരുന്ന ബാഗ് പൊന്തക്കാട്ടിലേക്ക് വച്ചു ഞാൻ അവളെ എടുത്തു മറുകരയിൽ എത്തി…
“എന്റെ ബാഗ്.. ”
ഞാനങ്ങനെ ചുമട്ടു തൊഴിലാളി ആയി…
ഞാൻ കൊണ്ടുകൊടുത്ത ബാഗ് വാങ്ങി തോളിൽ ഇട്ടു അവൾ എന്റേ ചുണ്ടിനോട് അടുത്തു……
പക്ഷേ പെട്ടന്ന് അവൾ മുന്നോട്ട് ഓടികൊണ്ട് പറഞ്ഞു…
“എന്തെങ്കിലും വേണേൽ എന്നെ ഓടിച്ചു പിടിക്ക്….”
അതൊരു റിസ്കി ഗെയിം ആണ്… ആരെങ്കിലും ഉണ്ടെങ്കിൽ നാളികേരം മോഷ്ടിക്കാൻ വന്നവർ ആയാലും മതി….
ഞാൻ വേഗമവളെ പിന്തുടർന്ന് ഓടി… ബാഗുമായി അധികം ഓടാനാ പാവം പെൺകുട്ടിയ്ക്ക് വയ്യാത്തത് കൊണ്ട് ഞാനവളെ പിടിച്ചു ഒരു ചെരിഞ്ഞു നിൽക്കുന്ന തെങ്ങിനോട് ചേർത്തു…
അവൾ ബാഗ് നിലത്തോട്ട് ഇട്ടു കൈകൾ മുകളിലോട്ട് പിടിച്ചു എന്റെ കണ്ണുകളിൽ നോക്കികൊണ്ട് എന്റെ ചുംബനം സ്വീകരിക്കാൻ തയ്യാറെന്ന പോലെ പതിയെ കണ്ണുകൾ അടച്ചു….
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?