അവൾ അമേയ {അപ്പൂസ്} 2085

ഡയാന പോയതും അമേയ പറഞ്ഞു…

“സമാധാനമായല്ലേ… വീണ്ടും ഞാനും നീയും മാത്രമുള്ള ലോകം…. എന്ത്‌ തോന്നുന്നു ജയ്???”

ഞാൻ ചിരിച്ചതെ ഒള്ളു…

“എങ്ങോട്ടാണ് എന്നു പറയ് ജയ്…. അയാം ത്രിൽഡ്….”

“നിനക്ക് ഇഷ്ടപെടും അമേയ….”

അത്ര മാത്രം പറഞ്ഞു അവളെയും കൊണ്ടു ഞാൻ ഇടവഴിയിലേക്ക് ഇറങ്ങി നടന്നു…

ഇരുവശത്തും കാട്ട്ചെടികൾ വളർന്ന വഴിയിലൂടെ അല്പം നടന്നു കഴിഞ്ഞു നെൽവയലിലൂടെ ആയി യാത്ര…..

നെൽകതിരുകൾ പറിച്ചു തിന്നാൻ നോക്കി പരാജയപ്പെട്ട് എന്നെ നോക്കി പരിഭവം കാട്ടി….

പതിയെ പതിയെ ഞാനും അമേയയും ഞങ്ങൾ മാത്രമുള്ള ലോകത്തിലേക്ക് മാറിക്കൊണ്ടിരുന്നു…. ഞാൻ നിമകുട്ടിയെ മറന്നു… നടക്കാൻ പോവുന്ന കല്യാണം മറന്നു….

എന്റെ മുൻപിൽ നടക്കുന്ന അവളുടെ പിന്കഴുത്തിൽ ടീഷർട്ടിൽ നിന്ന് പുറമേക്ക് നീണ്ടുനിൽക്കുന്ന പച്ച കുത്തിയത് കണ്ടപ്പോൾ അതിലൊന്ന് ചുംബിക്കാൻ തോന്നി…

ഡയാനക്ക് കിട്ടിയത് പോലൊരു ടൈറ്റ് ഹഗ്ഗ്… അതിന് ആശിച്ചു…. എങ്കിലും ബലം പിടിച്ചു നടന്നു….. ഏത് നിമിഷവും ഉണ്ടാകാവുന്ന ആ മതിൽ ബ്രെക്കിന്… അത്.. അതൊരു മറക്കാനാവാത്ത അനുഭവം ആവുമെന്ന് എനിക്കുറപ്പുണ്ട്…

എന്നിൽ നിന്നൊരു അകലം പാലിച്ചു അവളും…. ആരാവും ആദ്യം ഞങ്ങൾക്കിടയിലെ ബാരിയർ ബ്രെക്ക് ചെയ്യുക എന്ന ചലഞ്ചു മാത്രം…

നടന്നു നടന്നു ഞങ്ങൾ അതിന്റെയും അവസാനമെത്തി…

ഇനിയൊരു തോട് കൂടി കടന്നാൽ ഞങ്ങളുടെ സ്ഥലമാണ്… എട്ട് ഏക്കർ ഉണ്ട്….

തോട്ടിനു മുൻപിലെത്തി ഞങ്ങൾ നിന്നു…

“നമുക്ക് നീന്തിയാലോ ജയ്???”

“ഇവിടെ അട്ട കാണും നമുക്ക് കുളമുണ്ട് അമേയ, നീന്താൻ….”

അരക്കൊപ്പം വെള്ളമുണ്ട്… ജീൻസ് നനഞ്ഞാൽ ആകെ പണിയാകും വേറെ ഒന്നുമില്ല.. എന്ത് ചെയ്യണം എന്നാലോചിച്ചു കൊണ്ടു ഞാൻ പറഞ്ഞു…

“ഇത് മുറിച്ചു കടക്കണം അമേയ….”

“ജയ് എന്തെങ്കിലും പ്രശ്നമുണ്ടോ??? ഞാൻ വന്നത് ശരിയായില്ല എന്നുണ്ടോ??”

അവളൊരു സ്കർട്ട് മുകളിൽ ഉടുത്തു നിലത്തേക്ക് ഇരുന്ന് അവളുടെ ജീൻസ് കാലിൽ നിന്ന് വലിച്ചൂരി കൊണ്ടു ചോദിച്ചു… പക്ഷേ എന്റെ ശ്രദ്ധ പോയത് അവളുടെ വസ്ത്രത്തെ കുറിച്ചുള്ള ശ്രദ്ധ കണ്ടാണ്….

പണ്ടത്തെ അമേയ വേണേൽ ജീൻസ് ഇടാതെ നടക്കും ദിവസം മുഴുവൻ… ഇപ്പോൾ ഇവൾക്ക് പ്രായത്തിനനുസരിച് പക്വത വന്നതോ അതോ… എന്നെ ഒരു അപരിചിതനായി കണ്ടു തുടങ്ങിയോ…

“നതിങ് അമേയ….”

ആ മറുപടി അവളെ തൃപ്തി ആക്കിയില്ല എന്ന് തോന്നുന്നു…

എങ്കിലും അതിനെക്കുറിച്ചു കൂടുതൽ ഒന്നുമവൾ പറഞ്ഞില്ല…

“ജയ് ജീൻസ് മാറുന്നില്ലേ നനയും….”

അവൾ ബാഗിൽ നിന്നൊരു ടർക്കി നൽകികൊണ്ട് ചോദിച്ചു….

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.