അവൾ അമേയ {അപ്പൂസ്} 2086

നക്ഷത്രകണ്ണുകൾ ഉള്ള രാജകുമാരി …. അമേയ…. എന്റെ മാത്രം… അല്ലെങ്കിൽ ഞാൻ മാത്രം വിളിക്കുന്ന മായ…. ഫ്രം യുഎസ്..

കവർ ഫോട്ടോ ഏതോ അമ്പലത്തിൽ നിന്നും എടുത്തത് പോലുണ്ട്…. നെറ്റിയിൽ ചുവന്ന കുങ്കുമം പോലെ എന്തോ വാരി പൂശി…. സ്വർണനിറമുള്ള തലമുടി അലസമായി മുൻപിലേക്ക് വീണ്…. നാലിഞ്ചു മാത്രം ഇറക്കമുള്ള ജീൻസ് കൊണ്ടുള്ള ബർമുഡ….പാതി വയറു നഗ്നമാക്കുന്ന ടീഷർട്ട്… മിക്കവാറും നഗ്നമായ അവളുടെ കാൽതുടയിലെ സ്വർണരോമങ്ങൾ വെയിലിൽ വെട്ടി തിളങ്ങുന്നുണ്ടോ???

പക്ഷേ ഏറ്റവും ആകർഷണം ആ കണ്ണുകൾ ആണ്… ഇനിയും പേര് നിശ്ചയിക്കാനാവാത്ത നിറത്തിലുള്ള ആ കണ്ണുകളിൽ പ്രപഞ്ചം തന്നെ കാണാനാവും എന്ന് തോന്നും… ഒരു നിമിഷമാ കണ്ണുകളിൽ നോക്കി ഇരുന്നുപോയി…. നക്ഷത്രകണ്ണുകൾ….

ഓഫിസിലെ cctv യെ കുറിച്ചുള്ള ഓർമ്മകൾ കൊണ്ടു ആ ഫോട്ടോസ് കവറിലേക്ക് തിരുകി എഴുത്ത് എടുത്തു നിവർത്തി…..

“ഇന്ത്യൻ വായ് നോക്കി ചെറുക്കാ….

എങ്ങനെ പോവുന്നു…. വായ് നോക്കിനോക്കി താൻ എന്റെ നെഞ്ചിനുള്ളിൽ കയറി പറ്റിയല്ലോഡാ….

കുറേയേറെ നാളുകൾ കൊണ്ടു റിക്കവർ ചെയ്തു വന്നതാ… പക്ഷെ… ബാലി….

ഇവിടത്തെ മലയും ബീച്ചും… നമ്മുടെ പിലാത്തസിനെ ഓര്മിപ്പിക്കുന്നു… വല്ലാത്ത ഫീൽ…..

അതിനൊപ്പം ഇയാൾ പറഞ്ഞു പഠിപ്പിച്ച ഹിന്ദു കൾച്ചർ… അമ്പലങ്ങൾ…. ഞാനിപ്പോൾ ബെസായ്ക്കി അമ്പലത്തിന്റെ മുൻപിലാണ്…. നീ പറഞ്ഞറിഞ്ഞ നിൻ്റെ നാടിനെ ഓർത്തുകൊണ്ട്….

വല്ലാതെ മിസ്സ്‌ ചെയ്യുന്നു…. എന്നെക്കാളും ആറിഞ്ചു ഉയരം കുറവുള്ള മീശക്കാരൻ ചെക്കാ… സീരിയസ്ലി അയാം ഡ്രീമിങ് യൂ…..

സ്വപ്നങ്ങളെ പിന്തുടരൂ… അവയ്ക്ക് നിങ്ങൾക്ക് സ്വർഗ്ഗം നൽകാനാവും…..

ഞാൻ എന്റെ പുതിയ സ്വപ്നം തേടിയുള്ള യാത്ര ആരംഭിക്കാൻ പോവുന്നു… അടുത്ത മാസം…

കൂടാതെ എനിക്ക് പതിനെട്ടു വയസായി…. മനസിലായോ അതിവിടെ പറയാനുള്ള കാരണം???”

അല്പനേരം ചുമ്മാതെ ഇരുന്നുപോയി… കൈകളും കാലുകളും തളരുന്ന പോലേ….

ആ സംസാരത്തിൽ തന്നെയുണ്ട് അവളുടെ ഇങ്ങോട്ടുള്ള വരവിനെ കുറിച്ചുള്ള സൂചന….

അവളീ വേഷത്തിൽ എങ്ങാനും ഇവിടേക്ക് വന്നാൽ??? വീട്ടുകാരെയും നാട്ടുകാരെയും എന്ത് പറഞ്ഞു സമാധാനിപ്പിക്കും…

ഒക്കെ മാനേജ് ചെയ്യാം… അരുണിമ…. എന്റെ നിമകുട്ടി…. അമേയ എന്റെ ഫ്രണ്ട് മാത്രം ആണെന്ന് വിശ്വസിക്കാൻ അവൾക്കാവുമോ??

പക്ഷേ ആ നക്ഷത്രക്കണ്ണുകൾ കൊളുത്തി വലിക്കുന്ന പോലേ… വീണ്ടും വീണ്ടും നോക്കാനുള്ള ത്വര…

വീണ്ടുമെന്റെ കൈകൾ ആ ഫോട്ടോസിന് നേരെ നീണ്ടു…

ആ കവറിൽ നിന്നും വിറയ്ക്കുന്ന കൈകൾ കൊണ്ടു ഞാനവ പുറത്തേക്ക് വലിച്ചു…

മറ്റാരുടെയും ശ്രദ്ധ പതിയുന്നില്ലെന്ന് ഉറപ്പ് വരുത്തി ഞാൻ പതിയെ ആദ്യഫോട്ടോ അല്പം ഉയർത്തി താഴെയുള്ളത് നോക്കി…

ബ്ളാക്ക് സ്വിമ്മിംഗ് സ്യൂട്ടിൽ…. ഒരു പക്ഷേ അത്രയും തിരക്കുള്ള ആ ബീച്ചിൽ അവൾ മാത്രമാവും അത്രയേറെ എക്സ്പോസ് ചെയ്ത്…

സ്കൈ ഈസ്‌ ദി ലിമിറ്റ് മാൻ…. ആൻഡ് സീ ഈസ്‌ ദി ബോർഡർ… എന്നും അവൾ പറയാറുള്ള വാചകം…. യെസ്….. വേണ്ടി വന്നാൽ അതും ഇല്ലാതെ അവൾ പോസ് ചെയ്യും…

അടുത്ത ഫോട്ടോയിലേക്ക് മറക്കും മുമ്പ് തോളിൽ ഒരു കൈ അമർന്നു.

“മാൻ, ആർ യൂ ഓക്കെ???”

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.