അവൾ അമേയ {അപ്പൂസ്} 2085

“ജയ് ഒരു മിനിറ്റ്…”

അവൾക്ക് മറുപടി നൽകും മുമ്പ് ഡയാന എന്നെ അടുത്തു വിളിച്ചു..

“എന്താണ് പ്ലാൻ… എനിക്ക് തോന്നുന്നു ജയ് ഇപ്പോൾ അവളെയും കൊണ്ടു പോയി വല്ല ഹോട്ടലിലും റൂം എടുത്ത് കൊടുത്ത് ഒഴിവാക്കു….”

“പക്ഷേ ഡയാന, അവൾക്ക് വേറെ എന്തോ ഉദ്ദേശം ഉണ്ട്…. അങ്ങനെ ഹോട്ടലിൽ താമസിപ്പിക്കാൻ ആണെങ്കിൽ അവൾ തന്നെ താമസിച്ചേനെ… എന്നെ തേടി ഇവിടെ വരെ വരില്ല….”

എന്റെ ഉള്ളിലുള്ള പ്രണയം ഡയാനയോട് പറയുന്നതിലും നല്ലത് ഇങ്ങനെ ഒരുപാട് നുണ പറയുന്നത് ആണെന്ന് തോന്നി… എനിക്കെന്റെ മായയെ ഒരു ദിവസമെങ്കിലും ഞങ്ങൾ മാത്രമുള്ള ലോകത്ത് വേണമെന്ന് തോന്നി തുടങ്ങിയിരുന്നു എന്നതാണ് സത്യം…

“പിന്നെ എന്താ പ്ലാൻ???”

“ഞാൻ പോവാണ് അവളെയും കൊണ്ടു തറവാട്ടിലേക്ക്…”

“അച്ചാച്ചനും അച്ഛമ്മയും??”

“എങ്ങനെയും മാനേജ് ചെയ്യണം… എന്തായാലും വീട്ടിലും ചിറ്റയോടും വിളിച്ചു പറയും…”

“ഞാൻ വരണോ മാൻ???”

അവളെന്തു ഉദ്ദേശിച്ചു പറഞ്ഞത് ആയാലും ഈ ഞങ്ങൾ മാത്രമുള്ള ദിവസം ഡയാന പോയിട്ട് നിമകുട്ടിയുടെ സാന്നിധ്യം പോലും ഞാൻ ആഗ്രഹിച്ചില്ല….

“ഏയ്‌… വേണ്ടെടാ….ഒന്നോ രണ്ടോ ദിവസം അല്ലേ ഒള്ളു… പ്രശ്നം ഉണ്ടാവില്ല എന്ന് കരുതാം….”

“എന്തായാലും അവൾ കൊള്ളാം കേട്ടാ…. ഒരൊറ്റ ഹഗ്ഗിൽ ഞാൻ ഫ്‌ലാറ്റ്….”

ഉള്ളിൽ ചെറിയൊരു അസൂയയും ഒപ്പം ദേഷ്യവും വന്നു… എൻറെ മായയെ… അതൊരു പെണ്ണാണെങ്കിൽ കൂടി ഇങ്ങനെ കരുതുന്നത് എനിക്ക് സഹിക്കാത്ത പോലെ….

“അത് നിൻ്റെ കെട്ടിയോൻ ഒപ്പം ഇല്ലാത്തതിന്റെ പ്രശ്നാ പെണ്ണേ…”

“എന്തേലും ആവട്ടെ… ഇവിടെ സമയം കളയണ്ട മാൻ…”

“ഓക്കേ ഡീ… പ്രാർത്ഥിക്ക്….”

“ഞാൻ കൺഫ്യൂഷനിൽ ആണ് മോനേ… ആറു മാസമായുള്ള വരൾച്ച…. അത് നീക്കാൻ നീ വേണോ അതോ ഈ പെണ്ണ് വേണോ എന്ന കൺഫ്യുഷൻ….”

വീണ്ടുമെന്റെ ഉള്ളിൽ ദേഷ്യം കയറി… പെട്ടന്ന് എന്റെ മനസിലേക്ക് ഒരുപാട് ചിന്ത വന്നു… മൂന്നു വർഷം…. നീണ്ട മൂന്ന് വർഷത്തിന് ഇടയിൽ എത്ര പേര് അവളെ??? ചിന്തിച്ചാൽ തല പെരുക്കുമെന്ന് മനസിലായി ആ സംസാരം നിറുത്തിക്കാൻ പറഞ്ഞു…

“നീ പോടീ…. ആ പിന്നെ… എന്റെ കാർ നീ ഓടിച്ചു ഞങ്ങളെ കൊണ്ടു വിട്ടാൽ മതി… തറവാട്ടിൽ കാറ് വന്നത് കണ്ടാൽ അയൽക്കാർ ഒക്കെ വരാൻ സാധ്യതയുണ്ട്….”

ഫുൾ പ്ലാനിങ് ആണല്ലേ മോനേ…”

ചാവി വാങ്ങിക്കൊണ്ടവൾ പറഞ്ഞു…

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.