അവൾ അമേയ {അപ്പൂസ്} 2085

പിന്നെ ഇന്നാണ് അവളെ കാണുന്നത്… മൂന്നു വർഷത്തിന് ശേഷം…. എന്നിൽ നിന്ന് ഒളിച്ചോടിയ അവൾ എന്നെ തിരഞ്ഞു വന്നിരിക്കുന്നു….

എന്നെ മറക്കാൻ വേണ്ടി പോയ അവൾക്ക് അതിന് കഴിഞ്ഞില്ലെങ്കിലും അവളെ മറക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ച ഞാൻ അവളെ മറന്നു… അല്ലെങ്കിൽ മറക്കാൻ ശ്രമിച്ചു….

പക്ഷേ, അവൾ ചെയ്തതും….. അവളൊന്നു…. ഒരവസരം തന്നിരുന്നെങ്കിൽ….

വീണ്ടുമെന്റെ കണ്ണുകൾ അവൾക്ക് നേരെ നീണ്ടു…. എനിക്ക് വശം തിരിഞ്ഞാണ് അവളുടെ ഇരിപ്പ്…

ഗൂഢമായ ഒരു പുഞ്ചിരി മുഖത്ത് ഒളിപ്പിച്ചു കൊണ്ടവൾ എന്നത്തേയും പോലെ എന്തോ കുത്തി കുറിക്കുന്നുണ്ട്….

എത്രയൊക്കെ ടെൻഷനിൽ ആണെങ്കിലും ഞാൻ ഒരു നിമിഷം അവളുടെ സൗന്ദര്യം ആസ്വദിച്ചു നിന്നുപോയി….

സ്വർണനിറമുള്ള മുടിയിൽ ഒരു ഭാഗത്ത് കുറച്ചു ആകാശനീല കളർ ചേർത്തിട്ടുണ്ട് എന്നല്ലാതെ മുഖത്തിന്‌ വലിയ മാറ്റമൊന്നുമില്ല…

എന്റെ മനസ്സ് വീണ്ടും പഴയ ലോകത്തിലേക്ക് എത്തി….

ഒരൊറ്റ കാഴ്ചയിൽ നിമകുട്ടി എന്റെ മനസ്സിൽ നിന്ന് അകന്നു…

സ്വർണതലമുടിയും നക്ഷത്രകണ്ണുകളുമായി അമേയ അമേയ അവിടം സ്വന്തമാക്കി…..

അല്പനേരത്തേക്ക് എങ്കിലും അവളിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിച്ചതിൽ കുറ്റബോധം പോലെ….

“നിൻ്റെ പ്രശ്നം ഇത്ര പെട്ടന്ന് തേടിയെത്തിയോ???”

ഡയാന എന്റെ തൊട്ടടുത്തു നിന്ന് ചെവിയിൽ ചോദിച്ചു…

“മ്മ്…”

“എന്നാലും പതിനെട്ടാം തീയതി എന്ന് പറഞ്ഞിട്ട്???”

“ആ…. ആർക്കറിയാം…”

“എന്തായാലും മോനെ… ഫോട്ടോയിൽ കണ്ടതിലും സൂപ്പർ…. ക്യാമറക്ക് ഒപ്പിയെടുക്കാൻ പറ്റാത്ത സ്സൗന്ദര്യം….”

“നീ പോയെ… മനുഷ്യനിവടെ….”

“എന്നാ ഇവിടെ സമയം കളയാതെ അവളെ വിളിച്ചു കൊണ്ട്പോ എങ്ങോട്ടെങ്കിലും…”

അവളെന്നെ മുന്നോട്ട് തള്ളി…

പെട്ടന്ന് വച്ച കാലൊച്ച കേട്ട് അമേയ തല ഉയർത്തി…

എന്നെ കണ്ടതും അവൾ കയ്യിലിരുന്ന പുസ്തകം അടച്ചുകൊണ്ടു എഴുനേറ്റു…

എനിക്ക് മുൻപിലേക്ക് അല്പം കുനിഞ്ഞു നിന്ന് എന്നെ നോക്കികൊണ്ട് തന്നെ അവളാ ബുക്ക് ബാഗിലേക്ക് തിരുകി….

എത്ര വേണ്ടെന്ന് വച്ചാലും അറിയാതെ കണ്ണുകൾ ആ മാറിലേക്ക് നീണ്ടു…. എന്നെ പ്രലോഭിപ്പിക്കുക തന്നെ ആവണം അവളുടെ ഉദ്ദേശവും….

അവൾ ശരിക്കും നിവർന്നു നിന്നപ്പോൾ ആറടിയിലേറെ ഉയരമുണ്ട് അവൾക്ക്… പതിനഞ്ചു കാരിയിൽ നിന്ന് പതിനെട്ടു കാരിയിലേക്ക് ഉള്ള മാറ്റം ശരിക്കും അറിയാനുണ്ട് ആ ശരീരത്തിൽ….

പക്ഷേ ഭാഗ്യം… സ്കിൻ ടൈറ്റ് ആണെങ്കിൽ കൂടി പാദത്തിന് അല്പം മുകളിൽ വരെ ഇറക്കമുള്ള ജീൻസും മാറിടത്തിനു മുകളിൽ മാത്രം ടൈറ്റ് ആയി നിൽക്കുന്ന ജീൻസിന്റെ ഹുക്ക് കാണാനാവുമോ ഇല്ലയോ എന്ന് സംശയം തോന്നിക്കുന്നത്ര ഇറക്കവുമുള്ള ടീഷർട്ടും ആണ് വേഷം… അവളെ സംബന്ധിച്ച് ഇത് തന്നെ വലിയ കാര്യം….

ഡയാന അമേയയുടെ മുഖഭംഗിയും അവയവകാന്തിയും ഉയരവും ഒക്കെ കണ്ട് വാ പൊളിച്ചു നില്പുണ്ട്…

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.