അവൾ അമേയ {അപ്പൂസ്} 2085

ശരിയാണ്… ഇത്രയും ദിവസം ആയിട്ടും ഞാൻ അവൾ മൊബൈൽ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല… ഞാൻ മൊബൈലിൽ നെറ്റ് സർഫ് ചെയ്യുമ്പോളും സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോളും മായ എഴുതുകയോ ചിത്രം വരച്ചിരിക്കുകയോ ചെയ്യുകയാവും…

“പക്ഷേ താങ്കളുടെ അഡ്രസ്സ് തന്നോളൂ…”

അവൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു കൊടുത്ത എന്റെ വിലാസം എഴുതാൻ അവൾ കുറെ ബുദ്ധിമുട്ടി… എങ്കിലും അവളുടെ കാക്കതൂറിയത് പോലുള്ള അക്ഷരങ്ങളിൽ അവൾ എന്റെ വിലാസം കുറിച്ച് വച്ചു…

“പക്ഷേ,, ഞാൻ നിങ്ങളെ കാണാൻ വരില്ല…. ഒരിക്കലും വിളിക്കാനോ എഴുത്തു അയക്കാനോ തയ്യാറാവില്ല…”

“പിന്നെന്തിനാ എന്റെ അഡ്രസ്സ്???”

അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്ന് കൊണ്ടു പറഞ്ഞു..

“ഹഹ… വിഡ്ഢികൾ… ലോകത്തിൽ കൂടുതലും വിഡ്ഢികളാണ്… എന്നെ പരിചയപെടുന്നവർ എല്ലാവരും….നീയടക്കം… പുതിയൊരു വിഡ്ഢി കൂടി എന്റെ കണക്കുബുക്കിലേക്ക്….. അത് മാത്രമാണ് നീ…. ഏതാനും ദിവസത്തേക്ക് കൊതിപ്പിച്ചു കടന്നുകളയുന്ന എന്നെ കൊതിയോടെ നോക്കുന്ന വിഡ്ഢികൾ…”

ശരിക്കും മറുപടി നഷ്ടപെട്ടവനെ പോലെ ഞാൻ ബെഡിൽ ഇരിക്കുമ്പോൾ അവൾ തുടർന്നു….

“ഇവിടെ നിന്ന് പോയാൽ ഞാൻ നിന്നെ മറക്കും… നിൻ്റെ അഡ്രസ്സ് എനിക്കൊരു അക്കം മാത്രമാണ്… എന്റെ ജീവിതത്തിൽ പരിചയപെട്ടവരുടെ എണ്ണത്തിലെ അടുത്ത അക്കം…. ഇനിയും മനസിലായില്ലേ നിന്നേ കൂടെ കൂട്ടിയത് എന്തിനെന്നു…..”

“പക്ഷേ ഈ വിഡ്ഢിയെ നീയും പ്രണയിച്ചുപോയി അല്ലേ???”

അവളത് കേട്ട് ഞെട്ടി…. അതുവരെ ഉണ്ടായിരുന്ന ആത്മവിശ്വാസം തകർന്ന അവൾ പുലമ്പി….

“ഇല്ല… ഇല്ലാ… നെവർ… എന്തെ നീയങ്ങനെ ചോദിച്ചെ???”

“യെസ്… നീ എത്ര നിഷേധിച്ചാലും നിൻ്റെ കണ്ണുകളിൽ ഞാൻ കണ്ടതാണ് പ്രണയം…”

“നോ… നോ മാൻ… നീ നുണ പറയുന്നു….”

വികാരക്ഷോഭത്തിൽ അവൾ പുലമ്പി…

” അല്ല അമേയ, എന്റെ മായാ… അന്ന് ലൂസേനിലെ തെരുവിൽ വച്ചു ബോഗൻ വില്ലയിൽ ചാരി നിന്ന് ചുംബിച്ചപ്പോൾ… ഇന്ന് കട്ടിലിൽ എന്നെ തട്ടിയിട്ട് ചുംബിച്ചപ്പോൾ… ഒക്കെ ഞാൻ കണ്ടതാണ് നിൻ്റെ കണ്ണുകളിൽ…. ”

“നോ…”

അവൾ അലറി… പിന്നെ പതിയെ പറഞ്ഞു…

“ഞാനൊരു വേശ്യ ആണ്… ആ കണ്ടത് മുഴുവൻ ഒരു വേശ്യയുടെ അഭിനയവും….”

“ഒക്കെ.. താങ്ക് യൂ… പക്ഷേ…ഒന്ന് പറയട്ടെ… ഞങ്ങൾ ഇന്ത്യക്കാർ വികാരങ്ങൾക്ക് വില നൽകുന്നവരാണ്…. ആൻഡ്… ആൻഡ്… ഞാൻ ഒരിക്കലും മറക്കില്ല…. ബൈ…”

നിരാശ കലർന്ന ശബ്ദത്തിൽ ഞാനത് പറഞ്ഞൊപ്പിച്ചു…

“ഒക്കെ മാൻ….”

അവൾ എന്റെ കവിളിൽ മൃദുവായി തട്ടി യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി….

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.