അവൾ അമേയ {അപ്പൂസ്} 2085

അടുത്ത ദിവസം ഞങ്ങൾ മൗണ്ട് പിലാത്തസ് പോയി… കേബിൾ കാറും ചെരിഞ്ഞു മാത്രം ഓടുന്ന ട്രെയിനും ഒക്കെ ചേർന്നു ഒരടിപൊളി യാത്ര…

ആ ഒരു ദിവസം മൊത്തം ഞങ്ങൾ ഒരുമിച്ചു എൻജോയ് ചെയ്തു… രാത്രി ലൂസേണ് ലേക്കിൽ ഒരു ക്രൂയിസ് നൈറ്റ്… പിറ്റേന്ന് രാവിലെ വിട അതായിരുന്നു പ്ലാൻ…

ക്രൂയിസ് നൈറ്റ് തീരാൻ നേരം അവളോട് ഞാൻ ഓർമിപ്പിച്ചു…

“എന്നെ കൂടെ കൂട്ടിയതെന്തിന് എന്ന് പിരിയാൻ നേരം പറയാം എന്നു പറഞ്ഞിട്ട്….”

അവളൊന്നു ആലോചിച്ചു പറഞ്ഞു

“ഇനി എന്താണ് ജയ് യുടെ പരിപാടി”

“ഒന്നുമില്ല… അഞ്ചു ദിവസം കഴിഞ്ഞു ക്ലാസ്സ് തുടങ്ങും… അത് വരെ ചുമ്മാ പോയി കിടന്നുറങ്ങാം…”

“ഞാൻ പാരീസ് പോവുന്നു… കൂടുന്നോ???”

അല്പം ആലോചിച്ചപ്പോൾ കാർഡിൽ പണമുണ്ട്… ചുമ്മാ ബോറടിച്ചു ഇരിക്കുന്നതിലും നല്ലതല്ലേ ഒരു ട്രിപ്പ്‌ എന്ന് തോന്നി യെസ് മൂളി…

വളരെ കൃത്യമായിരുന്നു അവളുടെ എല്ലാ ഇടപാടുകളും…. ഓരോ സെന്റ് പോലും കൃത്യമായി വീതിച്ചു നൽകി…

ആകെ തളർന്നാണ് ഞങ്ങൾ പാരീസിൽ ചെന്ന് കയറുന്നത്… ഒരുദിവസത്തെ ഒരുമിച്ചുള്ള വിശ്രമം…. ഞങ്ങൾ വീണ്ടും ഫ്രഷ് ആയി കറക്കം തുടർന്നു…..

ഒരു കട്ടിലിൽ കിടന്ന് … ഒരു മുറിയിൽ ഉറങ്ങി… ഒരുമിച്ച് കറങ്ങി….. ഒരുമിച്ചു കഴിച്ച്….

ശരിക്കും ഞങ്ങൾ വളരെ അടുത്തു…. ശരിക്കും സെക്ഷലി ഓപ്പോസിറ്റ് ആണെന്ന് പോലും മറക്കുന്ന പോലെ…

ഒരിക്കൽ ആദ്യം അവൾ ചെന്ന് കയറിയിട്ടുണ്ട് റൂമിൽ… ഫോൺ ചെയ്യാനായി ഞാൻ പുറത്തേക്കും ഇറങ്ങി….

അല്പം കഴിഞ്ഞു ഞാൻ ചെന്ന് കയറുമ്പോൾ കക്ഷി കുളിക്കുകയാണ്… അവളുടെ വസ്ത്രങ്ങൾ…. അടിവസ്ത്രങ്ങൾ അടക്കം നിലത്തു കിടപ്പുണ്ട്….

വീണ്ടുമെന്റെ ഉള്ളിൽ ചില ഫീലിംഗ്സ്… കഥകളിൽ വായിച്ച ഫീൽ മനസ്സിൽ തെളിഞ്ഞു വന്നു….

ഒരു സ്ത്രീയുടെ മണം… അത് അറിയാനായി അഭിവാഞ്ജ..

അറിയാതെ എന്റെ കൈ അവയ്ക്ക് നേരെ നീണ്ടു…. ഞാനത് കയ്യിലെടുത്തു ഉയർന്ന നിമിഷം…. ബാത്ത് റൂം തുറന്നു….അയഞ്ഞ ഒരു ഫുൾ ലെങ്ത് നൈറ്റ് ഡ്രസ്സ്‌ ധരിച്ചു അവൾ എന്റെ മുൻപിലേക്ക് ഇറങ്ങി… കയ്യിലുള്ളത് നിലത്തിടാൻ പോലും സമയം നൽകാതെ….

നിന്നുരുകുന്ന നിമിഷങ്ങൾ….. ചോര വാർന്നു മരിക്കുമെന്ന പോലെ…

“സോറി ജയ്… ഞാൻ ഈ കാര്യത്തിൽ ഒക്കെ കുറച്ചു മടി കൂടുതൽ ആണ്… തോന്നിയത് പോലെ വലിച്ചെറിയും…. എന്തിനാ കൈ കൊണ്ടെടുത്തത്… കാൽ കൊണ്ടു തട്ടി നീക്കാമായിരുന്നല്ലോ….”

അവൾ സിമ്പിൾ ആയി പറഞ്ഞെങ്കിലും എന്തോ, ചെയ്തത് തെറ്റായി എന്ന കുറ്റബോധം മനസ്സിൽ നിറഞ്ഞു… അവളോട്‌ ഒരക്ഷരം പറയാനോ കയ്യിലുള്ളത് ഒന്നു നിലത്തിടാനോ കഴിയാതെ ഞാൻ മരവിച്ച പോലെ നിന്നു….

“എന്ത്‌ പറ്റി മാൻ??? എൻജോയ് ചെയ്യാൻ മാത്രമാണ് വന്നത്… നോ സെന്റി ഫീലിംഗ്സ് മാൻ…”

അതും പറഞ്ഞവൾ കയ്യിലെ വസ്ത്രം തട്ടി കളഞ്ഞു എന്നെ അവളോട്‌ ചേർത്തു….

“സോറി…. സോറി മായാ…”

അതിശയപ്പെടുത്തുന്ന എന്തോ കേട്ടത് പോലെ അവളെന്നെ ചേർത്ത് പിടിച്ചു സെറ്റിയിലേക്ക് ഇരുന്നു…

“എന്തെ ജയ്???”

“ഞാൻ…. ഞാനത് മണക്കാൻ ശ്രമിക്കുകയായിരുന്നു….”

“സോ… എന്തിനു??”

അവളല്പം അകന്ന് എന്റെ കണ്ണിലേക്കു നോക്കി… കുറ്റബോധം കൊണ്ട് മറുപടി നല്കാനാവാതെ എന്റെ മുഖം കുനിഞ്ഞു…

“മാൻ… ഞാൻ ഇത്രയും അടുത്തിരിക്കുമ്പോൾ നിനക്ക് എന്നെ മണത്തു കൂടെ??? എന്തിന് മുഷിഞ്ഞത് മണക്കണം…”

അവളെന്റെ മുഖം പിടിച്ചു അവളുടെ ശരീരത്തിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു… പക്ഷേ, ഞാൻ പെട്ടന്ന് എണീറ്റ് മാറി…

എന്തെ ജയ്… മനസാഗ്രഹിക്കുന്നത് ചെയൂ…. എന്തിനിങ്ങനെ കുറ്റബോധം കൊണ്ടു നീറണം???

അവൾ വീണ്ടും വന്നെന്നെ ചുറ്റി പിടിച്ചു… ഈ വട്ടം പക്ഷേ, ഒരു പ്രത്യേക വാത്സല്യത്തോടെ…..

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.