അവൾ അമേയ {അപ്പൂസ്} 2085

എന്റെ ഉള്ളിൽ മായയോട് ഒരു ഇഷ്ടം തോന്നുന്ന പോലെ…. കാമമല്ല പ്രണയം…

“നീ സുന്ദരിയാണ് മായാ…. ഒരുപക്ഷെ ഞാൻ കണ്ടതിലേക്കും വച്ചു….”

ഞങ്ങൾ നടക്കുമ്പോൾ അവളുടെ മുഖം ഫോക്കസ് ആയ ഒരു ചിത്രത്തിൽ തന്നെ കണ്ണു നട്ടു അറിയാതെ പറഞ്ഞു പോയി….

അവളെന്റെ മുൻപിൽ കയറി നിന്നു… ഫോട്ടോയിൽ നോക്കി നടന്ന ഞാൻ അവളുടെ മേലേ ഇടിച്ചു നിന്നു….

കരിങ്കല്ല് പാകിയ നടപ്പാതയിൽ ഒരു വശത്തു വളർന്നു പൂത്തു നിൽക്കുന്ന ബോഗൻ വില്ലയ്ക്ക് മുകളിലേക്കു എന്നെ ചേർത്ത് നിറുത്തി അവളെന്നെ നോക്കി…

ഏതാനും സെന്റിമീറ്റർ മാത്രം അകലെ എന്നിലേക്ക് നോക്കുന്ന നക്ഷത്രകണ്ണുകൾ…. അതിൽ നോക്കാനാവാതെ ഞാൻ മുഖം കുനിച്ചു… അവൾ എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ടു ചോദിച്ചു….

“ശരിക്കും?? ശരിക്കും ജയ്???”

അടുത്ത നിമിഷവൾ എന്റെ കഴുത്തിലൂടെ കൈ ചുറ്റി എന്നെ അവളിലേക്ക് അമർത്തി…. അവളുടെ ജീൻസിന്റെ ഹുക്ക് എന്റെ വയറിലമരുന്നത് പോലും അറിയാവുന്നത്ര എന്നെ അവളിലേക്ക് ചേർത്തമർത്തി….

എന്റെ കണ്ണിൽ നോക്കികൊണ്ട് തന്നെ അവൾ ഒരു കാൽ വായുവിൽ ഉയർത്തി എന്നെ ഗാഢമായി ചുംബിച്ചു….ശരിക്കുമൊരു പ്രണയചുംബനത്തിന്റെ ഫീൽ…

പക്ഷേ അല്പം കഴിഞ്ഞു അതു പൂർണമാക്കാതെ പെട്ടെന്ന് അകന്നുമാറി തല കുനിച്ചു കൊണ്ടു അവൾ പറഞ്ഞു….

“നമുക്ക് പോവാം… തണുത്തു തുടങ്ങി…”

നിശബ്ദരായി ഞങ്ങൾ നടന്നു ഹോട്ടലിന്റെ മുൻപിലെത്തി…

“സോറി ജയ്… ”

താമസിക്കുന്ന ഹോട്ടലിലേക്കുള്ള സ്റ്റെപ് കയറുമ്പോൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ടവൾ സോറി പറഞ്ഞു…. ശേഷം കൈ വിട്ട് നടന്നു….

“എന്തിനാ മായാ??? എന്ത്‌ പറ്റി??? ”

“പാതിയിൽ നിറുത്തിയ ചുംബനത്തിന്…. രണ്ടുപേരും ഒരുമിച്ച് തുടങ്ങിയത് ഒരുമിച്ച് വേണമായിരുന്നു അവസാനിപ്പിക്കാൻ…. സോറി ജയ്…”

” നോ മൈ ഗേൾ…. പാതിയിൽ ചുംബനം നിറുത്തിയ മായയേക്കാൾ അത്രയും എന്നെ ചുംബിച്ച മായ… അങ്ങനെ കരുതാനാണ് എനിക്കിഷ്ടം… ആൻഡ് താങ്ക്സ് മായാ…. ”

ഞാൻ പ്രതീക്ഷിച്ചതിലും അധികം തന്ന അവളോട്‌ നന്ദി തന്നെ പറഞ്ഞു…

“മൈ റൂം നമ്പർ മുന്നൂറ്റി എട്ട്..”

റൂമിലേക്ക് തിരിയാൻ നേരം അവൾ പറഞ്ഞു….

“മൈൻ ഇരുന്നൂറ്റി പതിനാറു…”

എന്റെ റൂമും തിരിച്ചു പറഞ്ഞു ഒരു നിമിഷം കഴിഞ്ഞാണ് അവൾ പറഞ്ഞതിന്റെ അർത്ഥം ഞാൻ ഊഹിച്ചത്…

“അങ്ങനെ ഒരുദ്ദേശത്തിൽ അല്ലെന്ന് പറഞ്ഞിട്ട്???”

അവളോട്‌ അത് തുറന്നു ചോദിക്കുക തന്നെ ചെയ്തു…

“ഞാൻ എന്റെ റൂം നമ്പർ മാത്രമാണ് പറഞ്ഞത്….”

“ഷുവർ…. വിൽ മീറ്റ്…”

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.