പരസ്പരം കുറെയേറെ ഫോട്ടോസ് എടുത്തു നൽകിയശേഷം ഞാൻ പുഴയിലേക്ക് നോക്കി പാലത്തിൻറെ കൈവരിയിൽ കൈ കുത്തി നിൽകുമ്പോൾ അവളെന്റെ തോളിലേക്ക് തല ചേർത്ത് ചോദിച്ചു….
“നിങ്ങൾ… എന്നെ കൂടെ കൂട്ടിയത് അതേ ഉദ്ദേശത്തോടെ അല്ലേ….”
മറുപടി പറയാൻ അല്പം വൈകി… പക്ഷേ അവളോട് നുണ പറയാൻ കഴിയാത്ത അത്രയും അടുപ്പമുള്ളത് പോലെ..
“അതെ…”
അല്പം സമയം കഴിഞ്ഞു ആണെങ്കിലും സത്യം തന്നെ നാവിൽ നിന്ന് വന്നു…
“ജെനുവിന് റിപ്ലൈയ്ക്ക് നന്ദി…”
അതിന് മറുപടി ആയി അവളോട് തിരിച്ചു ചോദിച്ചു….
“നീയോ?? നീ കൂടെ കൂടിയത് ആ ജോലി ചെയ്ത് എന്നിൽ നിന്നും പണം വാങ്ങാൻ അല്ലേ….”
അവളെന്റെ കണ്ണിൽ നോക്കി… തിളങ്ങുന്ന നക്ഷത്രകണ്ണുകൾ
“ആണോ???”
അവൾ എന്നോട് തന്നെ തിരിച്ചു ചോദിച്ചു…
പക്ഷേ ഒരു നിമിഷം കഴിഞ്ഞു താഴെ പുഴയിൽ ചെറിയ ചുഴികൾ ഉണ്ടാവുന്നത് നോക്കി നിന്ന് കൊണ്ട് അവളെന്നോട് പറഞ്ഞു
“ഒരിക്കലും അല്ല മാൻ…. ഈ യാത്രക്ക് വേണ്ടതിലും അധികം എന്റെ കയ്യിൽ ഉണ്ട്…. അത് തീർന്ന് കഴിഞ്ഞു മതി ഇനി പണം… കൂടുതൽ സമ്പാദിച്ചു ഞാൻ എന്ത് ചെയ്യാൻ… കൂടുതൽ പണം കയ്യിൽ വച്ചു കള്ളൻമാർക്ക് ഇരയാവാൻ എനിക്ക് താല്പര്യം ഇല്ല…”
“പിന്നെ എന്തിനു എന്റെ കൂടെ കൂടി???”
അടുത്ത നിമിഷം തന്നെ എന്റെ ചോദ്യം അവൾക്ക് നേരെ നീണ്ടു…
അവളൊന്നു ആലോചിച്ച ശേഷം പറഞ്ഞു…
“നമ്മൾ പിരിയാറാവുമ്പോൾ പറയാം….”
ഇനി അവൾക്ക് എന്നോട് വല്ല താല്പര്യവും??? ആ എന്തേലും ആവട്ടെ… പതിയെ പിടിക്കാം രണ്ടു ദിവസമുണ്ടല്ലോ ടൂർ….
വീണ്ടും എന്റെ ഉള്ളിൽ ചെറിയ ദുഷ്ചിന്ത തല പൊക്കി… അറ്റ്ലീസ്റ്റ് ഒരുപാട് നല്ല ഫോട്ടോ എങ്കിലും എടുത്താൽ നാട്ടിൽ പോവുമ്പോൾ തള്ളാൻ നല്ല പവർ കിട്ടും….
“നമുക്കൊരു സെൽഫി എടുത്തുകൂടെ??”
എന്റെ മനസറിഞ്ഞപോലെ അവളുടെ ചോദ്യം…
പുറകിൽ ചാപ്പലും അതിലേക്കുള്ള നീളൻ പാലവും പശ്ചാത്തലം ആക്കി അവൾ സെൽഫി സ്റ്റാൻഡിൽ ക്യാമറ സെറ്റ് ചെയ്ത് കൊണ്ടു എന്നെ നോക്കി… ഞാൻ ആണേൽ എക്സ്ട്രാ ഹാപ്പി…
പല ആംഗിളുകളിൽ ഞങ്ങൾ ഫോട്ടോസ് എടുത്തു…. പലപ്പോളും അവളുടെ കവിളിലേക്ക് എന്റെ മുഖം ചേർക്കാൻ ശ്രമിക്കുന്ന കണ്ട് അവൾ ചോദിച്ചു..
“എന്നെ ചുംബിക്കണോ???”
“അത്രയും ചേർന്നൊരു ഫോട്ടോ???”
അവൾ ചിരിച്ചു കൊണ്ടു എന്റെ കഴുത്തിലൂടെ ഒരു കൈ കൈ ചുറ്റി ചുണ്ടിൽ ചുണ്ട് ചേർത്തു…
ഇക്കിളി എടുക്കുന്നു…
എന്റെ വളർന്ന് തുടങ്ങിയ മീശ തടഞ്ഞപ്പോൾ അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു…
മീശ ഇഷ്ടമല്ല അല്ലേ…
അവൾ പറഞ്ഞാൽ ഞാനത് വടിച്ചു കളഞ്ഞേനെ…
അമേരിക്കൻസിന് പൊതുവെ അല്ല…. പക്ഷേ എനിക്ക് ഇഷ്ടമാണ്…. അവളെന്റെ മീശക്ക് മുകളിലൂടെ ചൂണ്ടുവിരൽ ഓടിച്ചുകൊണ്ട് പറഞ്ഞു…
ഞങ്ങൾ വീണ്ടും ഫോട്ടോയെടുപ്പ് തന്നെ ശ്രദ്ധിച്ചു…. പക്ഷേ എത്രയെടുത്തിട്ടും നല്ലൊരു ഫോട്ടോഗ്രാഫർ ആയ അവൾക്ക് തൃപ്തി വരാത്ത പോലെ….
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?