അവൾ അനുപമ Like

ഇത് കേട്ടതും.. ഭാസ്കരൻ ദേഷ്യത്തിൽ ആ സ്ത്രീ യുടെ നേരെ ആടി വന്നു…
അവളുടെ ഒരു ശാപം തൂപ്…..
  അയാൾ സൈഡിലേക്ക് നീട്ടി തുപ്പി….
ആ സ്ത്രീ പേടിച്ച് വേഗം പുറകിലേക്ക് മാറി പിന്നെ ഒന്നും പറഞ്ഞില്ല.. ആർക്കും അയാളോട് ഒന്നും പറയാൻ ധൈര്യം ഇല്ലായിരുന്നു…
നിങ്ങൾക്ക് അറിയോ… ആ കുട്ടി  തലയിൽ കൂടെ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്താൻ നോക്കിയതാണ്….
നാരായണി ചേച്ചി കണ്ടത് കൊണ്ട് ഭാഗ്യം
ഒന്നും പറ്റിയില്ല.. ഇല്ലങ്കിൽ കാണാമായിരുന്നു… അല്ലങ്കിലും നിങ്ങളുടെ ഓക്കേ കൂടെ നരകിച്ചു ജീവിക്കുന്നതിലും നല്ലത് അത് ചാകുന്നത് തന്നെയാ…
ഒരു സ്ത്രീ വളരെ രോഷത്തോടെ പറഞ്ഞു…
ഇത് കേട്ടതും ഭാസ്കരൻ ചുവന്ന കണ്ണുകൾ ഒന്നുകൂടെ ചുവപ്പിച്ചു ദേഷ്യത്തിൽ ആടി ആടി വന്ന്  അവളുടെ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്ന അവളുടെ  പനംകുല പോലെ ഉള്ള മുടിക്ക് ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചു ഇഴച്ചു മുന്നോട്ട് നീങ്ങി..
മുടിയിൽ ചുറ്റിപ്പിടിച്ചു വിലിക്കുമ്പോൾ അവൾ അവളുടെ അമ്മയെ ചുറ്റി പിടിച്ചിരുന്നു……
എന്നെ വിട്ട് കൊടുക്കല്ലേ അമ്മേ….
ആ അമ്മയും അവളെ അയാളുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ആയി അവളെ ചുറ്റിപ്പിടിച്ചു..
രണ്ടു പേരെയും വലിച്ചു അയാൾ  പത്തടി മുന്നോട്ടു വന്നു… ആ സമയം അവൾ മുടിയിലെ ചുറ്റിപ്പിടിച്ചപ്പോൾ ഉള്ള വേദന കാരണം അലറി കരയുന്നുണ്ടായിരുന്നു….
അയ്യോ…. അമ്മേ….  ഹാ…..
ആ കരച്ചിൽ കേട്ടത് കൊണ്ടായിരിക്കും ആ അമ്മയുടെ കൈയ്യിൽ നിന്നും മകളെ വിട്ട് പോയത്…
മുടിയിലെ വേദന കാരണം ആയിരിക്കും അവളുടെ അമ്മയെ അവൾ ചുറ്റിപ്പിടിച്ച കൈ അയഞ്ഞു പോയത്…
  ഭാസ്കരൻ ആ സാധു പെൺകുട്ടിയെ വലിച്ചിഴച്ചു ചുമരിൽ ചേർത്ത് നിർത്തി കഴുത്തിനു പിടിച്ചു….
ആർക്കും അയാളോട് അടുക്കാനോ…  എതിർക്കാനോ.. ഒന്നും പറയാനോ കഴിയാതെ നോക്കി നിന്നു… എല്ലാവർക്കും ഭയം….
ചുമരിൽ ചേർത്ത് നിർത്തി അയാൾ ആ കുട്ടിയുടെ കഴുത്തിൽ അമർത്തി ഞെരിച്ചു… ആ കുട്ടിക്ക് ശ്വാസം കിട്ടാതെ പിടയുകയും കണ്ണുകൾ പുറത്തേക്കു തള്ളി വരുകയും ചെയ്യുന്നുണ്ടായിരുന്നു…
ഇത് കണ്ട അവളുടെ അമ്മ  നിലത്തുനിന്നും ഓടി വന്ന് അയാളുടെ കയ്യിൽ കയറി ആവുന്ന ശക്തിയിൽ ആ കുട്ടിയുടെ കഴുത്തിൽ ഉള്ള പിടുത്തം വിടുവിക്കാൻ നോക്കി… ആ കൈ ഒന്ന് അയഞ്ഞതും ആ പെൺകുട്ടി ആഞ്ഞു ശ്വാസം വലിച്ചു…
ഭാസ്കരൻ  ആ പാവം സ്ത്രീയെ ഇടത്തെ കൈകൊണ്ടു കഴുത്തിനു പിടിച്ചു പത്തടി ദൂരത്തേക്ക് എറിഞ്ഞു… അവർ അവിടെ നടു തല്ലി വീണു..
അപ്പോഴേക്കും ഒരു 16 വയസ്സ് തോന്നിക്കുന്ന മെലിഞ്ഞു വെളുത്ത ഒരു പയ്യൻ  അയാളുടെ കയ്യിൽ കയറിപ്പിടിച്ചു
വിട്…  വിട്….. അച്ഛാ…. കുഞ്ഞേച്ചിയെ വിട്… എന്ന് പറഞ്ഞ് അവൻ അച്ഛന്റെ കയ്യിൽ തുങ്ങി… ഭാസ്കർ ആ പയ്യനെയും എടുത്തു എറിഞ്ഞു… കഴുത്തിലെ പിടി മുറുകി മുറുകി വരുന്നു…
എല്ലാവരും ഷോക്ക് ആയി നിൽക്കുന്നു… ഞാനും അവിടെ നടക്കുന്ന എല്ലാം കാണുന്നുണ്ട്… ഇതൊക്കെ സിനിമയിലും കഥകളിലും കണ്ടിരുന്ന ഞാൻ….. ഇങ്ങനെ ഒരു അനുഭവം നേരിട്ട് കാണുന്നത് ആദ്യമായി ആണ്…..
  ആ  … അമ്മ തലയിൽ രണ്ട് കൈകൊണ്ടും അടിച്ച്…… വാ….വിട്ട് അലറി കരയുന്നുണ്ട്… ന്റെ മോളെ ഇപ്പോൾ കൊല്ലും അയാൾ…..
ആ ആർത്ത  നാദം കാതുകളിൽ  മുഴുങ്ങിയ എന്റെ അമ്മ ഷോക്കിൽ നിന്നും ഞെട്ടി ഉണർന്നു….അത് വരെ നടന്നതെല്ലാം കാണുന്നുണ്ട്..,..എങ്കിലും ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..
അമ്മ ഒരു നിമിഷം കൊണ്ട് ഓടി അയാളുടെ കയ്യിൽ കയറി പ്പിടിച്ചു
അലറി…
.  കൈയ്യെടുക്കെടാ…… ആ കൊച്ചിന്റെ കഴുത്തിൽ നിന്നും….  പിടി വിടാൻ….
അമ്മ അയാളുടെ പിടി വിടുവിക്കാൻ നോക്കി…
അയാൾ ഷോൾഡർ കൊണ്ട് അമ്മയെ ശക്തിയായി ഒന്ന് തള്ളി…
ആ ശക്തിയിൽ അമ്മ ഒന്ന് വേച്ച് രണ്ട് സ്റ്റെപ് മുന്നോട്ട് ആഞ്ഞു…. വീഴാൻ പോയതും… ബാലൻസ് ചെയ്തു  വീണ്ടും പൂർവാധികം ശക്തിയിൽ അയാളുടെ കയ്യിൽ പിടിച്ചു വലിച്ചതും അയാളുടെ ബാലൻസ് പോയി…..
അയാളുടെ കൈ അയഞ്ഞു കഴുത്തിലെ പിടി വിട്ടു…
ആ കുട്ടി ചുമരിൽ നിന്നും ഉർന്നു താഴെ ഇരുന്ന് പോയി.. എന്നിട്ട് ശക്തിയായി ശ്വാസം വലിച്ചു ചുമച്ക്കുന്നുണ്ടായിരുന്നു….
പെൺകുട്ടിയുടെ കഴുത്തിൽ നിന്നും പിടി വിട്ട ഭാസ്കരനെ അമ്മ ചെക്കിടടക്ക് ഒരെണ്ണം അങ്ങ് പൊട്ടിച്ചു….
തനിക്കെന്താ പ്രാന്താണോ…?  ആ കുട്ടി ചത്തു പോകുമായിരുന്നെല്ലോ…. താനൊക്കെ ഒരു അച്ഛനാണോ…?
അടി കിട്ടിയതും അയാൾ രണ്ടടി പുറകോട്ട് വേച്ചു പോയി…….  വീഴാതെ ആടി നിന്നു…  ചുറ്റുമുള്ളവരെ നോക്കി…
ഒരു പെണ്ണിന്റെ കയ്യിൽ നിന്നും ചെക്കിടടക്ക് ആണ് ഭാസ്കരന് അടി കിട്ടിയത്…
അവിടെ കൂടി നിന്നവരെല്ലാം ആകെ  തരിച്ചു നിന്നു…
അമ്മ തിരിഞ്ഞ്….ആ കുട്ടിയുടെ നേരെ രണ്ടടി വെച്ച് കുനിഞ്ഞു ആ കുട്ടിയെ താങ്ങി.. എഴുനേൽപ്പിക്കാൻ തുടങ്ങി..
കൊല്ലട്ടെ….കൊന്നോട്ടെ… ചേച്ചി… അതോടെ തീരുമെല്ലോ…..
അങ്ങനെ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടാമെല്ലോ….
ചുമച്ചു…..ചുമച്ചു  ….. വേഗം വേഗം ശ്വാസം എടുത്തു ആ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു…
നീ എന്നെ അടിക്കാറായ്  അല്ലെടി….
എന്ന് മുരണ്ടു…. അയാൾ അമ്മയുടെ അടുത്തേക്ക് നീങ്ങി…
അയാൾ അമ്മയെ എന്തെങ്കിലും ചെയ്യും എന്ന് ഉറപ്പുള്ള ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി….
ഞാൻ അവിടെ എത്തുന്നതിനു മുന്നേ…
തിരിഞ്ഞു നിന്നിരുന്ന അമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു.. അമ്മ കറങ്ങി അയാളുടെ മുന്നിൽ വന്ന് നിന്നു…. ആ പെൺകുട്ടി താഴെയും വീണു….
അയ്യോ….   ഒന്നും ചെയ്യല്ലേ…. ആ അമ്മയുടെയും മകളുടെയും നിലവിളി ഉയർന്നു….
അയാൾ കൈ ഉയർത്തി അമ്മയുടെ മുഖത്തടിക്കാൻ പോകുകയാണ് എന്ന് മനസ്സിലാക്കിയ അമ്മ രണ്ട് കൈകൊണ്ടും ചെവിയും മുഖവും പൊത്തിപ്പിടിച്ചു… കണ്ണുകൾ ഇറുക്കി അടച്ചു നിന്നു….
അടി വീഴേണ്ട സമയം കഴിഞ്ഞിട്ടും… കൈ പതിയാഞ്ഞത് എന്തെ എന്ന് കണ്ണ് തുറന്ന് നോക്കിയപ്പോൾ അമ്മ കാണുന്ന കാഴ്ച…  ഞാൻ അയാളുടെ കയ്യിൽ കയറി പ്പിടിച്ചു അടി തടുത്തു നിർത്തിയതാണ്… അമ്മ കാണുന്നത്
അമ്മ വേഗം അവിടെ നിന്നു  ആ കുട്ടിയുടെ അടുത്തേക്ക് നീങ്ങി നിന്നു…
കൈയ്യെടുക്കെടാ…..
ഞാൻ ഭാസ്കരന്റെ കയ്യിൽ പിടിച്ചത് ഇഷ്ടം ആകാതെ അയാൾ എന്നോട് അലറി..
അയാൾക്ക്‌ അമ്മയെ കിട്ടണം… ആളുകളുടെ മുന്നിൽ വെച്ച് തല്ലിയതല്ലേ…? ആ കലി തീർക്കണം… എനിക്ക് കാര്യം മനസിലായി…
മുന്നിൽ നിന്നും മാറെടാ നായെ…
ഞാൻ അയാളുടെ മുഖത്തു നോക്കി
        മാറിയില്ലങ്കിൽ..?
അയാളുടെ കൈ തടുത്തു നിർത്തിയ എന്നെ കൈ കുടയുന്ന കൂട്ടത്തിൽ ഒരു തള്ള് അങ്ങ് തന്നു.. ഇത് പ്രതീക്ഷിക്കാത്ത ഞാൻ രണ്ടടി പുറകോട്ടു വെച്ചതും.,  അയാൾ എന്റെ കഴുത്തിൽ പിടുത്തം ഇട്ടു ഞെക്കി…
ഞാൻ എന്റെ മുട്ട് കൈ കൊണ്ട് അയാളുടെ കൈക്ക് ഒരു അടി കൊടുത്തതും അയാളുടെ എന്റെ കഴുത്തിലെ പിടി അയഞ്ഞതും
അയാളുടെ  കൈപ്പത്തി പിടിച്ചു ഞാൻ ഞേരിച്ചുടച്ചു… അയാൾ വേദകൊണ്ട് അലറി രണ്ടടി പിന്നോട്ട് വലിഞ്ഞു….
കൈ കുടഞ്ഞു…വീണ്ടും അയാൾ എന്റെ നേരെ കൈ ഉയർത്തി അടിക്കാൻ നോക്കിയതും ആ കയ്യിൽ കയറി പിടിച്ച് തിരിച്ചെതും അയാൾ വേദന കൊണ്ട് അലറി..എനിക്ക് പുറം തിരിഞ്ഞു മുന്നിൽ നിന്നു… കൈ ഒന്നയച്ചതും അയാൾ കുതറി രണ്ടടി മുന്നോട്ട് വെച്ചതും… ഞാൻ കാലുയർത്തി അയാളുടെ പുറത്ത് ആഞ്ഞു ഒരു ചവിട്ടു കൊടുത്തു… അതിന്റെ ഫോഴ്‌സിൽ അയാൾ  വെച്ച് വെച്ച് ചുമരിൽ പോയി മുഖം അടച്ചു വീണു…
അയാൾ വീണ്ടും എണീറ്റു വന്നു എന്നെ തല്ലാൻ കൈ ഓങ്ങിയതും കയ്യിൽ പിടിച്ച്
ഞാൻ അയാളെ നോക്കി…
കുറേ നേരമായി നീ ഇത് തുടങ്ങിയിട്ട്…
നീ എന്താ കരുതിയത്… കള്ള് കുടിച്ച് എന്തും ചെയ്യാം എന്നോ…
ആരും ചോദിക്കില്ല എന്നോ…?
ഇന്ന് നിന്റെ അവസാനം ആണ്…   ഒരു അഞ്ചേട്ടണം അങ്ങ് കിട്ടി എന്റെ കയ്യിൽ നിന്നും അതിന് ശേഷം നെഞ്ചത്ത് ആഞ്ഞു ഒരു ചവിട്ടു  കൊടുത്തതും അയാൾ  പത്തടി മാറി ഉരുണ്ടു മറഞ്ഞു വീണു… രണ്ടുമൂന്നു വട്ടം എണീക്കാൻ നോക്കിയതും വീണ്ടും താഴേക്കു വീണു അവിടെ കിടന്നു…
എനിക്ക് കലി അടങ്ങിയില്ല….
ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു..
കമഴ്ന്നു കിടക്കുന്ന അയാളുടെ കൈ പിടിച്ച് ഓടിച്ചു…..
വേദന കൊണ്ട്…അയാൾ അലറി കരഞ്ഞു.   ….
വലിച്ചു മലർത്തി കിടത്തി….
കഴുത്തിൽ കാൽ വെച്ചമർത്തിയതും അയാൾ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി.. കണ്ണുകൾ രണ്ടും ഉന്തി പുറത്ത് വരാൻ തുടങ്ങി….
മോനെ……. രെഞ്ചു….. വേണ്ട…..
അമ്മ ഓടി വന്നു എന്നെ തള്ളി മാറ്റി…..
അയാളുടെ നേരെ കൈ ചൂണ്ടി… ഈ ദിവസം നിനക്ക് ഓർമ്മ വേണം…
അയാൾ. ചുമച്ചു ചുമച്ചു അവിടെ കിടന്നു.. എനിക്ക് കലി അടങ്ങിയില്ല….
ഇനി ഇപ്പോൾ എന്തൊക്കെയാ ഉണ്ടാകുക എന്ന് കണ്ടറിയേണ്ടി വരും…
ഇന്ന് രാത്രി ഇതിന്റെ ബാക്കി അയാൾ ആ അമ്മയുടെയും മകളുടെയും നേരെ തീർക്കും…
ആൾക്കൂട്ടത്തിൽ നിന്നും ആരോ പറയുന്നത് ഞാൻ കേട്ടു…
ഞാൻ അമ്മയുടെ കൈയ്യിൽ നിന്നും എന്റെ കൈ വിടുവിച്ചു..
ഞാൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ….അമ്മ പേടിയോടെ വേണ്ട ഒന്നും ചെയ്യണ്ട അയാളെ എന്ന രീതിയിൽ തലയാട്ടി…
ഞാൻ നേരെ ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു… ഞാൻ അവളെ നോക്കി അവൾ മുട്ടിൽ തല താഴ്ത്തി ഇരുന്നു എങ്ങി എങ്ങി കരയുകയാണ്…
ഇങ്ങോട്ട് നോക്കു… അവൾ നോക്കിയില്ല. കരയുകയാണ്….
ഞാൻ വീണ്ടും ഉറച്ച ശബ്ദത്തിൽ വിളിച്ചു….. അപ്പോൾ പതുക്കെ മുഖം ഉയർത്തി.. മുഖമെല്ലാം അലസമായ മുടി കൊണ്ട് മറഞ്ഞിരുന്നു…..
ഞാൻ ഇന്ന് ഇവിടെ വന്നത്… ഇവിടെ ഉള്ള ഏതോ വീട്ടിലെ ഒരു പെൺകുട്ടിയെ പെണ്ണ് കാണാനാണ്…
ആ കുട്ടി നീ ആണോ എന്ന് പോലും എനിക്ക് അറിയില്ല…
ഇവിടെ വന്നതും കുറേ സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ കാണുകയും വിഷമിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ കണ്മുന്നിൽ നടക്കുകയും ചെയ്തു…
നീ വരുന്നോ എന്റെ കൂടെ ……?        എന്റെ ജീവിതത്തിലേക്ക്….?
ആ കണ്ണീരിനിടയിലും അവൾ തുറിച്ചു എന്നെ തന്നെ നോക്കി… കേട്ടത് വിശ്വാസം ആകാഞ്ഞിട്ടോ… അതോ കേൾക്കാഞ്ഞിട്ടാണോ…?
ഞാൻ ഒന്ന് കൂടെ ചോദിച്ചു…
വരുന്നോ എന്റെ കൂടെ……
എന്റെ ജീവിതത്തിലേക്ക്….
എന്താണ് ഇത്രയും ആലോചിക്കാൻ ഉള്ളത്…..
ചാകാൻ ഇറങ്ങിതിരിച്ചതല്ലേ… നീ… കൊല്ലാൻ  ഒന്നും അല്ലെല്ലോ…
കൂടെ ജീവിക്കാൻ അല്ലെ….. ചാകാൻ എളുപ്പം ആണ്.. ജീവിക്കാൻ ആണ് ബുദ്ധിമുട്ട്….
നമുക്ക് ഒന്ന്  ശ്രെമിച്ചു നോക്കാമെന്നെ…
ഇനി പറ്റുന്നില്ല എന്ന് തോന്നുകയാണെങ്കിൽ പറഞ്ഞാൽ മതി ഒരു തപ്പ് മണ്ണണ്ണയും തീപ്പെട്ടിയും ഞാൻ വാങ്ങി തരാം…
അവൾ അപ്പോളും എന്നെ അന്തം വിട്ട് നോക്കി നിൽക്കുകയാണ്……
ഞാൻ അവളെ കൈ പിടിച്ച് എഴുനേൽപ്പിച്ചു…. അവൾ ദയനീയമായി എന്നെ നോക്കുന്നുണ്ട്…
ഞാൻ അവളെ നോക്കി….
  ദാ ആ നിൽക്കുന്നത് എന്റെ അമ്മ ആണ്…
ഞാൻ നോക്കിയില്ല എങ്കിലും ആ അമ്മ നിന്നെ നല്ലപോലെ നോക്കും അത് എനിക്ക് ഉറപ്പാണ്….  ഞാൻ അവളെ അവിടെ നിർത്തി…
അവളുടെ അമ്മ യുടെ അടുത്തേക്ക് പോയി… ആ സാധു സ്ത്രീ മണ്ണിൽ ഇരിക്കുകയാണ്… ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിട്ടും വിശ്വാസം വരാതെ എന്റെ മുഖത്തേക്ക് തന്നെനോക്കുന്നുണ്ട്
ഞാൻ അവരെ പിടിച്ച് എഴുനേൽപ്പിച്ചു…
ഞാൻ അവരോടായി പറഞ്ഞു… ഞാൻ നിങ്ങളുടെ മകളെ കൊണ്ട് പോകുകയാണ്…. എന്റെ ജീവിതത്തിലേക്ക്…. എനിക്ക് അവളുടെയും  അമ്മയുടെയും സമ്മതം മാത്രം മതി….
ആ അമ്മ ഭയത്തോടെ വീണു കിടക്കുന്ന അയാളെ നോക്കി….
ഞാൻ പേടിക്കേണ്ട…. അവരുടെ കൈ എന്റെ കൈക്കുള്ളിൽ ആക്കി അവരോടു സമ്മതം ചോദിച്ചു…
ആ അമ്മ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി… എന്റെ കൈ വിടുവിച്ചു…എന്നെ ഒന്ന് നോക്കി… കൈകൾ കൂപ്പി…
അത് സമ്മതം ആണ്….എന്നോണോ…? അവളെ ഈ നരകത്തിൽ നിന്നും എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെടുത്തു….എന്നാണോ…..എന്ന് എനിക്ക് മനസ്സിലായില്ല…
ഞാൻ നടന്ന് അവളുടെ അടുത്തെത്തി.. അവളുടെ കയ്യിൽ പിടിച്ചു.. അവൾ നിറഞ്ഞ കണ്ണുകളോടെ അമ്മയെ ഒന്ന് നോക്കി.. അനിയനും അമ്മയുടെ അടുത്തുണ്ട്…
ഞാൻ എന്റെ അമ്മയുടെ അടുത്തേക്ക് അവളെയും കൂട്ടി നടന്നു…
അമ്മ ആകെ കിളി പോയി നിൽക്കുകയാണ്…
ഞാൻ ചുറ്റും കൂടി നിൽക്കുന്നവർക്ക് നേരെ തിരിഞ്ഞു….
ഇത് നിങ്ങളുടെ നാടാണ്…
ഞാൻ ഈ കുട്ടിയെ കൊണ്ട് പോകുകയാണ്… എന്റെ ജീവിതത്തിലേക്ക്… ആരും എതിര് നിൽക്കരുത്… നിന്നാൽ  എനിക്ക് നിങ്ങളോടും അടിയുണ്ടാക്കേണ്ടിവരും..
ഇത് നിങ്ങളുടെ നാടാണ്.. നിങ്ങള്ക്ക് വേണമെങ്കിൽ കൂട്ടം ചേർന്ന് എന്നെ തോല്പിക്കാൻ കഴിയും… അടിച്ച് ഓടിക്കാൻ കഴിയും…..
പക്ഷെ ഞാൻ തിരിച്ചു വരുന്നത് അതിലും വലിയ കൂട്ടവും ആയിട്ടായിരിക്കും… ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു….
ആരും എതിര് പറയുകയോ… ഒന്നും ചോദിക്കുകയോ ഉണ്ടായില്ല.. എല്ലാവർക്കും ആ കുട്ടി അവിടെന്ന് രക്ഷപ്പെടട്ടെ എന്ന ചിന്ത ആണ് ഉള്ളത്എന്ന്  എനിക്ക് തോന്നി…
ഞാൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു… കൂടെ അമ്മയും
അവൾ തിരിഞ്ഞു നോക്കി… തിരിഞ്ഞു നോക്കി ആണ് നടക്കുന്നത്…
നടന്നു റോഡിൽ എത്തിയതും.. അമ്മ എങ്ങനെ പോകും… ബൈക്ക് ഇവിടെ നിന്നോട്ടെ… നമുക്ക് കൂട്ടുകാരെ കൊണ്ട് പിന്നേ എടുപ്പിക്കാം…. ഞാൻ വണ്ടി ഒരു സൈഡിൽ ഒതുക്കി നിർത്തി….
അവിടെ ഉള്ള ചേട്ടനോട് ഒരു വണ്ടി കിട്ടുമോ എന്ന് ചോദിച്ചു… അയാൾ ആരെയോ വിളിച്ച് ഒരു ഓട്ടോ അറേഞ്ച് ചെയ്തു തന്നു….. ഓട്ടോ ഇപ്പോൾ വരും എന്ന് പറഞ്ഞു…
ഞാൻ അതിന് ഇടക്ക് രണ്ട് കൂട്ടുകാരെ വിളിച്ച്… ചെറിയ ഒരു പ്രശ്നം ഉണ്ട്… ഒരു കല്യാണം register ചെയ്യണം ഇന്ന് തന്നെ… നീ ഒന്ന് പോയി അന്വേഷിച്ചു ഡീറ്റെയിൽസ് വിട്…
അവൻ ഇന്നോ p.. ആർക്കാണ് കല്യാണം.. എന്താ കാര്യം.. അതൊക്കെ ഞാൻ പറയാം നീ വീട്ടിലേക്കു വാ  നമ്മുടെ കൂട്ടുകാരോടും പറഞ്ഞേക്ക്…
ഞാൻ ഫോൺ കട്ട്‌ ചെയ്തതും… അമ്മ ഫോൺ ഒന്ന് നോക്കട്ടെ….
ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ..
എല്ലാം പറയാൻ നിൽക്കണ്ട… ചുരുക്കി പറഞ്ഞാൽ മതി…
ഹാ….എന്നും പറഞ്ഞ്….അമ്മ ഫോണും വാങ്ങി മാറിനിന്നു സംസാരിച്ചു…
അ പ്പോഴേക്കും auto വന്നു.. ഞങ്ങൾ ഓട്ടോയിൽ കയറി വീട്ടിലേക്കു യാത്ര തിരിച്ചു…..
ആരും ഒന്നും സംസാരിച്ചില്ല…
അമ്മയും ടെൻഷനിൽ ആണ്.. ഞാനും ടെൻഷനിൽ ആണ്…
അച്ഛനോടും ബന്ധുക്കളോടും ഇതൊക്കെ എങ്ങനെ അവതരിപ്പിക്കും…?
ഇനി എന്നെ അവിടെന്ന് ചവിട്ടി പുറത്താക്കുമോ..?
അമ്മ അച്ഛനോട് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക..?
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി ആകെ വല്ലാത്ത ഒരു അവസ്ഥയിൽ മുന്നോട്ട് നോക്കി ഇരിക്കുന്നുണ്ട്…
എത്ര സമയം അങ്ങനെ ഇരുന്നെന്നോ…
എത്ര ദൂരം വണ്ടി മുന്നോട്ട് പോയെന്നോ മനസിലായില്ല….
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ആണ് ഞെട്ടി ചിന്തകളിൽ നിന്നും ഉണർന്നത്….
ടാ.    .നീ… എവിടെ എത്തി….
  ഞാൻ രജിസ്റ്റർ ഓഫീസിൽ വിളിച്ചു ചോദിച്ചിരുന്നു..
ഇന്ന് നടക്കില്ല…. നാളെയെ നടക്കു….  എന്നാ പറഞ്ഞത്….
പിന്നെ ഞാൻ നമ്മുടെ അമ്പലത്തിലെ പുഷ്പ്പൻ ചേട്ടനോട് ചോദിച്ചു…
അവിടെ രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്.. നീ അവരെയും കൂട്ടി അങ്ങോട്ട് വന്നോ….
ഞാൻ അമ്പലത്തിൽ പോയി ബാക്കി കാര്യങ്ങൾ ശെരിയാക്കാം… രണ്ടു പേരുടെയും id card വേണം കെട്ടോ….
Id കാർഡോ….?  അതെന്തിനാണ്….
എന്റേത് എന്റെ കയ്യിൽ ഉണ്ട്…
അവളുടേത്….?
പെട്ടന്നാണ് ബൾബ് കത്തിയത്….
ഈശ്വരാ…
ഇവൾക്ക് 18 വയസ്സ് ആയിട്ടുണ്ടാകില്ലേ..?
ഭഗവാനെ……..?
അകത്ത് കിടക്കേണ്ടി വരുമോ..?
ഞാൻ അമ്മയുടെ അടുത്തു ഇരിക്കുന്ന അവളെ ഒന്ന് നോക്കി… മുഖം അപ്പോളും വ്യക്തമായില്ല…
അമ്പലത്തിന്റെ അവിടെ എത്തിയതും ഒരു കാറിൽ കൂട്ടുകാർ വന്നിട്ടുണ്ട്…
ഒരാൾ അമ്പലത്തിന്റ കൗണ്ടറിൽ നിൽക്കുന്നുണ്ട്… ഞാൻ ബാക്കി മൂന്നു പേരുടെ അടുത്തേക്ക് നടന്നു……
ഹാ..    നീ…..എത്തിയോ… അതെ സമയം തന്നെ  ഞാൻ വരുന്നത്  കണ്ട കൂട്ടുകാരൻ കൗണ്ടറിൽ നിന്നും  ഓടി എന്റെ അടുത്ത് വന്നു…
വേഗം..   വാ….
അവർ എവിടെ…?
അവരെ വിളിക്കു…
സമയം വൈകുന്നു….
ഞാൻ അവനെ ഒന്ന് നോക്കി…
നീ എന്താണ് നോക്കി നിൽക്കുന്നത്…
അവൻ എന്നെ….ഒന്ന് നോക്കി..
ഓട്ടോയുടെ അടുത്തേക്ക് പോയി…
ഓട്ടോയിൽ നിന്നും ഇറങ്ങിയ അമ്മയെ കണ്ട്
അവൻ  ഒന്നും മനസിലാകാതെ എന്നെ നോക്കി….
അമ്മ ഇറങ്ങിയപ്പോൾ വാല് പോലെ അവളും ഇറങ്ങി… അവളുടെ കോലം കണ്ടതും അവന് ആകെ  സംശയമായി
അവൻ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു… കൂടെ ഉണ്ടായിരുന്നവർക്കും ഒന്നും മനസിലായില്ല… അവരും എന്നെയും നോക്കുന്നു.. അമ്മയെയും ആ കുട്ടിയേയും മാറി മാറി നോക്കുന്നു..
അവൻ ഓടി എന്റെ അടുത്തു വന്ന്…
എന്താടാ ഇതൊക്കെ…?
ഏതാണ് ആ കുട്ടി…?
നീയെന്താ അമ്മയും ആയിട്ടു വന്നേ…?
ആരുടെ കല്യാണം നടത്തണം എന്നാ നീ പറഞ്ഞത്..?
ആ കുട്ടിയുടെ ആണോ..?
പയ്യൻ എവിടെ…?
അവർക്കൊന്നും കാര്യം അറിയാത്തതു കൊണ്ട്. ചോദ്യങ്ങൾ ഇങ്ങനെ വന്ന് കൊണ്ടിരുന്നു…..
ഞാൻ എന്ത് പറയണം എന്ന്  ആലോചിച്ചു നിൽക്കുമ്പോളേക്കും അവളുമായി അമ്മ ഞങ്ങളുടെ അടുത്തെത്തി …
കല്യാണം ഈ കുട്ടിക്കാണ്… കഴിക്കുന്നത്‌ ഇവനും.. അമ്മ പറഞ്ഞപ്പോൾ അവന്മാർ ഞെട്ടി…
ഇവനോ….?
കൂട്ടുകാർ ഒരുമിച്ചു ചോദിച്ചു..
ആ  …. അവനും.. ഈ കുട്ടിയും ഇഷ്ടത്തിൽ ആയിരുന്നു… ഇന്ന് പെണ്ണ് ചോദിക്കാൻ പോയതായിരുന്നു… അവര് അമ്പിനും വില്ലിനും അടുക്കുന്നില്ല…വഴക്കും ആയി….
പിന്നെ ഒന്നും നോക്കിയില്ല….ഇട്ടിരുന്ന ഡ്രെസ്സിൽ തന്നെ  അവളെ അവിടുന്ന് വിളിച്ചിറക്കി കൊണ്ട് വന്നു….
ബാക്കി ഒക്കെ പിന്നേ പറയാം… വേഗം ബാക്കി കാര്യങ്ങൾ ഒക്കെ നോക്ക്..
ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് അമ്മ അവളെയും കൊണ്ട് പോയി…
അമ്മ പറഞ്ഞത് കേട്ടതും അവർക്ക് എല്ലാത്തിനും ഉള്ള ഉത്തരം കിട്ടി…
എത്ര ഭംഗിയായിട്ടാണ് അമ്മ കാര്യങ്ങൾ ഡീൽ ചെയ്തത്…
കൂട്ടുകാർ എല്ലാം കൂടെ എന്നെ കലിപ്പിൽ ഒന്ന് നോക്കി…
എന്നാലും ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ… പരിഭവം ഉണ്ടായിരുന്നു അവരുടെ മുഖത്ത്…
നീ വാ…  എന്ന് പറഞ്ഞ് അവർ എന്നെയും കൂട്ടി കൗണ്ടറിലേക്ക് നടന്നു…
ടാ നീ ആ ഓട്ടോക്കാരനെ വിട്ടേക്ക്…
ഒരാൾ അതിന് പോയി…
ബാക്കി ഉള്ളവർ കൌണ്ടറിൽ നിൽന്നു..
ടാ മാലയും ബൊക്കയും.. താലിയും ഒന്നും വാങ്ങാൻ പറ്റിയില്ല…
ഇവിടെ മാല കെട്ടുന്ന ചേച്ചിയെ കൊണ്ട് രണ്ട് തുളസി മാല കെട്ടിച്ചിട്ടുണ്ട്…
അത് പോരെ..?
ഹാ.. അത് മതി…
രണ്ട് പേരുടെയും id തരൂ…. കൗണ്ടറിൽ നിന്ന ആള് ഞങ്ങളോട് ചോദിച്ചു..
ചേട്ടാ id എന്റേത് ഉണ്ട്.. ആകുട്ടിയുടെ ഇല്ല… ഞാനും കൂട്ടുകാരും അവരെ സാഹചര്യം മനസ്സിലാക്കാൻ ശ്രെമിച്ചു..
അതൊന്നും പറഞ്ഞാൽ പറ്റില്ല…
Id ഇല്ലാതെ രജിസ്റ്ററിൽ ഒപ്പിടാൻ പറ്റില്ല… കോപ്പി യും വേണം… രണ്ട് സാക്ഷികളുടെയും id കോപ്പി വേണം…
Id വൈകിട്ട് എത്തിക്കാം… ചേട്ടാ…പ്ലീസ്‌… അങ്ങനത്തെ സാഹചര്യം ആയതു കൊണ്ടല്ലേ…എല്ലാരും പറഞ്ഞ് നോക്കി…
ഇനി ഇപ്പോൾ എന്ത് ചെയ്യും…?
അപ്പോഴേക്കും അമ്മയും ആ കുട്ടിയും ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു…
അമ്മ അവളുടെ മുടി ഒക്കെ ചീകി ഒതുക്കി പിരിച്ചിട്ടിരുന്നു.. ചെറുതായി കണ്ണെഴുതി.. പൊട്ടു കുത്തി.. പൗഡർ ഇട്ടിട്ടുണ്ട്…
അമ്മ എന്താ പ്രശ്നം…
കാര്യം മുഴുവൻ കേട്ട്  ഇനി എന്താ ചെയ്യുക …അമ്മയും സംസാരിച്ചു നോക്കി…
നിയമം ആണ്……ചേച്ചി…… അത് കൊണ്ടാണ്…
 വീട്ടിലേക്ക് പോയാലോ…? കൂട്ടുകാരൻ… ചോദിച്ചു…
ടാ… നീ അവരോടു… ആ തുളസി മാല പൂചിച്ചത് കൊണ്ട് വന്നു തരാൻ പറ…
ഏതായാലും വന്നതല്ലേ…
ഭഗവാന്റെ മുന്നിൽ എന്ത് നിയമം…
ഇന്ന് അമ്മ ഫുൾ മാസ്സ്  ആണെല്ലോ…
അമ്മ എന്റെയും അവളുടെയും കൈ പിടിച്ച്  അമ്പലത്തിന് മുന്നിൽ കൊണ്ട് നിർത്തി…  അപ്പോഴേക്കും  മാല പൂചിച്ചതും സിന്ദൂരവും തട്ടിൽ എത്തിയിരുന്നു…
അവിടെനിന്നു ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചു… ചന്ദനം അവളുടെ നെറ്റിയിൽ ചാർത്തി…തുളസി മാല അവളുടെ കഴുത്തിൽ ചാർത്തി… സിന്ദൂരം അവളുടെ സീമന്തരേഖയിലും ചാർത്തി… പെട്ടന്ന് ആണ് ഓർമ വന്നത്.. എന്റെ കഴുത്തിൽ കിടന്നിരുന്ന ചെയിൻ ഊരി ഭാഗവാനോട് പ്രാർത്ഥിച്ചു അവളുടെ കഴുത്തിൽ അണിഞ്ഞു…അമ്മ രണ്ടുപേരുടെയും കൈ പിടിച്ച്….പ്രാർത്ഥിച്ചു ഇറങ്ങാൻ പറഞ്ഞു…
ഞങ്ങൾ കൌണ്ടർ ന് മുന്നിലൂടെ നടന്ന് വരുബോൾ…
അല്ലാ…….?
അത് മംഗലം വീട്ടിലെ രവിയുടെ ഭാര്യ അല്ലെ…?
ഏത്…..  കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന..?
ആ അതെ.  അത് അവരുടെ മകനും കൂട്ടുകാരും ആണെല്ലോ…? ഞാൻ കാണാറുള്ളതല്ലേ…
അവന്റെ കല്യാണം ആണോ…?
ഏതാണ് ആ പെൺകൊച്ച്..? എവിടെ ഉള്ളതാ….?
രവി ഇല്ലല്ലോ കൂടെ…?
നല്ല ഗഭീരം ആയി നടക്കേണ്ട കല്യാണം ആണെല്ലോ…
എന്താ ഇപ്പോൾ ഇങ്ങനെ….?
നൂറു ചോദ്യങ്ങൾ അവർ തമ്മിൽ ചോദിക്കുന്നുണ്ട്…
ഒരു കാര്യം എനിക്ക് വ്യക്തമായി എന്റെ കല്യാണം ഇപ്പോൾ കാട്ടുതീ പോലെ നാട്ടിൽ അറിയും.
അങ്ങോട്ട് ശ്രദ്ധിക്കാതെ ഞങ്ങൾ വേഗം വണ്ടിക്കരികിൽ എത്തി.. അല്ലങ്കിൽ അവരുടെ നൂറു ചോദ്യത്തിന് ഉത്തരം നൽകേണ്ടി വരും….
അവിടെന്ന് വീട്ടിലും എത്തി…
അമ്മ ഒരു നിലവിളക്കും കത്തിച്ചു വന്ന് അവളുടെ കയ്യിൽ കൊടുത്തു ഞങ്ങളെ വീട്ടിലേക്കു കയറ്റി…
കൂട്ടുകാർ…..  ടാ   എന്നാ ഞങ്ങൾ ഇറങ്ങട്ടെ വൈകിട്ട് വരാം… അത്യാവശ്യം ഉണ്ട്….  കാർ ഇവിടെ ഇട്ടിട്ടുണ്ട്…
വേണ്ടടാ.. ബൈക്ക് ഇട്ടാൽ മതി കാർ നിങ്ങൾ കൊണ്ട് പൊയ്ക്കോ… നിങ്ങള് 4 പേര് ഉള്ളതല്ലേ… എന്നാ ശെരി..
ആ……പിന്നെ  എന്റെ ബൈക്ക് അവിടെ ആണ് ഉള്ളത് നിങ്ങൾ അത് ഒന്ന് എടുത്തു ഇവിടെ എത്തിക്കണേ… ഇതാ ചാവി.. വണ്ടി ഉള്ള സ്ഥലവും പറഞ്ഞു കൊടുത്തു… ശെരി വൈകിട്ട് കാണാം.. നിങ്ങൾ റസ്റ്റ്‌ എടുക്ക്….
ഇവന്മാര് എന്താ വേഗം പോയത്..?
അച്ഛൻ വരുന്നതിനു മുന്നേ മുങ്ങിയതാണോ..?
ഹാ വൈകിട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ…? നോക്കാം..
ഇന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചു സോഫയിൽ ഇരുന്നു…
എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അറിയില്ല…  അമ്മ വന്നു തലയിൽ തലോടിയപ്പോൾ ആണ് കണ്ണ് തുറന്നത്..
നീ ഇത് കുടിക്ക്…  ജൂസ് തന്ന് അമ്മ പറഞ്ഞു…
ഞാൻ ഭക്ഷണം വേഗം ഒരുക്കട്ടെ..
പിന്നെ ആ കുട്ടിക്ക് ഇടാൻ ഇവിടെ ഡ്രസ്സ്‌ ഒന്നും ഇല്ല..വരുമ്പോൾ ഇട്ട ഡ്രസ്സ്‌ ആണ് ആകെ ഉള്ളത്… ഊണ് കഴിച്ചിട്ട് അവൾക്കു കുറച്ച് ഡ്രസ്സ്‌ എടുക്കണേ…
ഞാൻ അമ്മയോട്…  അവൾ എവിടെ..?
അവൾ കുളിക്കുന്നുണ്ട്… മാറാൻ നിന്റെ ട്രാക്ക് പാന്റും ടീഷർട്ടും കൊടുത്തിട്ടുണ്ട്..
എന്റേത് അവൾക്കു പറ്റില്ലല്ലോ..ഇവിടെ അവൾക്കു പാകമായ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ..? ഞാൻ അടുക്കളയിലേക്ക് ചെല്ലേട്ടെ…
ഞാൻ ജൂസ് കുടിച്ച് കണ്ണുകൾ അടച്ച് അവിടെത്തന്നെ ഇരുന്നു…
ടാ…  രഞ്ജു….. വാ…വന്ന് ഊണ് കഴിക്കു..
ഞാനും അമ്മയും അവളും കൂടെ ഊണ് കഴിച്ചു… അവൾ എന്റെ ഡ്രസ്സ്‌ ആണ് ധരിച്ചിരുന്നത്…
ഞാൻ അവളെ ഒന്ന് നോക്കി..
തല താഴ്ത്തി ഭക്ഷണം കഴിക്കുന്നുണ്ട്…
അമ്മ അവളോട്‌ കഴിക്കു മോളെ… ഇതുകഴിക്കു….അത് കഴിക്കു ഭക്ഷണം ഇഷ്ട്ടം ആയില്ലേ… എരിവ് കൂടുതൽ ഉണ്ടോ…  അവൾ തലകുലുക്കുന്നുണ്ട്.. മൂളുന്നുണ്ട്.. തല ആട്ടുന്നുണ്ട്… ഞാൻ വേഗം കഴിച്ച് സോഫയിൽ വന്നിരുന്നു….
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അവളെയും കൂട്ടി വന്നു.. അവൾ ഒരു ചുരിദാർ ഉടുത്ത് ഭംഗിയായി ഒരുങ്ങിയിട്ടിയുണ്ട്…
രഞ്ജു.. നീ ഇവളെയും കൂട്ടി കുറച്ച് ഡ്രസ്സ്‌ എടുത്തിട്ട് വാ..
അമ്മ വരുന്നില്ലേ…..?
ഇല്ല നിങ്ങൾ പോയാൽ മതി… എനിക്ക് ഇവിടെ കുറച്ച് ജോലി ഉണ്ട്.. പിന്നെ ബൈക്ക് അല്ലെ ഇവിടെ ഉള്ളു… നിങ്ങൾ പോയിട്ടു വാ…
ഇതേ അടുത്ത വീട്ടിലെ അഞ്ജലിയുടെ ചുരിദാർ ആണ്.. അവളുടെ ഡ്രസ്സ്‌ ഏകദേശം ഇവൾക്ക് പാകമാകും തോന്നി..    അതുകൊണ്ട് അവളുടെ ചുരിദാർ ഒന്ന് കടം വാങ്ങി… വന്നിട്ട് അലക്കി തേച്ച് തിരിച്ചു കൊടുക്കാം….
ഞാൻ ചാവിയും എടുത്ത് ബൈക്കിനരുകിലേക്ക് നടന്നു.. ബൈക്ക് സ്റ്റാർട്ട്‌ ആക്കിയിട്ടു നിന്നു.. അവളെ എന്റെ പുറകെ അമ്മ കയറ്റി ഇരുത്തി…
അമ്മ……പതുക്കെ ശ്രദ്ധിച്ചു പോകണേ..
ഞാൻ വണ്ടി മുന്നോട്ട് എടുത്തതും അവൾ പേടിച്ച് ബൈക്കിലെ പിടുത്തം എടുത്ത് എന്റെ ഷോൾഡറിൽ വെച്ച് മുറുക്കി പിടിക്കാൻ തുടങ്ങി… കാര്യം മനസ്സിലായ ഞാൻ പതുക്കെ പോകാൻ തുടങ്ങി.. അപ്പോൾ ഷോൾഡറിൽ ഉള്ള അവളുടെ പിടുത്തം അയഞ്ഞു…. പാർക്കിങ്ങിൽ വണ്ടി നിർത്തി ഇറങ്ങി… അവളെയും കൂട്ടി ടെക്സ്റ്റ്യിൽസ് കയറി…
ഒരു സ്റ്റാഫ് വേഗം വന്നു.., എന്താണ് sir വേണ്ടത്.. മാഡം എന്താണ് വേണ്ടത്…
ചുരിദാർ വേണം.. ആ സ്റ്റാഫ്‌ അവളെയും കൊണ്ടുപോയി… ഞാൻ പുറകെ പോയി… അവർ ഡ്രസ്സ് എടുക്കാൻ നിൽക്കുന്നതിന്റെ പുറകിൽ പോയി ചെയറിൽപോയി ഇരുന്നു….
ഇതിലും വില കുറഞ്ഞത് കിട്ടാൻ ബുദ്ധിമുട്ടാണ്….സ്റ്റാഫ്‌ പറയുന്നത് കേട്ടാണ്… എന്റെ ശ്രെദ്ധ അങ്ങോട്ട് പോയത്…
വെപ്രാളത്തോടെ മറുപടി നൽകുന്ന അവൾക്കു അരികിലേക്ക് ഞാനും ചെന്നു… കുറേ ചുരിദാർ വാരി ഇടീച്ച്
അവളോട്‌ സെലക്ട്‌ ചെയ്തോളാൻ പറഞ്ഞപ്പോൾ പ്രെത്യകിച്ചു അഭിപ്രായം ഒന്നും ഇല്ലാതിരുന്ന അവൾക്ക് ഞാൻ തന്നെ 4 പാർട്ടി വെർ സെലക്ട് ചെയ്തു…
അതിന്റ വില നോക്കി അവൾ പതുക്കെ എന്നോട് പറഞ്ഞു ഇത്ര വില ഉള്ളതൊന്നും വേണ്ട… ആകെ പറഞ്ഞത് അതായിരുന്നു…
വേറെ എന്തെങ്കിലും…?  വേണോ sir
സാരി ഒന്ന് വേണം…
സെറ്റ് സാരി  കസവിന്റെ കര ഉള്ളത്…
നീ സാരി ഉടുക്കാറുണ്ടോ…? അറിയുമോ ഉടുക്കാൻ..? ഞാൻ അവളോട്‌ ചോദിച്ചു..
അവൾ ഇല്ലാ…
സ്റ്റാഫ് എന്നെ ഒന്ന് നോക്കി…
ഞാൻ വേണം
സാരി സെക്ഷൻ ചെന്നപ്പോൾ അവിടുന്ന് ഒരു പ്ലെയിൻ കസവിന്റ സാരി എടുത്തു…
ആ സ്റ്റാഫ് കണ്ണാടിയുടെ മുന്നിൽ നിർത്തി ഒന്ന് ചെറുതായി ഉടുപ്പിച്ചു കാണിച്ചു… എന്നിട്ട് എന്നെ നോക്കി
ഇത് മതി…
അപ്പോൾ ആണ് ഡെമോയിൽ ഒരു grape color സാരി എന്റെ കണ്ണിൽ പെട്ടത് അതും ഉടുപ്പിച്ചു നോക്കി വാങ്ങി.. പിന്നെ വേറെ രണ്ട് കളർ കൂടെ വാങ്ങി അതിന്റ ബ്ലൗസും..
സാധാരണ വീട്ടിൽ ഇടാനുള്ളതും.. ചുരിതാരും വാങ്ങി
വേറെ എന്തെങ്കിലും..?
ഞാൻ സ്റ്റാഫിനോട് ബ്രായും പാന്റിയും… അവളെ സ്റ്റാഫിന്റ കൂടെ അയച്ചു…..
ഏല്ലാം ബില്ല് ആക്കി… പുറത്ത് വന്നു
നേരെ ഫാൻസി 4 ജോഡി ചെരുപ്പും… കുറച്ച് ഫാൻസിയും
ഏല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ 5.30 മണി ആയി…..
അമ്മ പൂമുഖത്തു കാത്ത് നിൽക്കുന്നുണ്ടായിരുന്നു… കൂടെ അയൽവക്കത്തു ഉള്ള നാലഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു….. അവരും കാര്യം അറിഞ്ഞു വന്നതാണ്…..
ഇതാണല്ലേ…. മരുമകൾ…..
ടാ……  അവൾക്കു വേണ്ടത് ഏല്ലാം വാങ്ങിച്ചോ..?
ഹ്ഹആ…
ഇത് ഒരുപാട് ഉണ്ടെല്ലോ… ടെക്സ്റ്റ്യിൽസ് മൊത്തം വാങ്ങിയോ…?
അമ്മ എന്നെ ഒന്ന് ട്രോളി….
ആ….. ഞാൻ ചോദിച്ചിരുന്നു….
അവർ വിൽക്കുന്നില്ല….. എന്നാ പറഞ്ഞത്.. വിൽക്കുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..
അമ്മ എന്റെ തലയ്ക്കു ഒരു കിഴുക്ക് തന്നു…..
അമ്മ അവളെയും കൂട്ടി…. കൂടെ ഉള്ള സ്ത്രീകളെയും കൂട്ടി അകത്ത് പോയി….
അപ്പോഴേക്കും കൂട്ടുകാർ വന്നു… അവർ എന്റെ ബൈക്കും ആയിട്ടാണ് വന്നത്…
വന്ന് കേറിയതും
ടാ….. കോപ്പേ..  നീ എന്ത് അക്രമം ആടാ അവിടെ കാണിച്ചത്…
അടി തടവുകൾ പഠിച്ചിട്ടുണ്ടെന്ന് കരുതി ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ…?
അയാൾക്ക്‌  രണ്ട് കൈ ഉയർത്താൻ കഴിയുന്നില്ല….എന്നാ കേട്ടത്…..
ഇന്നാ അവളുടെ id… ഇനി ഇതിന്റെ പേരിൽ രെജിസ്ട്രേഷൻ ചെയ്യാൻ കഴിയാതെ ഇരിക്കേണ്ട…
ഇത് എവിടുന്ന്…..?
ഞാൻ അവിടെ എത്തി ബൈക്ക് എടുക്കുന്നതിനു മുന്നേ ഒരാൾ എന്റെ അടുത്ത് വന്ന് പറഞ്ഞു…
നല്ല ആളാണ് kto…
പുള്ളിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി..  കൈ രണ്ടും അനക്കാൻ വയ്യ…
നീ…. ആണ് എന്ന്…..കരുതിയാണ് എന്നോട് സംസാരിച്ചത്… കുറച്ച് കാര്യങ്ങൾ അറിഞ്ഞ കൂട്ടത്തിൽ അവിടെ അമ്മയും മോനും മാത്രം ഉള്ളു എന്ന് അറിഞ്ഞു.. ഞാൻ വേഗം ആ വീട്ടിൽ കേറി അമ്മയോട് id വാങ്ങി…
കൂട്ടുകാരൻ ആണ് എന്നറിഞ്ഞപ്പോൾ.. നിന്നെ കുറച്ച് എന്നോട്  ചോദിച്ചു…   നിങ്ങളെ പറ്റി ഞാൻ ആ അമ്മയോട് പറഞ്ഞു……
ഒന്ന് കൊണ്ടും പേടിക്കേണ്ട…
നല്ല അമ്മയും അച്ഛനും ആണ്… രാജകുമാരിയെ പ്പോലെ നോക്കിക്കോളും…
ആ അമ്മയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു… വന്നെടാ…
ടാ… നീ അവളെ നല്ലണം നോക്കണേ… നോക്കുമല്ലോ…? അല്ലെ..? ഇല്ലങ്കിൽ നിന്റ പൊറം ഞങ്ങൾ പൊളിക്കും… ഹാ….
ഇത് കേട്ടപ്പോൾ  എന്റെ കണ്ണും നിറഞ്ഞു…
ദീപം……..
ദീപം…..
അവൾ ഒരു നിലവിളക്കും ആയി അങ്ങോട്ട് കയറി  വന്നു…   വിളക്ക് വെച്ച് അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു.. തിരിഞ്ഞു  നടക്കാൻ തുടങ്ങിയതും….
ടാ……നീ….. ഞങ്ങളെ  ഒന്നും പരിചയപ്പെടുത്തുന്നില്ലേ..?
ഇത് കേട്ടതും ഡോർ സൈഡിൽ ചാരി അവൾ അവിടെ നിന്നു….
ഞാൻ അവളുടെ അടുത്തേക്ക് നടന്നു…..
ഇത് എന്റെ കൂട്ടുകാർ ആണ്…
നാലു പേരുടെയും പേര് പറഞ്ഞു.. പരിചയപ്പെടുത്തി…
ഈശ്വരാ….  ഞാൻ എന്ത് പറഞ്ഞു പരിചയപ്പെടുത്തും… 3 മണിക്കൂർ അവൾ കൂടെ ഉണ്ടായിട്ടും അവളുടെ പേര് പോലും ചോദിക്കാൻ  മറന്നു പോയ എന്നെ ഞാൻ തന്നെ ശപിച്ചു….
ഇന്ന് ഇവനമ്മാർ  എന്റെ പുറം പൊളിക്കും….
ഇത്……  ഞാൻ കുറച്ചു നേരം മൗനം പാലിച്ചപ്പോൾ…
.. ന്താടാ നിനക്ക് അവളെ പരിചയപ്പെടുത്താൻ ഒരു മടി…?
അവൾ വേഗം കൈകൾ കൂപ്പി…. എന്റെ പേര്……അനു….
ശെരിക്കും പേര് അനുപമ…
  അപ്പോഴേക്കും അമ്മ വന്നു.. ടാ പിള്ളേരെ… നിങ്ങള്  ചായകുടിച്ചോ….?
ഞാൻ ചായ എടുക്കട്ടെ.. എല്ലാർക്കും…?
ഓഹ്…….ആയിക്കോട്ടെ……അമ്മേ…
അമ്മ അവളെയും കൂട്ടി അകത്തേക്ക് പ്പോയി..
ഞങ്ങൾ അവിടെ ഇരുന്നു നാളെ തന്നെ രെജിസ്ട്രേഷൻ ചെയ്യാൻ ഉള്ള കാര്യങ്ങൾ വിളിച്ച് ഏർപ്പാടാക്കി…
അപ്പോൾ നാളെ രാവിലെ 10 മണിക്ക്…. രജിസ്ട്രർ ചെയ്യാം… ഓക്കേ അല്ലെ.. കൂട്ടുകാരൻ എന്നെ നോക്കി ചോദിച്ചു…
ഉം….
ഒരു ട്രെയിൽ ചായയും ആയി അവൾ മുന്നിലും… അമ്മ പലഹാരങ്ങൾ ആയി പുറകിലും വന്നു… എല്ലാവർക്കും അവൾ ചായ കൊടുത്തു.. എന്റെ അടുത്തും വന്നു തല താഴ്ത്തി നിന്നു…
ചായ കപ്പ്‌ എടുക്കുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി….
അവളുടെ വീട്ടിൽ നിന്നും വരുമ്പോൾ ഉള്ള അവസ്ഥ അല്ലായിരുന്നു… അവളുടെ വീട്ടിലെ വിഷമിപ്പിക്കുന്ന അന്തരീക്ഷ ത്തിൽ നിന്നും മാറിയത് കൊണ്ടാകും മുഖത്തിന്‌ കുറച്ച് തെളിച്ചം വന്നിട്ടുണ്ട്…. പിന്നെ ഒരു പരിചയവും ഇല്ലാത്ത വീടും ആളുകളും.. അതിന്റെ ചെറിയ ഉൽകണ്ടയും ഉണ്ടാകും….
കൂട്ടുകാരൻ….. നല്ല ടീം ആണ് കെട്ടോ രണ്ടാളും… അവന്റ കൂടെ ഏതു നേരവും ഞങ്ങൾ ഉണ്ടാകാറുണ്ട്… എന്നിട്ടും ഞങ്ങൾക്ക് പോലും രണ്ടാളും ഒരു സൂചനപോലും തന്നില്ലല്ലോ…
ഞാൻ അവനെ ഒന്ന് നോക്കി ചിരിച്ചു…. കാര്യങ്ങൾ മുഴുവൻ അവന്മാർ അറിഞ്ഞിട്ടില്ല എന്ന് എനിക്ക് മനസിലായി.. തിരുത്താൻ ഞാനും പോയില്ല……ഇനി അറിയുമ്പോൾ അറിയട്ടെ…. എന്ന് ഞാനും കരുതി….
പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഞാൻ  അങ്ങോട്ട് നോക്കിയത്..
അച്ഛൻ….. ഇത്രയും നേരം മറന്ന ഒരു പ്രധാന കഥാപാത്രം…
ഈശ്വരാ ഇനി ഇവിടെ എന്തൊക്ക നടക്കും എന്ന് കണ്ടറിയാം…
ആ രവിയേട്ടൻ വന്നു… അമ്മ പറയുന്നത് കേട്ട് അവൾ അമ്മയുടെ അടുത്തേക്ക് നടന്നു അമ്മയുടെ പുറകിൽ നിന്നു…
അച്ഛൻ കയറി വന്നു… എന്നെയും കൂട്ടുകാരെയും ഒന്ന് നോക്കി… പിന്നെ അമ്മയെയും പുറകിൽ നിൽക്കുന്ന അവളെയും….  പിന്നെ സോഫയിൽ ഇരുന്നു…
രവിയേട്ടാ…. ചായ എടുക്കട്ടെ…
കുറച്ചു കഴിഞ്ഞു മതി…
അമ്മയോട്…എന്തായി കാര്യങ്ങൾ എന്ന് അച്ഛൻ ചോദിച്ചു….
വേറെ പ്രെത്യകിച്ചു ഒന്നും ഇല്ല… എല്ലാകാര്യങ്ങളും ഞാൻ വിളിച്ച് പറഞ്ഞില്ലേ….
ഉം….
കൂട്ടുകാരൻ അച്ഛനോട്…നാളെ രജിസ്റ്റർ ചെയ്യാൻ ഏർപ്പാട് ആക്കിയിട്ടുണ്ട്… 10 മണിക്ക്…  ഡീറ്റെയിൽസ് ഓക്കേ അയച്ചിട്ടുണ്ട്… പേപ്പർ വർക്ക്‌ ഒക്കെ അവർ ചെയ്തു വെക്കാം എന്ന് പറഞ്ഞിട്ടുണ്ട്……..
ഞാൻ വരുന്ന വഴിക്ക് പോലീസ് സ്റ്റേഷനിൽ ഒന്ന് കയറി… ഗോപിയോട് കാര്യങ്ങളുടെ ചെറിയ ഒരു ഡീറ്റെയിൽസ് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്… പിന്നെ MLA യോടും വക്കീലിനോടും…  എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്….
നിങ്ങൾ ഇരിക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം…  അച്ഛനും അമ്മയും അകത്തേക്ക് പോയി… കുറച്ച് നോരം അവിടെ നിന്ന് അവളും അകത്തേക്ക് പോയി… ഞാനും കൂട്ടുകാരും നാളത്തെ കാര്യങ്ങൾ ചർച്ച ചെയ്തു അവിടെ ഇരുന്നു….
കയ്യിൽ ഒരു കപ്പ്‌ ചായയും ആയി അച്ഛൻ വന്നു.. പുറകെ അമ്മയും…
ആരെയൊക്കെയോ വിളിച്ച് നാളത്തെ കാര്യങ്ങൾ ഒക്കെ ഏകദേശം രൂപം ആക്കി…
അച്ഛൻ അമ്മയോട്… ആ കുട്ടി എവിടെ…?
അമ്മ അവളെ മോളെ എന്ന് നീട്ടി വിളിച്ചു…
അവൾ പേടിയോടെ അമ്മയുടെ പുറകിൽ വന്നു നിന്നു…
അച്ഛൻ അവളെ അടുത്തേക്ക് വിളിച്ചു…
പേടിക്കണ്ട kto… കല്യാണം നാളെ രജിസ്റ്റർ ചെയ്യാം… എന്ത് വിഷമം ഉണ്ടെങ്കിലും എന്നോടോ അമ്മയോടോ പറയാം കേട്ടോ…. ഇത് നിന്റെ സ്വന്തം വീടാണ്… നിന്റെ സ്വന്തം അച്ഛനും അമ്മയും ആണ് കരുതിയാൽ മതി കെട്ടോ…. വേർതിരിച്ചു കാണണ്ട…..
സ്നേഹപൂർവ്വം അവളുടെ തലയിൽ ഒന്ന് തലോടി…
അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു… ആദ്യമായി ഒരു അച്ഛന്റെ സ്നേഹത്തോടെ ഉള്ള തലോടൽ അനുഭവിച്ചത് കൊണ്ടാണോ.. അറിയില്ല…
അവൾ തലയാട്ടി. തലകുനിച്ചു നിന്നു
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ…
അച്ഛൻ സോഫയിൽ ഇരുന്നു…
കൂട്ടുകാരും ആയി നാളത്തെ ചർച്ച നടത്തി..
അമ്മയും അവളും അകത്തേക്ക് പോയി…
ഞാൻ അവരുടെ സംസാരം ശ്രദ്ധിച്ചു അവിടെ നിന്നു… എനിക്ക് പ്രെത്യകിച്ചു റോൾ ഒന്നും ഇല്ല…?
അവരാരും എന്റെ അഭിപ്രായമോ ഒന്നും ചോദിക്കുന്നില്ല…
എന്റെ കല്യാണം തന്നെ അല്ലെ…?എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അറിയില്ല…
വരൂ… ഭക്ഷണം കഴിക്കാം… അമ്മ  വാതിൽക്കൽ പ്രെത്യക്ഷപ്പെട്ടു…
കൂട്ടുകാർ…എന്നാ ശെരി ഞങ്ങൾ ഇറങ്ങട്ടെ…
അമ്മ എങ്ങോട്ട്.. നിങ്ങള്ക്ക് ഉള്ളതും കൂടെ ഉണ്ടാക്കിയിട്ടുണ്ട്… കഴിച്ചിട്ട് പോയാൽ മതി…
എല്ലാ…   അമ്മേ…ഞങ്ങൾ വീട്ടിൽ നിന്നും കഴിച്ചോളാം.. അവന്മാർ പതുക്കെ വലിയാൻ നോക്കി…
അമ്മ നടക്കടാ…പിള്ളാരെ അങ്ങോട്ട്… അമ്മ എല്ലാത്തിനെയും ഉന്തി അകത്താക്കി…..പുറകെ ഞാനും അച്ഛനും
Dainning ടേബിളിൽ പ്ളേറ്റ് ഏല്ലാം നിരത്തി ചോറും കറിയും ചപ്പാത്തിയും
അവൾ നിരത്തി വെള്ളം glass എല്ലാം വെച്ചിട്ടുണ്ട്..
എല്ലാവരും ഇരുന്നു എല്ലാവർക്കും വിളമ്പി… അമ്മയും അവളും നിക്കുന്നത് കണ്ട്…
എന്താ നിക്കുന്നത്.. രണ്ടാളും ഇരുന്നോ..
ടേബിളിൽ സ്ഥലം ഉണ്ടെല്ലോ…
ഞാനും മോളും പിന്നെ കഴിച്ചോളാം… എന്ന് അമ്മ…
അത് വേണ്ട…  അവിടെ ഇരുന്നു കഴിക്കു…
അങ്ങനെ അവരും ഇരുന്നു ഭക്ഷണം കഴിച്ചു…
ഞാനും കൂട്ടുകാരും പുറത്തു സംസാരിച്ചു നിന്നു…..  അച്ഛൻ ഫോണിൽ ആരോടോ സംസാരിച്ചു സിറൗട്ടിലും..
അമ്മയും അവളും കിച്ചണിലെ ജോലി ഒതുക്കി…
എന്നാ ഞങ്ങൾ ഇറങ്ങട്ടെ അച്ഛാ…
രാവിലെ വരാം…… കൂട്ടുകാർ പോയി…
അച്ഛൻ എന്നോട്  എന്തെങ്കിലും ചോദിക്കും കരുതി അവിടെ പരുങ്ങി നിന്നു… അല്ലങ്കിലും എന്ത് ചോദിക്കാൻ ആണ്..  അച്ഛന്റെ അടുത്ത് അമ്മ വന്നിരുന്നു.. അവളും വാതിൽക്കൽ നിന്നു… അച്ഛൻ നാളെത്തെ തീരുമാനിച്ച കാര്യങ്ങൾ
അമ്മയോട് വിവരിച്ചു പറഞ്ഞുകൊടുക്കുന്നുണ്ട്.. കുറേ നേരം സംസാരിച്ചിരുന്നു.. ഞാനും അവളും കേട്ടിരുന്നു…
കുറച്ച് കഴിഞ്ഞു അമ്മ എണീറ്റ് അവളെയും കൂട്ടി അകത്തേക്ക് പോയി..
ദേ… ഒന്നിങ്ങു വന്നേ… അമ്മ അച്ഛനെ അകത്തേക്ക് വിളിച്ചു..
ഞാനും അകത്തേക്ക് കയറി…  അവളെ നോക്കി  കണ്ടില്ല… താഴെ അച്ഛന്റെയും അമ്മയുടെയും ബെഡ്‌റുമിന് അടുത്തായി ഒരു റൂം ഉണ്ട് ഞാൻ നോക്കിയപ്പോൾ അവിടെ അവൾക്കു വാങ്ങിയ സാധനങ്ങൾ എല്ലാം ഉണ്ട്… വാഷ് റൂമിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്….
ഞാൻ പതുക്കെ മുകളിലേക്കു പോകാൻ നേരം അച്ഛന്റെയും അമ്മയുടെയും ശബ്ദം കേൾക്കുന്നുണ്ട്..
അല്ല ആ കുട്ടി താഴെ റൂമിൽ കിടന്നോട്ടെ അല്ലെ….?
അതെന്തേ…?
അവൻ കല്യാണം കഴിച്ചു കൊണ്ട് വന്നതല്ലേ…..?
പിന്നെ…. എന്തിനാ താഴെ റൂമിൽ കിടത്തുന്നത്…..
നാളെ വിവാഹം രജിസ്റ്റർ ചെയ്യില്ലേ..?
പിന്നെ എന്താ….?
അപ്പോളും അവർ ഒരുമിച്ചല്ലേ നിൽക്കേണ്ടത്…
അമ്മ.. .. അതല്ല അവിടെ റൂം സെറ്റ് ചെയ്തിട്ടില്ലല്ലോ.. കട്ടിലും ഇല്ല…
കല്യാണം ശെരിയാകുമ്പോൾ റൂംസെറ്റ് ചെയ്യാം എന്ന് വെച്ചതല്ലേ…. ആകെ ഒരു വാർബോർഡ് ആണ് ഉള്ളത്…
ഓഹ് അത് ശെരിയാണെല്ലോ..? അച്ഛൻ
എന്നാ രണ്ടുപേരും താഴെ റൂമിൽ കിടന്നോട്ടെ..
ആ അത് ശെരിയാ…
ഞാൻ ഇത്‌ കേട്ടതും വേഗം പുറത്ത് സോഫയിൽ വന്നിരുന്നു…
അച്ഛൻ പുറത്ത് വന്നു എന്നോട് കിടക്കാൻ നോക്കാം..
നിങ്ങൾ താഴെ റൂമിൽ കിടന്നോ……..
അവിടെ മുകളിൽ കട്ടിൽ ഇല്ലല്ലോ…. നാളെ നമുക്ക് വാങ്ങിക്കാം…
ഓ അത് സാരമില്ല….ഞാൻ മുകളിൽ കിടന്നോളാം…
ഉം ശരി എന്നാ… ഞാൻ വേഗം മുകളിലേക്കു സ്റ്റൈയർ കയറി റൂമിൽ പോയി ഒന്ന് കുളിച്ചു…  ഒരു t ഷർട്ടും ട്രാക്ക് പാന്റും ഇട്ടു..
മടക്കി വെച്ചിരുന്ന കംഫർട് ബ്ലാങ്കറ്റ് നിവർത്തി വിരിക്കാൻ തുടങ്ങിയതും… പിന്നിൽ ഒരു കാൽപെരുമാറ്റം കേട്ട് വാതിൽക്കലേക്കു നോക്കിയ ഞാൻ അവളും കുളിച്ചു മാറ്റി വന്നിട്ടുണ്ട്…
ഞാൻ വിരിക്കാം… അവൾ പതുക്കെ പറഞ്ഞു…
ഓഹ്….സാരമില്ല…..
ഇന്ന് ഞാൻ വിരിച്ചോളാം…
നാളെ മുതൽ നീ വിരിച്ചോ…
ഇന്ന് നീ ഇവിടുത്തെ അഥിതി ‌ അല്ലെ…  ഞാൻ വിരിച്ച് തലയിണ കവർ ഒക്കെ ഇട്ട് പുതക്കാൻ ഉള്ള ബ്ലാങ്ക്കേറ്റും അടുത്തായി  വെച്ചു… ഞാൻ അവിടെ ഇരുന്നു…
പിന്നെ കട്ടിൽ ഇല്ലാ….കെട്ടോ… നാളേക്ക് ശെരിയാക്കാം… ഇന്നൊന്നു അട്ജെസ്റ് ചെയ്യണേ…
എല്ലാം പെട്ടന്ന് ആയപ്പോൾ…  ഒന്നിനും സമയം കിട്ടിയില്ല….
എന്താ അവിടെ തന്നെ നിന്നത്… ഇങ്ങോട്ട് വാ.. ഇവിടെ ഇരിക്കു…
അവൾ വാതിൽ ചാരി പതുക്കെ എന്റെ അടുത്ത് വന്നു നിന്നു….
പേടിക്കണ്ടാ… ഇവിടെ ഇരിക്കു….
അവൾ പതുക്കെ അവിടെ ഇരുന്നു… എനിക്ക് അഭിമുഖമായി… തല താഴ്ത്തി..
അവളോട്‌ എന്ത് ചോദിക്കണം എന്നോ പറയണം എന്നോ അറിയാതെ സത്യത്തിൽ ഞാൻ കുഴങ്ങി….
എങ്ങനെ… നിനക്ക് ഈ വീടും.. സ്ഥലവും അച്ഛനെയും അമ്മയെയും ഓക്കേ ഇഷ്ടം ആയോ….?
അവൾ മുഖത്തു നോക്കാതെ തല കുലുക്കി…
നിനക്ക് വീട്ടിലേക്ക് വിളിക്കണോ..?
അമ്മയെ വിളിക്കണോ…?
അമ്മയുടെ കയ്യിൽ ഫോൺ ഇല്ല…
അനിയന്റെ കയ്യിലും ഇല്ലേ….?
ഇല്ല… എന്ന് പറഞ്ഞതും കണ്ണുകൾ നിറഞ്ഞു വന്നു…
സാരമില്ല… നമുക്ക് നാളെ വഴി ഉണ്ടാക്കാം…
സങ്കടം ആകണ്ടാ കെട്ടോ…
എന്ത് സുന്ദരി കുട്ടിയാടോ… താൻ..
എന്തിനാ അങ്ങനെ ഒക്കെ ചെയ്യാൻ പോയത്….
( കഴിഞ്ഞ കാര്യങ്ങൾ അവളോട്‌ ചോദിക്കരുത് എന്ന് കരുതിയെങ്കിലും അറിയാതെ വായിൽ അത് തന്നെ വന്നു..)
ഈ സൗന്ദര്യമാണ്  എന്റെ ശാപം…..
ഞാൻ ഒരു ശാപം പിടിച്ച ജന്മ്മം ആണ്…
അതാണ് ഞാൻ ഇങ്ങനെ അനുഭവിക്കുന്നത്…. ഞാൻ ഒരു ഭാഗ്യദോഷി… ആണ്
അവൾ സ്വയം ശപിച്ചു….വിങ്ങി വിങ്ങി കരഞ്ഞു…. കണ്ണിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്….
ഞാൻ ആകെ എന്തോ പോലെ ആയി…
ഛേ….. എന്തിനാണ്….. അത് ചോദിച്ചത് വേണ്ടായിരുന്നു….
നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് നിനക്ക് ഇഷ്ടം ആയില്ലേ…?
ഞാൻ ചെയ്തത് തെറ്റായിപ്പോയോ…?
നിനക്ക് വീടിലേക്ക്‌ തിരിച്ചു പോകണോ…?
അതോ നിനക്ക് പ്രണയം വല്ലതും ഉണ്ടോ…?
ഞാൻ ആദിയോടെ ചോദിച്ചു….?
അവൾ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി…
ഇല്ല… പ്രണയം ഒന്നും ഇല്ല…
ആ വീട്ടിലേക്ക്‌ എനിക്ക് ഇനി പോകണ്ടാ…
ഇന്ന് എന്നെ അവിടെ നിന്നും കൂട്ടികൊണ്ട് വന്നത് കൊണ്ടാണ് ഞാൻ ഇവിടെ ജീവനോടെ ഉള്ളത്… അല്ലങ്കിൽ നാളെ നേരം വെളുക്കുന്നതിന് മുന്നേ….
അവൾ മുഴുമിപ്പിച്ചില്ല…
ഏങ്ങി ഏങ്ങി കരയുന്നുണ്ട്….
ഞാൻ ചിന്തയിൽ ആണ്ടു…..
ഭഗവാനെ…….ഇന്ന് രാത്രി ഇവിടുന്ന് ചെയ്യും എന്നാണോ….?
എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി…
വേലിയിൽ കിടക്കണ പാമ്പിനെ എടുത്തു തോളിൽ വെച്ചോ…?
ഭഗവാനെ…?
ഇനി ഇപ്പോൾ എന്താ ചെയ്യുക… ആകെ ടെൻഷൻ ആയി…
കരച്ചിൽ ഒന്ന് അടങ്ങിയ ശേഷം….  അവൾ …
പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും ഇല്ല… ആ നരകത്തിൽ നിന്നും എങ്ങനെയെങ്കിലും എന്നെ ഒന്ന് രക്ഷപ്പെടുത്തണേ ഭഗവാനെ എന്ന്…
നിങ്ങളാണ് എന്നെ അവിടുന്ന് രക്ഷപ്പെടുത്തിയത്…. നിങ്ങൾ എനിക്ക് ദൈവത്തിനു തുല്യം ആണ്…
കുടിലിൽ നിന്നും, ഉടുതുണിക്ക് മറു തുണി ഇല്ലാത്ത…… ദാരിദ്രം പിടിച്ച വീട്ടിൽ നിന്നും എന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നില്ലേ…?
നിങ്ങളുടെയും നിങ്ങളുടെ കുടുംബക്കാരുടെയും മുന്നിൽ ഞാൻ കാരണം ആ അച്ഛനും അമ്മയ്ക്കും നിങ്ങൾക്കും നാണക്കേട് ആയില്ലേ…?
നല്ല ഏതോ വീട്ടിലെ പഠിപ്പും ജോലിയും ഉള്ള കുട്ടിയെ കിട്ടേണ്ടത് ആയിരുന്നില്ല…?
എല്ലാം ഞാൻ കാരണം നഷ്ട്ടപ്പെട്ടില്ലേ…?
അതാണ് ഞാൻ പറഞ്ഞത് ഞാൻ ഒരു ശാപം പിടിച്ച ജന്മ്മം ആണ് എന്ന്…
എന്നെ നിങ്ങൾ നാളെ അവിടെ എന്റെ വീട്ടിൽ കൊണ്ടുപോയി ആക്കിക്കോളൂ..
ഞാൻ പൊയ്ക്കോളാം
ശെടാ… ഇവൾ ആലോചിച്ചു കൂട്ടുകയാണെല്ലോ…?
ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണെല്ലോ ഇവൾ ആലോചിച്ചു കൂട്ടുന്നത്…
ഇനി ഇതും ആലോചിച്ചു കൂട്ടി..   ആർക്കും….     ശല്യം ആകണ്ട… എന്ന് കരുതി രാത്രി ഇവിടെ നിന്നും ഇറങ്ങിപ്പോകുമോ…?
ഞാൻ വീണ്ടും ടെൻഷൻ ആയി…
എന്റെ ഭഗവാനെ..
ഇന്ന് രാത്രി ഉറക്കം ഒഴിച്ച് ഇവൾക്ക് കാവൽ ഇരിക്കേണ്ടി വരുമോ..?
ഞാൻ കുറച്ച് നേരം അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.. തല താഴ്ത്തി തന്നെയാണ് ഇരിക്കുന്നത്
അതെ ഒന്ന് ഇങ്ങോട്ട് നോക്കുമോ..?
അവൾ തല ഉയർത്തിയില്ല…
ഞാൻ വീണ്ടും…..  പറഞ്ഞത് കേട്ടില്ലേ…?
എന്റെ സ്വരം മാറിയത് അവൾക്കു മനസിലായി…
അവൾ പേടിയോടെ… എന്നെ നോക്കി….
അതെ നിന്നെ അവിടെ കൊണ്ടാക്കാനോ… വഴിയിൽ ഉപേക്ഷിക്കാനോ അല്ല നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്… എന്റെ കൂടെ എന്റെ ഭാര്യയായി ജീവിക്കാൻ ആണ് അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അങ്ങനെ തന്നെ…
പിന്നെ
നീ വെറുതെ ആലോചിച്ചു കാടു കയറേണ്ടാ…
നാളെ വിവാഹം രജിസ്റ്റർ ചെയ്യും… അതിൽ മാറ്റം ഒന്നും ഇല്ല…
കിടന്നുറങ്ങാൻ നോക്ക്…
അവൾ എന്നെ ഒന്ന് നോക്കി
എന്തോ പറയാൻ വന്നതും… മുഖം ഗൗരവം ഉള്ളത് ആയതു കണ്ട് മിണ്ടാതെ ഇരുന്നു…
ഉം കിടക്കാൻ നോക്ക്… അവൾ പേടിയോടെ എന്നെ ഒന്ന് നോക്കി വേഗം ചുമരിനോട് ചേർന്ന് പുറം തിരിഞ്ഞു കിടന്നു….
ഞാനും എന്തൊക്കെയോ ആലോചിച്ചു മുകളിലേക്കും നോക്കി കിടന്നു….
എത്ര നേരം അങ്ങനെ കിടന്നു അറിയില്ല.. എങ്ങി എങ്ങി കരയുന്ന ശബ്ദം ആണ് ശ്രെദ്ധയിൽ പെട്ടത്…
ഞാൻ അവളെ ഒന്ന് നോക്കി…
Light off ആക്കിയിരുന്നില്ല… തണുക്കുന്നും ഉണ്ട്…
ഞാൻ എണീറ്റു  ബ്ലാങ്കറ്റ് എടുത്തു അവളെ പുതപ്പിച്ചു…
അവൾ ഞെട്ടി തിരിഞ്ഞ് എന്നെ നോക്കി…
പിന്നെ……. പുതപ്പിച്ചതാണ്…….. എന്ന് മനസിലായപ്പോൾ പുതപ്പുമായി ചുരുണ്ടു വീണ്ടും ചുമരിനോട് ചേർന്ന് കിടന്നു…
എനിക്ക് ചിരി വന്നു… ആ ചുമർ അവിടെ ഉണ്ടായത് നന്നായി… അല്ലങ്കിൽ…?പാവം… കുട്ടി… സഹതാപം തോന്നി ആ കുട്ടിയോട്… ഒരു പരിചയവും ഇല്ലാത്ത വീട്ടിൽ… ഒരു പരിചയവും ഇല്ലാത്ത ആളുടെ കൂടെ… ഓഹ്…
രാത്രി രണ്ടുമൂന്നു പ്രാവശ്യം ഞാൻ ഞെട്ടി എണീറ്റ്റു… അവൾ എന്തൊക്കെയോ ഉറക്കത്തിൽ പറയുന്നുണ്ട്… ചിലപ്പോൾ കരയുന്നുണ്ട്.. വിതുമ്പുന്നുണ്ട്… ഒന്നും വ്യക്തം അല്ല…
എനിക്കാണെങ്കിൽ ഉള്ളിൽ ഭയവും ഉണ്ട്… ഓരോ പ്രാവശ്യവും ഞെട്ടി എണീറ്റാൽ ഒരു മണിക്കൂർ ന് അടുത്ത് വരും എനിക്ക് ഉറക്കം കിട്ടാൻ.. സത്യം പറഞ്ഞാൽ.. ഞാൻ അവൾക്കു കാവൽ ഇരിക്കുക ആയിരുന്നു എന്ന് വേണം പറയാൻ…
പുലർച്ചെ എപ്പോളോ ഒന്ന് ഉറങ്ങി…
എന്തോ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്… അടുത്ത് അവളെ കാണാതെ ഞാൻ പേടിച്ച് ചുറ്റും നോക്കി…
അവളെ അടുത്ത് കാണാഞ്ഞതും…. ഞാൻ ചാടി എണീറ്റതും….
അവൾ ബാത്‌റൂമിന്റെ ഡോർ തുറന്നതും ഒരുമിച്ചാണ്…
മുടി തോർത്തി……
കൊണ്ട കിട്ടിയിട്ടുണ്ട്.. ഞാൻ അവളെ നോക്കുന്നത് കണ്ട് അവൾ ചുമര് ചേർന്ന് താഴേക്കു പോകാൻ പോയതും…
ഞാൻ എങ്ങോട്ടാ…?
അത് താഴേക്ക്….. എന്തിനാ താഴേക്ക് പോകുന്നത്…. ഈ നട്ടപ്പാതിരക്ക് ആണോ കുളിക്കുന്നത്… അവിടെ എന്താ കാര്യം… നിനക്ക് ഉറക്കം ഒന്നും ഇല്ലേ…?
അത് സമയം 5.45 കഴിഞ്ഞു… അമ്മ കിച്ചണിൽ ഉണ്ട്… അപ്പോൾ  ആണ് ഞാൻ വാച്ചു നോക്കുന്നത്.. അവൾ വേഗം താഴേക്കു പോയി… ഞാൻ പതുക്കെ… പിന്നാലെ പോയി സ്റ്റൈർ ഇൽ നിന്നു….
താഴെ അമ്മയുടെ സംസാരം കേട്ടു…
ആഹാ കുളി കഴിഞ്ഞു വന്നോ…
നല്ല ചുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ…ദാ അവിടെ പൂജ മുറി ഉണ്ട്… വിളക്ക് വെച്ച് പ്രാർത്ഥിച്ചോ… അമ്മ ചായ ഉണ്ടാക്കാം…
ഹാവൂ….  സമാദാനം ആയി…. രാത്രി നേരാവണ്ണം ഉറങ്ങാത്ത ഞാൻ… ഘാഡമായ ഉറക്കത്തിലേക്ക് വഴുതി വീണു… അതൊരു ഉറക്കം തന്നെ ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *