അവിഹിതം [നീതു ചന്ദ്രൻ] 150

 

ഇതിനിടെ നീ പറയുന്ന നിന്റെ കഷ്ടപ്പാടുകൾ എല്ലാം കാമുകൻ വളരെ ക്ഷമയോടെ കേൾക്കും . എന്നിട്ട് പറയും ” നീ ആയിട്ടാണ് ഇതൊക്കെ ഇങ്ങനെ സഹിക്കുന്നത് വേറെ വല്ലോരും ആണെ എന്നേ എല്ലാം ഇട്ടെറിഞ്ഞു പോയിട്ടുണ്ടാകും ” എന്നൊക്കെ . അതൊക്കെ പറയുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നിയോ . തോന്നും . അതാണല്ലോ അവരുടെ കഴിവ് . ഇതിനിടെ ഇടയ്ക്കിടെ കാണാൻ തോന്നുന്നു എന്നു പറയും . പിന്നെ പതുക്കെ പതുക്കെ അവരുടെ നാട്ടിൽ സംഭവിച്ച അവിഹിതങ്ങളുടെ കഥകൾ പറഞ്ഞു തരും . പൊടിപ്പും തൊങ്ങലും വച്ച് കൊണ്ട് . അത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് ഒരു കുഴപ്പോം ഇല്ല എന്നൊക്കെ പറയും . എന്തിനാ അതൊക്കെ പറയുന്നേ എന്നോ . അവരും നിങ്ങളും തമ്മിലും അങ്ങനെ ഒരു അവസരം ഉണ്ടാക്കി എടുക്കാൻ .

 

അത് ഒരു തെറ്റൊന്നും ആയി ഞാൻ കാണുന്നില്ല . പരസ്പരം സമ്മതത്തോടെ ഉള്ള ശാരീരിക ബന്ധം ഒരു കുറ്റമല്ല എന്നാണ് സുപ്രീം കോടതി വിധി . എന്റെ പേഴ്സണൽ അഭിപ്രായവും അതാണ് .

 

ഇങ്ങനെ ഉള്ള ബന്ധങ്ങളിൽ കാമുകൻമാരോട് അവരുടെ ഫ്രണ്ടസ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . ” എടാ അവൾ നിന്റെ തലേൽ ആകുമോ ?” എന്ന് . അപ്പൊ അവർ പറയും ” ഇല്ലടാ കുട്ടി ഉള്ള കൊണ്ട് പ്രശ്നമില്ല ” എന്ന് .

 

അതിന്റെ മറ്റൊരു വേർഷൻ അവർ നിങ്ങളോടും പറയും . ” ആ കുട്ടി ഇല്ലാതിരുന്നെങ്കിൽ നിന്നെ ഞാൻ കൊണ്ടു പോകുമായിരുന്നു ” എന്ന് .

ഒലക്ക കൊണ്ടു പോകും . അത് നിങ്ങൾ വരാതിരിക്കാൻ അല്ലെങ്കിൽ അങ്ങനൊരു ചിന്ത പോലും വരാതിരിക്കാൻ അവർ മുൻ കൂട്ടി പറയുന്നതാ .

വല്ല സംശയോം ഉണ്ടെ ഒരിക്കൽ അവരോട് ചോദിക്കുക ” ഞാൻ നിന്റെ കൂടെ പോരട്ടെ എന്നു ”

 

അപ്പോൾ അവൻ മറുപടിക്കു വേണ്ടി തപ്പുന്നത് കാണാം . ഒടുവിൽ ഒട്ടും ആത്മാർഥ ഇല്ലാതെ വന്നോളാൻ പറയും .

” മക്കളെ കൂട്ടാതെ നീ വരുമെങ്കിൽ ഞാൻ നിന്നെ കൊണ്ടു പോകും” എന്നൊക്കെ പറയും . അതിലെ ആത്മാർഥത നിങ്ങൾ സ്വയം അളക്കുക .

 

ഭർത്താക്കൻമാരും ഇത്തിരി ശ്രദ്ധിക്കണം . വേറൊന്നും അല്ല അവൾക്ക് പരാതി പറയാനും ദേഷ്യപ്പെടാനും സനേഹിക്കാനുമൊക്കെ നിങ്ങൾ മാത്രെ ഉള്ളൂ ..

 

ഒന്ന് ചിന്തിച്ചു നോക്കുക.. ബന്ധങ്ങൾ ആണോ ബന്ധനങ്ങൾ ആണോ വേണ്ടത് എന്ന്..

 

Nb: നിലവിൽ പുറത്തു വന്ന വാർത്തകൾ കാരണം പങ്കുവെയ്ക്കുന്നത് . ഓരോരുത്തരും അഭിപ്രായം പങ്ക് വയ്‌ക്കുക

65 Comments

  1. മൊഞ്ചത്തിയുടെ ഖൽബി

    വിവാഹിതരെ ഇമ്മാതിരി ചുറ്റുപാടിൽ കൊണ്ട് ചാടിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം മുഴുവൻ സമൂഹത്തിനും ഉണ്ട്. ഏതു കാലത്തും പ്രസക്തിയുള്ള വിഷയമാണ് അവിഹിതം.

    ചിലരെങ്കിലും പറയും, (ഒരുപക്ഷെ അവരുടെ അനുഭവത്തിൽ നിന്നുമാവും) …. “once a cheater, always a cheater”

  2. Onnum parayanilla…. nhan eni kallyaname kazhikkunnilla…. this generation is fucknnnn awesome in this….✌ so….am on my on….✌

    1. നീതു ചന്ദ്രൻ

      കടുത്ത തീരുമാനം എടുക്കരുത് ???

  3. No words❤️

    1. നീതു ചന്ദ്രൻ

      ???

  4. Well said ??

    1. നീതു ചന്ദ്രൻ

      ❤❤❤

  5. Very good statement / advice. Superb!!! Hats off!!!

    1. നീതു ചന്ദ്രൻ

      ???

  6. Well said neethu??

    1. നീതു ചന്ദ്രൻ

  7. Now a days this kind of problems increasing. Mans and women’s are cheating their partners.

    Prey of this cheating is children’s.
    That is most sad things.

    Anyway this is a thinkable article

    1. നീതു ചന്ദ്രൻ

      Thankyu so much ❤

  8. അവിഹിതം ഉണക്കമീൻ പോലെയാണ് എന്ന് ഏതോ മഹാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു
    ??

    1. നീതു ചന്ദ്രൻ

      ???

  9. True words mam??

    1. ❤️❤️❤️❤️❤️❤️❤️❤️????????

    2. നീതു ചന്ദ്രൻ

      ??

  10. അവിഹിതത്തിന് പോകുന്ന കല്യാണം കഴിഞ്ഞ ആണുങ്ങളുടെയും അളവ് ചെറുതല്ല ?

    1. മണവാളൻ

      വളരെ വലുതാണ്.

      In search of Gold.. They lost diamond

    2. നീതു ചന്ദ്രൻ

      അതും ശരിയാണ് ?

    1. നീതു ചന്ദ്രൻ

      Thank you ❤

  11. നല്ല ഒരു ലേഖനം വാക്കുകൾക്കു അതീതം.
    ഒരു ഇന്റർവ്യൂവിൽ തമിഴ് സിനിമ നടൻ മാധവൻ പറഞ്ഞത് പ്രസക്തം (മാധവൻ രംഗരാജൻ – മാഡി) ഇരുപതു നിമിഷത്തെ സുഖത്തിനായി ഇരുപതു വര്ഷങ്ങളായി കൂടെയുള്ള ബന്ധങ്ങൾ മറക്കുക / അവയിൽ നിന്ന് ഒളിച്ചോടുക എന്നത് ശരിയല്ല.
    അലസ മനസ് ചെകുത്താന്റെ പണിപ്പുര എന്ന് പറയുന്നത് ശരിയാണ്. എന്തെങ്കിലും ചെയ്തു സമയം വീണാക്കാതെയിരിക്കാനും ശ്രദ്ധിക്കണം.
    പിന്നെ ദിവസവും കാണുന്ന ഗുണം പിടിക്കാത്ത സീരിയലുകളും സിനിമകളും ആവശ്യമില്ലാത്ത ചിന്തകൾക്ക് വളമാകുന്നു.

    1. സത്യം മാൻ ഇപ്പൊ ലൗ സ്റ്റോറി എന്ന category യില് പല പ്ലാറ്റ് ഫോംസിലെയും യാഥാസ്ഥിതികത തൊട്ടു തീണ്ടാത്ത കഥകളും ഇത്തരം ചിന്തകൾക്ക് വളമേകുന്നുണ്ട്.

      1. High Demand for something extra and supernatural

        But???? any of my stories too? ???
        Need to be extra careful next time ☺️

        1. നീതു ചന്ദ്രൻ

          ?

      2. Valare sathyamayoru karyam

        1. നീതു ചന്ദ്രൻ

          ?

      3. നീതു ചന്ദ്രൻ

        അത് വളരെ ഏറെ സത്യമാണ് ?

    2. നീതു ചന്ദ്രൻ

      ???

  12. നമുക്ക് മുന്നിൽ യഥാർത്ഥത്തിൽ നടക്കുന്ന സമാനമായ എത്രയോ സംഭവങ്ങൾ…

    മാധ്യമങ്ങളിൽ പലപ്പോഴും കാണുന്ന ഇത്തരം സംഭവങ്ങളുടെ പരിണാമം ദുരന്തമാകുമ്പോൾ നമ്മൾ അറിയുന്നു..

    എങ്കിലും അറിയാതെ ജീവിക്കുന്ന ദയനീയമായ എത്രയോ അവസ്ഥകൾ ഉണ്ടാകാം..

    അതിന്റ പ്രത്യാഘാതം അനുഭവിക്കുന്ന കുട്ടികൾ ഉൾപ്പെടെ മറ്റുള്ളവരും

    എത്ര പറഞ്ഞാലും അറിഞ്ഞാലും വീണ്ടും ഇത് തന്നെ ആവർത്തിക്കുകയും ചെയുന്നു..

    എത്ര ആയാലും പഠിക്കാതെ ഇപ്പോഴും ചിലർ.. ?

    1. Well said

    2. നീതു ചന്ദ്രൻ

      ???

  13. ഇപ്പൊ ആണ് വായിച്ചത് ചിന്നുവും വായിക്കണെത്രെ. First of all നേരത്തെ messages il new admission ആണോന്ന് ചൊതിച്ചതിന് ഒരു മുൻകൂർ sorry പറയുന്നു ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല കൊറച്ച് നാൾ അതോണ്ട് പറ്റിയത് ആണ് അത്.ok then എഴുത്തിനെ പറ്റി പറയാം സമകാലിക സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രതിഭാസത്തെ കുറിച്ച് ആണ് നിങ്ങൾ ഇവിടെ പറഞ്ഞത് അതിനെ എല്ലാരും ഒരു ഓമന പേര് ഇട്ട് വിളിക്കുന്നു ഒളിച്ചോട്ടം അല്ലേൽ അവിഹിതം എന്ന് and അതിനെ കുറിച്ച് എങ്ങനെ വിവരിച്ച് അല്ലേൽ മനസ്സിലാക്കിച്ച് എഴുതാൻ പറ്റുമോ അത് നിങ്ങൾ വളരെ perfect ആയിട്ട് ചെയ്തിട്ടും ഉണ്ട്.proud of you ഇനിയും ഇതുപോലെ എഴുതാൻ സാധിക്കട്ടെ എന്ന് പറഞ്ഞ് നിർത്തുന്നു എന്തൊക്കെയൊ പറയണം എന്ന് ഉണ്ട് but മനസ്സ് കലുഷിതം ആണ് എന്നാ ആയി ചിന്നു വായിക്കട്ടെ

    1. നീതു ചന്ദ്രൻ

      ❤❤❤

    1. നീതു ചന്ദ്രൻ

      ???

  14. മണവാളൻ

    //ഒന്ന് ചിന്തിച്ചു നോക്കുക.. ബന്ധങ്ങൾ ആണോ ബന്ധനങ്ങൾ ആണോ വേണ്ടത് എന്ന്..// ??TRUE WORDS??

    നീതു പറഞ്ഞ കാര്യങ്ങൾ 100% ഞാൻ യോജിക്കുന്നു. ഒരു നിമിഷത്തെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ആണായാലും പെണ്ണായാലും ചെയ്യുന്ന കാര്യത്തിന്റെ അനന്തര ഫലം അനുഭവിക്കേണ്ടി വരുന്നത് മാറ്റാരേക്കാളും അവരുടെ മക്കൾ തന്നെ ആയിരിക്കും, കാരണം കുഞ്ഞു മനസ്സുകളെ നോവിക്കാൻ നമ്മുടെ സമൂഹത്തിനു എന്തോ വല്യ ഇഷ്ടമാണ്. കളിയാകലുകളും അവഗണയും താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

    ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല, ഇപ്പോൾ ഇത് ധാരാളമായി സംഭവിക്കുന്നയൂണ്ട്.

    ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കും എന്ന് പറയുന്നതൊക്കെ വെറും തമാശ ആയി തോന്നിയിട്ടുണ്ട്.

    ആർമികാരൻ ഭർത്താവിനെയും 4 വയസ് പ്രായം ഉള്ള കുഞ്ഞിനേയും ഉപേക്ഷിച്ചു ആദ്യം ഒരു കുരുക്കിൽ ചെന്ന് പെട്ട് എന്നിട്ട് അവിടുന്ന് രക്ഷപെട്ടു അടുത്തതിൽ ചെന്ന് പെട്ട് അവസാനം വയറ്റിൽ പുതിയ ഒരു വിത്ത് പാകി അവനും തടിതപ്പിയപ്പോൾ റെയിൽവേ ട്രാക്കിൽ അറിഞ്ഞു തീർന്നവരെ എനിക്കും പരിജയം ഉണ്ട് .

    നീതുവിന്റെ ഈ ചെറു കഥ അല്ലെങ്കിൽ Importent Information വായിക്കുന്ന 100 ൽ ഒരു സ്ത്രീയോ പുരുഷനോ ഇതുപോലെ ഉള്ള ചതിയിൽ നിന്നും രക്ഷപെടാനും ചതിയിൽ പെടാതിരിക്കനും സാധിച്ചാൽ അതൊരു വലിയ കാര്യം തന്നെ ആണ്.

    All the best നീതു

    സ്നേഹത്തോടെ
    മണവാളൻ ❤

    1. നീതു ചന്ദ്രൻ

      ???

      1. നീതു ചന്ദ്രൻ

        Valiya abiprayam manssu niranju ?

        1. മണവാളൻ

          ?

  15. Great Thought✌️

    1. നീതു ചന്ദ്രൻ

      ?

      1. നീതു ചന്ദ്രൻ

        Santhosham ???

    1. നീതു ചന്ദ്രൻ

      Thankyu ?

      1. നീതു ചന്ദ്രൻ

        ???

    1. നീതു ചന്ദ്രൻ

      ?

      1. നീതു ചന്ദ്രൻ

        Thankyu ?

  16. ഇത് വായിച്ചപ്പോൾ എന്റെ തോട്ട അയല്പക്കത്തു നടന്ന ഒരു സംഭവം ഇവിടെ വിവരിക്കാം…

    എന്റെ വീടിന്റെ അടുത്തുള്ള വീട്ടിലെ രണ്ടു സഹോദരി സഹോദരന്മാർ… പേര് പറയുന്നില്ല…. ബ്രദർ എന്റെ അടുത്ത സുഹൃത്തും സിസ്റ്റർ എന്റെ സ്വന്തം എച്ചിയെ പോലെ ആയിരുന്നു…. ഏച്ചി എന്നു പറഞ്ഞാൽ… എന്നെ 10 ആം ക്ലാസ്സ്‌ മുതൽ എന്നെ സ്കൂളിൽ കൊണ്ടുപോകുന്നതും… എനിക്ക് ഹോം വർക്ക്‌ ചെയ്തു തരുന്നതും +1വിന് ചേർക്കാൻ കൊണ്ടുപോയത് വരെ ആ ചേച്ചി ആയിരുന്നു…

    തൊട്ട അയൽപ്പാക്കും ആയതുപോലെ തന്നെ കുടുംബക്കരേക്കാളും നല്ല ബന്ധമായിരുന്നു ഞങ്ങളും അവരും തമ്മിൽ… അന്യ മതസ്ഥർ ആണെങ്കിലും അവരുടെ വീട്ടിൽ ഞങ്ങളും ഞങ്ങളുടെ വീട്ടിൽ അവർക്കും യാതൊരു വേർതിരിവും ഇല്ല….

    ഞാൻ ഡിഗ്രി ബിടെക്കിന് ചേർന്നത് തന്നെ ആ ചേച്ചി പറഞ്ഞു തന്നിട്ടായിരുന്നു… A വർഷം തന്നെ അവളുടെ കല്യാണവും കഴിഞ്ഞു…

    ഭർത്താവിന് കൂലിപ്പണിയാണെങ്കിലും വളരെ നല്ല സ്വഭാവവും ഒരു ദുശീലവും ഇല്ലാത്ത ഒരാൾ…. എനിക്ക് ബൈക്ക് പഠിക്കാൻ തന്നത് പോലും ആ ചേട്ടൻ ആയിരുന്നു…

    നന്നായിട്ട് പോയിക്കൊണ്ടിരുന്ന അവരുടെ ഇടയിലേക്ക് ഒരു വർഷത്തിനുള്ളിൽ രണ്ടു മക്കളും വന്ന്… ഇരട്ട കുട്ടികൾ അതും രണ്ടും പെണ്ണ്…. എനിക്കും ആ ചേച്ചിയുടെ ബ്രദറിനും(എന്റെ സുഹൃത്ത്ആ )ആയിരുന്നു അവറ്റകളെ വളർത്താനുള്ള ജോലി…. എന്തുകൊണ്ടും അവരുടെ ബന്ധം ഒരു റോൾ മോഡൽ ആയിരുന്നു… ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടെങ്കിലും അവർ ആ നാട്ടിലെ ആരെക്കാളും നല്ല ജോഡികളായിരുന്നു… അതിനു ശേഷം അവിടെ അടുത്ത് തന്നെ അവർ വീടുപണിയും തുടങ്ങി…

    കുട്ടികൾ വളർന്നു…. എന്നെ എപ്പോഴും ആദിയേട്ട എന്നും വിളിച്ചു പുറകെ വരും… എന്റെ കൂടെ കിടന്നുറങ്ങും… എന്റെ ഫോണിൽ ഗെയിം കളിച്ചും എന്റെ കൂടെ ബൈക്കിൽ കറങ്ങിയും ഒക്കെ അവരും ഞാനും സന്ദോഷിച്ചു…

    എന്റെ ഫ്രണ്ട് ഞാൻ ഡിഗ്രി സെക്കന്റ്‌ ഇയർ ആയപ്പോൾ ഖത്തരിലേക്ക് പോയി…. അതിനു ശേഷം എല്ലാത്തിനും അവർ എന്നെ ആയിരുന്നു ആശ്രയിച്ചിരുന്നത്….

    3വർഷത്തിന് ശേഷം ഞാനും ബഹറിനിലേക്ക് ടിക്കറ്റ് എടുത്തു…. ഇപ്പൊ രണ്ടു വർഷമായി ഞാനും ഗൾഫിൽ…

    പക്ഷെ 7മാസം മുൻപാണ് ആ വെറുക്കപ്പെട്ട വാർത്ത എന്നെ എന്റെ ഉമ്മ വിളിച്ചു പറയുന്നത്… ഏച്ചി സ്ഥിരമായി പോകുന്ന ബസിലെ ഡ്രൈവറുമായി ഒളിച്ചോടി… ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ ആയില്ലെങ്കിലും അതായിരുന്നു സത്യം…. എന്റെ കണ്മുന്നിലേക്ക് വന്നത് ആ രണ്ടു ഇരട്ടകളുടെ മുഖം ആയിരുന്നു… സ്കൂളിൽ പോയി തുടങ്ങുന്ന പ്രായം…

    ഒരുപാട് അമ്മയെ വിളിച്ചു കരഞ്ഞെന്ന് പറഞ്ഞു… മൂന്നായ്ച്ചക്ക് ശേഷം അവരെ കണ്ടുകിട്ടിയെങ്കിലും… മക്കളും ഭർത്താവും തിരിച്ചു വിളിച്ചിട്ടും ഏച്ചി വരുന്നില്ല എന്നു പറഞ്ഞു…

    അതോടെ അവരും ആ കേസ് വിട്ടു… ഇനി അമ്മ വേണ്ടാന്ന് ആ പിള്ളേരും പറഞ്ഞു…

    ആ കുടുംബം തകർന്നു… എന്റെ ഫ്രണ്ടിനെ ഞാൻ വിളിച്ചു ആശ്വസിപ്പിച്ചപ്പോൾ അവനും പറഞ്ഞു പുകഞ്ഞ കൊള്ളി പുറത്തെന്ന്….

    അവർ ആ വീടിനുള്ളിലേക്ക് ഒതുങ്ങി… ഞങ്ങളോട്പി സംസാരിക്കുന്നത്ള്ളേ വരെ കുറഞ്ഞു…. ഉമ്മയൊക്കെ ഒരുപാട് ആശ്വസിപ്പിച്ചെങ്കിലും… അതൊക്കെ വെറും തത്കാലിക വാക്കുകൾ ആയിരുന്നു…. മക്കളെ അച്ഛൻ കയ് വെടിഞ്ഞില്ല എങ്കിലും അമ്മമ്മയുടെ വീട്ടിലേക്കാക്കി…കാരണം സ്വന്തം വീട്ടിലുള്ളവർ പിള്ളേരുടെ അമ്മ ചെയ്ത ചെയ്ത കാരണം മക്കളെ വെറുക്കരുതെന്ന തോന്നൽ….അതായത്ഞങ്ങളുടെ വീടിന്റെ തൊട്ടപ്പുറത്തേക്ക്…

    പതിയെ എല്ലാം എല്ലാരും മറന്നു തുടങ്ങി….

    ആ പിള്ളേരുടെ പഠന ചിലവും എല്ലാ കാര്യങ്ങളും ഒക്കെ നോക്കുന്നത് ഞാനും എന്റെ സുഹൃത്തും(എച്ചിയുടെ ബ്രദർ)കൂടി ആണ്…

    ഇതിൽ നിന്നും ഞാൻ പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാൽ

    ഒരു നിമിഷത്തെ സുഖത്തിനും സൗകര്യത്തിനും വേണ്ടി നമ്മൾ പലതും ചെയ്യുമ്പോൾ അതിന്റെ അനന്തര ഫലം അനുഭവിക്കുന്നത് നമ്മൾ ഉണ്ടാക്കിയ മക്കളും… അച്ഛനമ്മമാർ ഉണ്ടാക്കിയ നല്ല പേരും… ഇതുപോലുള്ള നല്ല ബന്ധങ്ങളും ഒക്കെ ആണ്… ഇത്രയും കാലം സ്വന്തം ഏച്ചിയെപ്പോലെ കണ്ട എനിക്ക് ഇത്രയും ദേഷ്യം തോന്നിയെങ്കിൽ ആ മക്കളുടെയും ഭർത്താവിന്റെയും കുടുംബത്തിന്റെയും അവസ്ഥ…. ???

    1. നീതു ചന്ദ്രൻ

      ?

      1. നീതു ചന്ദ്രൻ

        സമകാലിക സംഭവങ്ങൾ നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നു… എന്തുചെയ്യാം ???

        1. എന്ത് ചെയാം…? എന്നല്ല… എന്ത് ചെയ്തു എന്നാണ് ചോദിക്കേണ്ടത്… അറ്റ്ലീസ്റ് ഈ കഥ എഴുതിയില്ലേ…. ഒരു 10 പേരെങ്കിലും വായിച്ചാൽ ഒരാളെങ്കിലും ജീവിതത്തിൽ ഏതെങ്കിലും ഒരു നിമിഷത്തിൽ ഇത് ഓർത്താൽ അത് നീതുവിന്റെ കഥയ്ക്ക് കിട്ടുന്ന അംഗീകാരം / ഈ കാര്യം ഇവിടെ പബ്ലിഷ് ചെയ്തത് കൊണ്ട് കിട്ടുന്ന ഒരു അംഗീകാരം അല്ലെ…

          ഇത് വായിച്ചപ്പോൾ എന്റെ ജീവിതത്തിലെ ഈ സംഭവവുമായി എനിക്ക് റിലേറ്റ് ചെയ്യാൻ കഴിഞ്ഞ പോലെ ♥️♥️♥️

          1. നീതു ചന്ദ്രൻ

            Sathyam ?

          2. രുദ്ര ദേവൻ

            സഹോദരൻ്റെ നാട് പട്ടാമ്പി ആണോ അവിടെ ഇങ്ങനൊരു സംഭവം നടന്നിട്ടുണ്ട്

          3. നീതു ചന്ദ്രൻ

            ആരോടാണ് ?

    2. Ithilum valuth okk nadannitt und…. Ee writing share cheyyu… Ellarum

      1. നീതു ചന്ദ്രൻ

        Yes cheyu ?

    3. മണവാളൻ

      ആദി ?

  17. സമയം കണ്ടെത്തണം ….. സ്നേഹിക്കാനും തല്ലു കൂടാനും കുഞ്ഞു കുഞ്ഞു പരിഭവങ്ങൾ കാണിക്കാനും ……. മുരടനായ ,സ്നേഹം പ്രകടിപ്പിക്കാത്ത , കുടുംബത്തിന് വേണ്ടി ജീവിച്ചു മരിച്ച അച്ഛനെ ആരും വാഴ്‌ത്തി പാടി കണ്ടിട്ടില്ല…… സ്നേഹിക്കപ്പെടാനും സ്നേഹം പ്രകടിപ്പിക്കാനും വികാരങ്ങൾ ശമിപ്പിക്കാനും പരസ്പ്പരം അവകാശം ഉണ്ട് എന്ന് വിശ്വസിക്കാം ….. .

    1. നീതു ചന്ദ്രൻ

      ?

      1. നീതു ചന്ദ്രൻ

        വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി ???

Comments are closed.