പെട്ടന്ന് പെയ്ത മഴകൊണ്ടപ്പോൾ ആണ് രാകേഷിനു താൻ എവിടെയാണ് നിൽക്കുന്നതെന്ന് ഓർമ വന്നത്…… അപ്പൊ ഞാനിപ്പോൾ കണ്ടതൊക്കെ….. ആ പെട്ടി…. തന്റെ മരണം……
ചായകുടി കഴിഞ്ഞു താൻ ഇപ്പോഴും ആ കുപ്പയുടെ കുറച്ചു മാറി നിൽക്കുകയാണോ….. അവൻ വേഗം ആ അതിനടുത്തേക്ക് ചെന്നു ആ പെട്ടി നോക്കി…. അതിപ്പോഴും അവിടെ ഉണ്ട്…. ഇനിയും വൈകിക്കൂടാ….. കണ്ടതൊക്കെ വെറും സ്വപ്നമല്ലേ….. അവൻ വേഗം അതെടുക്കാനായി നടന്നപ്പോൾ ആണ് പിറകിൽ നിന്നൊരു വിളി…..
“മോനെ…. ”
അമ്മയാണ്….. അമ്മ ജോലിക്കിടയിൽ ആണ്…. നേരത്തെ അമ്മയെ കണ്ടില്ലല്ലോ…. ഞാൻ കണ്ടാലും ഇല്ലാത്തപോലെയാണ്…. ഇനിയിപ്പോ ഒന്നും നടക്കില്ല….
അമ്മയോട് ഇത്തിരി നേരം സംസാരിച്ചു ഞാൻ തിരിഞ്ഞു നടന്നു…. പോകുമ്പോൾ അതിലേക്കു ഒന്നൂടെ നോക്കി…. അതിൽ ആ പെട്ടി ഇല്ലായിരുന്നു…. !!! അവൻ നടന്നു ഒന്നും മനസ്സിലാകാതെ……
അടുത്ത ദിവസം പത്രത്തിൽ നഗരത്തിൽ ചവറ്റുകുട്ടകൾ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തു കളികളെ കുറിച്ചുള്ള വാർത്തകൾ ഉണ്ടായിരുന്നു….. കൂടെ പിടികൂടിയ ആളുകളുടെ വിവരങ്ങളും…. അമ്മയോട് നേരിട്ടല്ലാതെ മനസ്സിൽ നന്ദി പറഞ്ഞു അവൻ…. ഒരുപക്ഷെ ആ വിളി ഇല്ലെങ്കിൽ അതിൽ താനും….
ജോലിക്ക് പോയ അന്നും അവനാ ചവറ്റുകൊട്ടയിൽ ഒരു പെട്ടി കുടുംബശ്രീ പ്രവർത്തകർ നോക്കുന്നത് കണ്ടു…… അവൻ അവിടെ നിന്ന് അതൊന്നു ശ്രദ്ധിച്ചു….. അതിന്റെ നമ്പർലോക്ക് അതിന്റെ മുകളിൽ തന്നെ ഒരു പേപ്പറിൽ എഴുതി തൂക്കിയിട്ടിരുന്നു….. അവർ അത് തുറന്നു നോക്കിയാ അവർക്കു പോലും ചിരി അടക്കാൻ പറ്റിയില്ല….
വീട്ടിലെ മാലിന്യങ്ങൾ എല്ലാം വൃത്തിയായി എടുത്തു പൊതിഞ്ഞു ഏതോ മഹാൻ എത്തിച്ചത് ആയിരുന്നു അത്…. ആ കടലാസ്സിൽ ഇപ്രകാരം എഴുതിയിരുന്നു
” മറ്റു നിവൃത്തിയില്ല….. അല്ലാതെ കൊണ്ടു വന്നാൽ എല്ലാരും അറിയും…. അതുകൊണ്ടാണ് നിങ്ങളെ ദൈവം രക്ഷിക്കട്ടെ…. ”
എന്ന് ദിനേഷ് ഫ്ലാറ്റ് ഫ്ലാറ്റ് നമ്പർ 12/h…. ഗിരിനഗർ….
ഇപ്പൊ ആരും അറിഞ്ഞില്ല….. എന്താല്ലേ…..