അവിചാരിതം 9

വല്ല കുഴപ്പണക്കാരുടെയും കയ്യിൽ നിന്നും പോയതാകാം എന്നവൻ ചിന്തിച്ചു….. അവൻ അത് തിരിച്ചും മറിച്ചും ഒക്കെ നോക്കാൻ തുടങ്ങി…. അതെ ഒറിജിനൽ തന്നെ…. അവൻ അവനെ നുള്ളിനോക്കി….. ഇനി താൻ ആരാണ്….. അവൻ അതിൽ നിന്നും കുറച്ചെടുത് പോക്കറ്റിൽ വച്ചു പെട്ടി എടുത്തു പത്തായത്തിൽ കൊണ്ടു വെച്ചു…..

അവൻ വേഗം വീടുപൂട്ടി പുറത്തേക്ക് പോയി….. വൈകിട്ട് തിരിച്ചെത്തി അമ്മയോട് സംസാരിച്ചു വേഗം ഉറങ്ങാൻ കിടന്നു…. ഭക്ഷണം വേണ്ടേ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ അവന് പണിപ്പെടേണ്ടി വന്നില്ല… അമ്മ ഇതൊക്കെ കണ്ടു ഇവൻ എന്തുപറ്റി എന്നോർത്ത് നിന്നു….

അവൻ വേഗം ചെന്നു കിടന്നു…. മനസ്സിൽ ആ പണം ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചോർത്തു അവൻ കാടുകേറിയിരുന്നു…. തനിക്കു ജീവിച്ചു കാണിക്കണം….

ഉറക്കത്തിലേക്ക് വീഴുന്ന നേരത്താനു വാതിലിൽ ഒരു മുട്ടുകേട്ടത്….. അവൻ പോയി വാതിൽ തുറന്നത് മാത്രം ഓർമയുണ്ട്…. തലയിൽ എന്തോ ശക്തമായി വന്നടിച്ചു…..

ബോധം വീഴുമ്പോൾ ഓടുന്ന ഒരു വണ്ടിയിൽ കുറേപേർ അവന്റെ ചുറ്റിലും….. അവരുടെ കൈയിൽ ആ പണവും…. അപ്പോൾ അവൻ പേടിച്ചരണ്ട് ചോദിച്ചു ” എന്റെ അമ്മ ”

“അമ്മയെ ഒന്നും ചെയ്തിട്ടില്ല…. ഒരു സാധനം കൊണ്ടുവെക്കുമ്പോൾ അത് കളക്ട ചെയ്യാൻ വരുന്നതുവരെ അവിടെ എപ്പോഴും ആളുകൾ ഉണ്ടാകും അവിടെ നിന്ന് അത് പോയാൽ കിട്ടാനും എളുപ്പം…. ” അവരിൽ ഒരാള് പറഞ്ഞു…..

” ഞാൻ എന്നെ വിട്ടേക്കൂ എന്നാൽ പണം കിട്ടിയില്ലേ…. ഞാൻ എടുത്ത പണം ഞാൻ തിരികെ തന്നേക്കാം “രാകേഷ് പറഞ്ഞു….

” അത് പാടില്ല…. പണമല്ല പ്രശ്നം നീ ഇതൊക്കെ കണ്ടു…. അതു നിലനിൽപ്പിന്റെ പ്രശ്നം ആണ്…. നീ ഇനി ഒന്നും കാണാതിരിക്കുകയെ നിവൃത്തിയുള്ളു……. “മറ്റൊരാൾ പറഞ്ഞു….

” എന്നെ കൊല്ലരുത് എനിക്കമ്മ മാത്രേ ഉള്ളൂ അമ്മയ്ക്ക് ഞാനും ഞാൻ ആരോടും പറയില്ല പ്ലീസ് എന്നെ വിശ്വസിക്കണമ് “അവൻ പിന്നെയും പറഞ്ഞു…

പിന്നെ ആരും ഒന്നും മിണ്ടിയില്ല…..
ആളൊഴിഞ്ഞ ഒരു സ്ഥലത്തു വണ്ടി നിർത്തി എല്ലാരും പുറത്തിറങ്ങി…… അവനെയും പുറത്തിറക്കി…… അവനോടു ഓടിക്കോളാൻ നിർദ്ദേശം നൽകി…. അവന് എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല…. അവൻ ഓടി….. നിൽക്കാതെ ഓടി….. ആ ഓട്ടത്തിനെന്നപോലെ അവന്റെ ആയുസ്സും കിതച്ചിരുന്നു…. ഒരു വെടിയുണ്ട അവനെ കടന്ന് പോകുന്നത് വരെ……