അവിചാരിതം 9

Avicharitham by ജിതേഷ്

ജോലിക്കിടയിൽ ഉള്ള ഒരു ഫ്രീ ടൈമിൽ ഒരു ചായ കുടിക്കാൻ തീരുമാനിച്ചു രാകേഷ് പുറത്തിറങ്ങി…
നല്ല മഴയാണ് പുറത്തു അതുകൊണ്ട് കുട എടുക്കേണ്ടി വന്നു….
ചായ കുടി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ആണ് വേസ്റ്റ് എടുക്കുന്ന കുടുംബശ്രീ പ്രവർത്തകരെ കണ്ടത്….. തന്റെ അമ്മയും അതെ ജോലി ചെയ്താണ് തന്നെ വളർത്തിയത്….
ഇവിടെ കോളറിൽ അഴുക്കായൽ ഷർട്ട്‌ മാറ്റാൻ ഓടുന്നു തന്നെപ്പോലുള്ളവരെ അവൻ ഓർത്തു…. അവർക്ക് മനസ്സാൽ ഒരു സല്യൂട്ട് പറഞ്ഞു അവൻ നടന്നു…. മനസ്സിൽ മാത്രമേ പറഞ്ഞുള്ളു കാരണം അമ്മയോട് പോലും അവൻ അത്രയേ ചെയ്യാറുള്ളു…

ആ വേസ്റ്റ് കൂമ്പാരത്തിന്റെ അടുത്തെത്തിയപ്പോൾ എന്തോ ഒന്ന് അവന്റെ കണ്ണിൽപ്പെട്ടു….. അതിൽനിന്നും വമിക്കുന്ന ദുർഗന്ധം കാരണം അവൻ ആദ്യം നോക്കിയില്ല…. അവർ ആ കൂപ്പയിൽ നിന്നും വേസ്റ്റ് എടുക്കാൻ വരുന്നതേ ഉണ്ടായിരുന്നുള്ളു അതാകണം….

അവൻ പിന്നെയും അതിലേക്കു മൂക്കുപൊത്തിക്കൊണ്ട് ഒന്ന് നോക്കി…. ഒരു സൂട്ക്കേസ് അതും നമ്പർലോക്ക് ഉള്ളത്തരവും….

അതിലെന്താകും എന്നത് അവനെ അവിടെ നിൽക്കാൻ ഉള്ളില്നിന്നും പ്രേരിപ്പിച്ചു….

ജോലി സ്ഥലത്തുനിന്നും അവധിയും പറഞ്ഞു വണ്ടിയെടുത്തിറങ്ങുമ്പോൾ അവന്റെ വണ്ടിയുടെ പിറകിൽ ആ പെട്ടിയും കെട്ടിവെച്ചിരിന്നു…. വീട്ടിലെത്തി അമ്മ വന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി അവൻ അത് തുറക്കാൻ ശ്രമം നടത്തി….. പക്ഷെ അത് നടന്നില്ല….

അവൻ ആ പെട്ടിയൊന്ന് കുലുക്കി നോക്കി എന്തൊക്കെയോ അകത്തുണ്ട്….. വല്ല പണമോ മറ്റൊ ആണോ അതോ ഇനി വല്ല ബോംബും…. 4 അക്കങ്ങൾ ആണ്….

അവൻ കുറെ ചിന്തിച്ചു…. അവൻ ബൈക്ക് എടുത്തു പുറത്തേക്കിറങ്ങി….. ആ പെട്ടി കിട്ടിയ ചവറു കൂപ്പയുടെ അടുത്തെത്തി….. ആ കൂപ്പയിൽ എഴുതിയ4 നമ്പർ അവന്റെ ശ്രദ്ധയിൽപെട്ടു…. അവൻ വണ്ടിയെടുത്തു വീട്ട്ടിലേക്ക് പോയി…. ആ പെട്ടി എടുത്തു ആ നമ്പർ നമ്പർ അതിൽ സെറ്റ് ചെയ്തു അത് തുറന്നു….

അവൻ വേഗം അത് ദൂരേയ്ക്ക് പിടിച്ചു തുറന്നു… അതിന്റെ ഉള്ളിൽ കുറെ പൊതികൾ…. അവൻ ഓരോന്നായി തുറന്നു…. അവന്റെ കണ്ണുകൾ വികസിച്ചു…..
പണം !!!