തൻ്റെ അമ്മയുടെ വധശിക്ഷ നടപ്പാക്കുന്ന സമയത്ത് റൂത്തിൻ്റെ മകൻ ആൻഡിക്ക് 10 വയസ്സായിരുന്നു പ്രായം. തൻ്റെ അമ്മയുടെ കല്ലറ നശിപ്പിച്ചതിന് തൊട്ടുപിന്നാലെ, 1982-ൽ ആൻഡി ആത്മഹത്യ ചെയ്തു.
കേസിലെ വിചാരണ ജഡ്ജിയായ സർ സെസിൽ ഹാവേഴ്‌സ്, ആൻഡിയുടെ പരിപാലനത്തിനായി എല്ലാ വർഷവും പണം അയച്ചിരുന്നു, റൂത്തിൻ്റെ വിചാരണയിലെ പ്രോസിക്യൂഷൻ അഭിഭാഷകനായ ക്രിസ്മസ് ഹംഫ്രീസ് ആൻഡിയുടെ ശവസംസ്‌കാരത്തിന് പണം നൽകി.
അമ്മയുടെ വധ ശിക്ഷ നടക്കുമ്പോൾ മൂന്ന് വയസ് പ്രായം ഉണ്ടായിരുന്ന എല്ലിസിന്റെ മകൾ ജോർജിന, മൂന്ന് വർഷത്തിന് ശേഷം അവളുടെ അച്ഛനും ആത്മഹത്യ ചെയ്തപ്പോൾ മറ്റൊരു ദമ്പതികളാൽ ദത്തെടുക്കപ്പെട്ടു. 2001-ൽ 50 മത്തെ വയസിൽ അവൾ ക്യാൻസർ ബാധിച്ച് മരണപ്പെട്ടു.
??????????
റൂത്ത് എല്ലിസ് കേസ് ബ്രിട്ടീഷ് ഭരണ നിയമ രംഗത്ത് ശക്തമായി തന്നെ തുടർന്നു. 2003-ൽ ക്രിമിനൽ കേസുകൾ റിവ്യൂ കമ്മീഷൻ വീണ്ടും ഒരു അപ്പീൽ കോടതിയിലേക്ക് റഫർ ചെയ്തു.
എന്നാല് കോടതി ഈ അപ്പീൽ ശക്തമായി നിരസിച്ചു. 1955-ൽ നിലനിന്നിരുന്ന നിയമത്തെ അടിസ്ഥാനമാക്കിയുള്ള ശിക്ഷാവിധി മാത്രമേ വിധിക്കാൻ കഴിയൂ എന്നും മനപ്പൂർവ്വം വധ ശിക്ഷ വിധിക്കണം എന്ന ഉദ്ദേശത്തോടെ അല്ല അങ്ങനെ ചെയ്തത് എന്നും പറഞ്ഞു.
2007 ജൂലൈയിൽ 10 ന് ഡൗണിംഗ് സ്ട്രീറ്റ് വെബ്‌സൈറ്റിൽ ഒരു നിവേദനം പ്രസിദ്ധീകരിക്കപ്പെട്ടു. പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിനോട് എലിസ് കേസ് പുനഃപരിശോധിക്കാനും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അവളോട് മാപ്പ് ചോദിക്കണം എന്നുമായിരുന്നു നിവേദനം. 2008 ജൂലൈ 4ന് ഈ നിവേദനത്തിൻ്റെ കാലാവധി അവസാനിച്ചു.
?????????
റൂത്ത് ഡേവിഡിനെ വെടിവെച്ച് കൊലപ്പെടുത്തിയ മഗ്ദല പബ് ഇപ്പോൾ അടച്ചിട്ടുണ്ടെങ്കിലും വഴിയാത്രക്കാർക്ക് അവള് ഉപയോഗിച്ച തോക്ക് അവശേഷിപ്പിച്ച “ബുള്ളറ്റ് ഹോളുകൾ” പബ്ബിൻ്റെ ചുവരുകളിൽ ഇപ്പോഴും കാണാവുന്നതാണ്.
ഡേവിഡ് അവളോട് അക്രമാസക്തമായി പെരുമാറി എന്നതിന് ഇതിനകം തന്നെ ധാരാളം തെളിവുകൾ അന്ന് ഉണ്ടായിരുന്നു, ഇന്ന് കൊലപാതകക്കുറ്റം നരഹത്യ എന്നതിലേക്ക് മാറ്റാൻ ഈ തെളിവുകൾ ധാരാളം മതിയാകും.
“അവൻ എന്നെ മുഷ്ടികൊണ്ടോ കൈകൊണ്ടോ അടിച്ചു,” അവൾ തൻ്റെ വിചാരണ സമയത്ത് ഓൾഡ് ബെയ്‌ലി ജൂറിയോട് പറഞ്ഞു.
കൊലപാതകത്തിന് ഏതാനും ആഴ്ച മുൻപ് ഡേവിഡ് വയറിൽ ഇടിച്ചത് കാരണം അവൾക്ക് ഗർഭസ്ഥ ശിശുവിനെ നഷ്ടമായതും അവള് കോടതിയിൽ വിവരിച്ചിരുന്നു.
??????????
വധ ശിക്ഷ വിധിക്കേണ്ട കേസ് ആണേ വധ ശിക്ഷ വിധിക്കണം.. എന്തെ കുഴപ്പം ഉണ്ടോ..
കൊള്ളാം.
ഇതിനെപ്പറ്റി ഡെബിറ്റ്നു ഞാൻ ഇല്ല. ചിലരുകളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാകാം നേരെ തിരിച്ചും. സാഹചര്യങ്ങൾ തെറ്റിനും ശരിക്കും വളമാകുന്നു.
In my opinion, the killing was not an instantaneous act of retaliation, but a planned murder. So she should be punished for the crime.
Then, the question of the death punishment against the proven crime of killing (even though accepted by the criminal) is questionable.