അവസാന തൂക്കുകയർ [Elsa2244] 64

തുടർന്ന്, വാരാന്ത്യത്തിൽ ഭൂരിഭാഗവും ഡെസ്മണ്ട്നൊപ്പം മദ്യപിച്ചിരുന്നെന്നും അയാളാണ് അവൾക്ക് തോക്കും ഷൂട്ടിംഗ് പരിശീലനവും നൽകിയത് എന്നും റൂത്ത് പറഞ്ഞു. ഡെസ്മണ്ട് ആണ് അവളെ കൊലപാതക സ്ഥലത്തേക്ക് കൊണ്ടുപോയത് എന്നും അവള് പറഞ്ഞു.

 

രണ്ട് മണിക്കൂർ നീണ്ട അഭിമുഖത്തിന് ശേഷം മിഷ്‌കോണും സിമ്മൺസും ഹോം ഓഫീസിലേക്ക് പോയി; സ്ഥിരം സെക്രട്ടറി, സർ ഫ്രാങ്ക് ന്യൂസാമിനെ ലണ്ടനിലേക്ക് തിരികെ വിളിപ്പിക്കുകയും സിഐഡി  തലവനോട് റൂത്ത് പറഞ്ഞ ഈ പുതിയ കഥ പരിശോധിക്കാൻ ഉത്തരവിടുകയും ചെയ്‌തു.

 

പോലീസിന് കാര്യമായ അന്വേഷണങ്ങൾ നടത്താനായെന്നും എന്നാൽ അത് തന്റെ തീരുമാനത്തിൽ ഒരു മാറ്റവും വരുത്തിയില്ലെന്നും ലോയ്ഡ് ജോർജ് പിന്നീട് പറഞ്ഞു, കൊലപാതകം ആസൂത്രിതമാണെന്ന് കാണിക്കുന്ന ഈ പുതിയ കഥ റൂത്ത് ചെയ്ത കുറ്റ കൃത്യതിൻ്റെ ആഘാതം വർധിപ്പിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

 

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നിരപരാധിയായ സ്ത്രീക്ക് ഏറ്റ പരിക്ക് തന്റെ തീരുമാനത്തിൽ നിർണായകമാണെന്ന് ലോയ്ഡ് ജോർജ്ജ് പറഞ്ഞു.

 

” തെരുവുകളിൽ ആളുകൾ തോക്കുകൾ ഉപയോഗിച്ച് പരസ്പരം വെടിയുതിർക്കുന്നത് കണ്ട് നിൽക്കാൻ ആവില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

തൻ്റെ ജയിൽ സെല്ലിൽ നിന്ന് ഡേവിഡിൻ്റെ മാതാപിതാക്കൾക്ക് എഴുതിയ അവസാന കത്തിൽ റൂത്ത് ഇങ്ങനെ എഴുതി,

 

“ഞാൻ എപ്പോഴും നിങ്ങളുടെ മകനെ സ്നേഹിച്ചിരുന്നു, ഇപ്പോൾ ഞാൻ മരിക്കാൻ പോകുന്നതും അവനെ സ്നേഹിച്ചുകൊണ്ട് തന്നെയാണ്..”

??????????

 

സ്റ്റെപ്നിയിലെ ബിഷപ്പ്, ജൂസ്റ്റ് ഡി ബ്ലാങ്ക്, അവളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് റൂത്തിനെ സന്ദർശിച്ചിരുന്നു. ജൂലൈ 13-ന് രാവിലെ 9 മണിക്ക്, ആരാച്ചാർ ആയ ആൽബർട്ട് പിയറിപോയിന്റും അവന്റെ സഹായിയും റൂത്തിൻ്റെ സെല്ലിൽ പ്രവേശിച്ച്, അവളെ വധശിക്ഷയ്ക്കുള്ള അടുത്തുള്ള എക്സിക്യൂഷൻ റൂമിലേക്ക് കൊണ്ടുപോയി.

 

മരണപ്പെട്ടതിന് ശേഷം ബ്രിട്ടീഷ് വധശിക്ഷകളിൽ സാധാരണ ഉള്ളതുപോലെ, ഹോളോവേ ജയിലിന്റെ മതിലുകൾക്കുള്ളിൽ അടയാളപ്പെടുത്താത്ത ഒരു കുഴിമാടത്തിൽ അവളെ അടക്കം ചെയ്തു.

 

1970-കളുടെ തുടക്കത്തിൽ, വധിക്കപ്പെട്ട സ്ത്രീകളുടെ അവശിഷ്ടങ്ങൾ മറ്റൊരിടത്ത് പുനർനിർമിക്കുന്നതിനായി പുറത്തെടുത്തു; റൂത്തിൻ്റെ കാര്യത്തിൽ, ബക്കിംഗ്ഹാംഷെയറിലെ അമർഷാമിലുള്ള സെന്റ് മേരീസ് പള്ളിയുടെ പള്ളിമുറ്റത്ത് അവളെ പുനർ സംസ്‌കരിച്ചു.

 

അവളുടെ കുഴിമാടത്തിൽ “റൂത്ത് ഹോൺബി 1926-1955” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

3 Comments

  1. വധ ശിക്ഷ വിധിക്കേണ്ട കേസ് ആണേ വധ ശിക്ഷ വിധിക്കണം.. എന്തെ കുഴപ്പം ഉണ്ടോ..

  2. കൊള്ളാം.
    ഇതിനെപ്പറ്റി ഡെബിറ്റ്നു ഞാൻ ഇല്ല. ചിലരുകളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാകാം നേരെ തിരിച്ചും. സാഹചര്യങ്ങൾ തെറ്റിനും ശരിക്കും വളമാകുന്നു.

  3. In my opinion, the killing was not an instantaneous act of retaliation, but a planned murder. So she should be punished for the crime.
    Then, the question of the death punishment against the proven crime of killing (even though accepted by the criminal) is questionable.

Comments are closed.