അവസാന തൂക്കുകയർ [Elsa2244] 64

 

റിമാൻഡിലായിരിക്കെ, റൂത്തിനെ ഡിഫൻസ് ടീമിൻ്റെ സൈക്യാട്രിസ്റ്റ് ഡോ. ഡി. വിറ്റക്കറും ഹോം ഓഫീസിന് വേണ്ടി ഡോ. എ. ഡാൽസെലും പരിശോധിച്ചു. എന്നാല് രണ്ട് പേർക്കും അവളിൽ മനോരോഗത്തിൻ്റെ തെളിവുകൾ ഒന്നും കണ്ടെത്താൻ ആയില്ല.

 

1955 ജൂൺ 20-ന്, ലണ്ടനിലെ ഓൾഡ് ബെയ്‌ലിയിലെ നമ്പർ വൺ കോടതിയിൽ, മിസ്റ്റർ ജസ്റ്റിസ് ഹേവേഴ്‌സിന് മുമ്പാകെ റൂത്ത് ഹാജരായി. അവൾ ഒരു കറുത്ത സ്യൂട്ടും വെളുത്ത സിൽക്ക് ബ്ലൗസും ആണ് ധരിച്ചിരുന്നത്, പുതുതായി ബ്ലീച്ച് ചെയ്തതും കോഫിഫുൾ ചെയ്തതുമായ സുന്ദരമായ മുടിയായിരുന്നു അന്നെ ദിവസം അവളുടേത്.

 

പ്രോസിക്യൂട്ടർ ക്രിസ്മസ് ഹംഫ്രീസ് റൂത്തിനോട് ചോദിച്ച ഒരേയൊരു ചോദ്യം ഇതാണ്, “നിങ്ങൾ ഡേവിഡ് ബ്ലേക്ക്ലിയുടെ ശരീരത്തിലേക്ക് റിവോൾവർ ഉപയോഗിച്ച് ഫയർ ചെയ്തപ്പോൾ, നിങ്ങൾ എന്താണ് മനസ്സിൽ ചെയ്യാൻ ഉദ്ദേശിച്ചത്?”;

 

“ഞാൻ അവനെ വെടിവച്ചപ്പോൾ ഞാൻ അവനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നുവെന്ന് വ്യക്തമാണ്” ഇതായിരുന്നു ചോദ്യത്തിനുള്ള റൂത്തിൻ്റെ മറുപടി.

 

ഈ മറുപടി റൂത്ത് കുറ്റക്കാരി ആണെന്ന വിധിയും നിർബന്ധിത വധശിക്ഷയും ഉറപ്പുനൽകി. അവളെ ശിക്ഷിക്കാൻ ജൂറി ഇരുപത് മിനിട്ട് സമയമാണ് എടുത്തത്.

??????????

 

ഹോളോവേ ജയിലിൽ ആണ് റൂത്ത് വധ ശിക്ഷ കാത്ത് കിടന്നത്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ തനിക്ക് ആവശ്യമില്ലെന്നും അതിന് വേണ്ടിയുള്ള പ്രചാരണത്തിൽ പങ്കെടുക്കില്ല എന്നും റൂത്ത് തൻ്റെ അമ്മയോട് പറഞ്ഞു.

 

എന്നിരുന്നാലും, അവളുടെ ബന്ധുക്കളുടെ നിർബന്ധപ്രകാരം, അവളുടെ അഭിഭാഷകനായ ജോൺ ബിക്‌ഫോർഡ്, ആഭ്യന്തര സെക്രട്ടറി ഗ്വിലം ലോയ്ഡ് ജോർജിന് വധ ശിക്ഷ പിൻവലിക്കണം എന്ന അപേക്ഷയിൽ 7 പേജുള്ള ഒരു കത്ത് എഴുതി. ലോയ്ഡ് ജോർജ്ജ് ഈ ആവശ്യം നിരസിച്ചു.

 

റൂത്ത് തൻ്റെ അഭിഭാഷകൻ ആയ ബിക്ക്ഫോർഡിനെ (കസ്സെൻ തിരഞ്ഞെടുത്തത്) പിരിച്ചുവിടുകയും സോളിസിറ്റർ വിക്ടർ മിഷ്‌കോണിന്റെ ഗുമസ്തനായ ലിയോൺ സിമ്മൺസിനെ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം ആയിരുന്നു അവളുടെ വിവാഹമോചന കേസിൽ അവളെ സഹായിച്ച അഭിഭാഷകൻ.

 

അവളെ കാണാൻ പോകുന്നതിനു മുമ്പ്, സിമ്മൺസും മിഷ്‌കോണും ബിക്‌ഫോർഡ്നെ സന്ദർശിച്ചു, അവൾക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് ചോദിക്കാൻ അയാൾ അവരെ പ്രേരിപ്പിച്ചു.

 

1955 ജൂലൈ 12-ന്, അവളുടെ വധശിക്ഷയുടെ തലേദിവസം, മിഷ്‌കോണും സിമ്മൺസും എല്ലിസിനെ കണ്ടു. അവൾക്ക് അവളുടെ അവസാന വിൽപത്രം തയ്യാറാക്കാൻ ഉള്ള സമയം ആയിരുന്നു അത്.

 

യഥാർത്ഥത്തിൽ എന്താണ് നടന്നത് എന്ന് അറിയാൻ വേണ്ടി അവർ റൂത്തിനെ നിർബന്ധിച്ചപ്പോൾ, അവൾ പറയുന്ന കാര്യങ്ങൾ വധ ശിക്ഷ ഒഴിവാക്കാൻ ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ പറയാം എന്നവൾ പറഞ്ഞു; പക്ഷേ മിഷ്‌കോൺ ഇത് നിരസിച്ചു.

3 Comments

  1. വധ ശിക്ഷ വിധിക്കേണ്ട കേസ് ആണേ വധ ശിക്ഷ വിധിക്കണം.. എന്തെ കുഴപ്പം ഉണ്ടോ..

  2. കൊള്ളാം.
    ഇതിനെപ്പറ്റി ഡെബിറ്റ്നു ഞാൻ ഇല്ല. ചിലരുകളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാകാം നേരെ തിരിച്ചും. സാഹചര്യങ്ങൾ തെറ്റിനും ശരിക്കും വളമാകുന്നു.

  3. In my opinion, the killing was not an instantaneous act of retaliation, but a planned murder. So she should be punished for the crime.
    Then, the question of the death punishment against the proven crime of killing (even though accepted by the criminal) is questionable.

Comments are closed.