പുറമേ നിന്ന് നോക്കുമ്പോൾ വളരെ ആഡംബര പൂർണം ആണെങ്കിലും തുടർച്ചയായ ദുരന്തങ്ങൾ മാത്രം സംഭവിക്കുന്ന തൻ്റെ ജീവിതത്തോട് റൂത്തിനു നിരാശ തോന്നി. അപ്രതീക്ഷിതമായി തൻ്റെ കുഞ്ഞിനെ നഷ്ടമായതോടെ അവള് കടുത്ത വിഷാദത്തിൽ ആയി.
??????????
1955 ഏപ്രിൽ 10 ഈസ്റ്റർ ദിനമായ ഞായറാഴ്ച റൂത്ത് താൻ നിലവിൽ താമസിക്കുന്ന ഡെസ്മണ്ടിൻ്റെ വീട്ടിൽ നിന്ന് ടാക്സി കാറിൽ ആന്തണി എന്ന ആളുടെ വീട്ടിലേക്ക് പോയി. ഡേവിഡ് അവിടെ ഉണ്ടാകും എന്നായിരുന്നു അവളുടെ വിശ്വാസം. പക്ഷേ അവള് അവിടെ എത്തിയപ്പോൾ ഡേവിഡിൻ്റെ കാർ പുറത്തേക്ക് പോകുന്നതാണ് കണ്ടത്. തുടർന്ന് ടാക്സിയുടെ വാടക നൽകിയ ശേഷം 0.40 കിലോമീറ്റർ നടന്ന് അവള് ഡേവിഡിൻ്റെ കാർ പാർക്ക് ചെയ്ത മഗ്ദേല എന്ന സൗത്ത് ഹിൽ പാർക്കിലെ പബ്ബിൽ എത്തി.
രാത്രി സമയം 9.30 ഓടെ ഡേവിഡും സുഹൃത്ത് ക്ലൈവ് ഗണ്ണലും ക്ലബ്ബിൽ നിന്ന് പുറത്തേക്ക് വന്നു. റൂത്ത് അവർക്ക് വേണ്ടി നടപ്പാതയിൽ കാത്ത് നിൽക്കുകയായിരുന്നു.
ഡേവിഡ് തൻ്റെ കാറിൻ്റെ താക്കോൽ പുറത്തേക്ക് എടുക്കാൻ തുടങ്ങിയതും റൂത്ത് തൻ്റെ ഹാൻഡ് ബാഗ് തുറന്ന് .38 കാലിബർ ഉള്ള സ്മിത്ത് ആൻഡ് വെസ്സൻ വിക്ടറി മോഡൽ റിവോൾവർ പുറത്തെടുത്ത് ഡേവിഡിൻ്റെ നേരെ 5 ഷോട്ടുകൾ ഫയർ ചെയ്തു.
ആദ്യത്തെ വെടിയുണ്ട ലക്ഷ്യം പിഴച്ചു. ഇതോടെ ഭയന്ന് വിറച്ച ഡേവിഡ് ഓടാൻ ആരംഭിച്ചു. കാറിനടുത്ത് എത്തിയതും റൂത്ത് അടുത്ത ഷോട്ട് ഫയർ ചെയ്തു. ഇതേ തുടർന്ന് ഡേവിഡ് നടപ്പാതയിലേക്ക് വീണു. വീണു കിടക്കുന്ന ഡേവിഡിൻ്റെ നേരെ നിന്ന ശേഷം റൂത്ത് അയാൾക്ക് നേരെ 3 ബുള്ളറ്റുകൾ കൂടി ഫയർ ചെയ്തു. അതിൽ ഒരു ഷോട്ട് ഡേവിഡിൻ്റെ ശരീരത്തിൽ നിന്ന് അര ഇഞ്ച് അകലത്തിൽ വച്ചാണ് ഫയർ ചെയ്തത്. ഇത് അദ്ദേഹത്തിൻ്റെ ശരീരത്തിൽ കത്തിയ ഗൺ പൗഡർ വീഴാൻ കാരണമായി.
റൂത്ത് നിർത്താതെ ആറാം തവണയും വെടിയുതിർത്തു. പക്ഷേ ഇത്തവണ റോഡിൽ തട്ടി തെന്നി തെറിച്ച വെടിയുണ്ട സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഗ്ലാഡിസ് യൂൾ എന്ന സ്ത്രീയുടെ കയ്യിൽ ആണ് പതിച്ചത്. ഇതോടെ അവരുടെ വലത് തള്ള വിരലിൻ്റെ ശേഷി നഷ്ടമായി.
?????????
എല്ലാം കഴിഞ്ഞതോടെ നടുങ്ങിയ അവസ്ഥയിൽ നിന്ന റൂത്ത്, ക്ലൈവ് ഗണ്ണലിനോട് പോലീസിനെ വിളിക്കാമോ എന്ന് ചോദിച്ചു.
“ഞാൻ കുറ്റക്കാരിയാണ്, പക്ഷേ ഞാൻ അൽപ്പം ആശയക്കുഴപ്പത്തിലാണ്.”
റൂത്തിൻ്റെ ഈ വാക്കുകൾ കേട്ട സംഭവ സ്ഥലത്തേക്ക് ആദ്യം എത്തിയ ഒരു ഓഫ് ഡ്യൂട്ടി പോലീസുകാരൻ അവളെ അറസ്റ്റ് ചെയ്തു.
കരളിനും ശ്വാസ കോശത്തിനും ഉൾപ്പടെ നിരവധി ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റ ഡേവിഡിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് തെളിവായി ശേഖരിച്ചു. ഇന്നും മെട്രോപൊളീട്ടൻ പോലീസിൻ്റെ ക്രൈം മ്യൂസിയത്തിൽ ആ തോക്ക് കാണാവുന്നതാണ്.
1955 ഏപ്രിൽ 11-ന് ഒരു മജിസ്‌ട്രേറ്റ് കോടതിയിൽ റൂത്ത് ആദ്യമായി ഹാജരായി. കോടതി പ്രാരംഭ ഉത്തരവായി അവളെ റിമാൻഡിൽ കഴിയാൻ ഉത്തരവിട്ടു. റൂത്തിനെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ എം.ആർ. പെൻറി വില്യംസ് രണ്ടുതവണ പരിശോധിച്ചു, എന്നാല് അവളിൽ മാനസിക രോഗത്തിന്റെ തെളിവുകൾ കണ്ടെത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു; മെയ് 3-ന് നടത്തിയ ഇലക്ട്രോഎൻസെഫലോഗ്രാഫ് പരിശോധനയിലും അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ല.
വധ ശിക്ഷ വിധിക്കേണ്ട കേസ് ആണേ വധ ശിക്ഷ വിധിക്കണം.. എന്തെ കുഴപ്പം ഉണ്ടോ..
കൊള്ളാം.
ഇതിനെപ്പറ്റി ഡെബിറ്റ്നു ഞാൻ ഇല്ല. ചിലരുകളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാകാം നേരെ തിരിച്ചും. സാഹചര്യങ്ങൾ തെറ്റിനും ശരിക്കും വളമാകുന്നു.
In my opinion, the killing was not an instantaneous act of retaliation, but a planned murder. So she should be punished for the crime.
Then, the question of the death punishment against the proven crime of killing (even though accepted by the criminal) is questionable.